പരിപ്പിന് 750 രൂപ, ഒരു ​ഗുലാബ് ജാമുന് 299; ഇതെന്തൊരു വില, കൊല്ലുമല്ലോ, വൈറലായി പോസ്റ്റ് 

Published : Jan 15, 2025, 09:44 AM ISTUpdated : Jan 15, 2025, 09:57 AM IST
പരിപ്പിന് 750 രൂപ, ഒരു ​ഗുലാബ് ജാമുന് 299; ഇതെന്തൊരു വില, കൊല്ലുമല്ലോ, വൈറലായി പോസ്റ്റ് 

Synopsis

ദാൽ മഖാനിക്ക് 750 രൂപയാണ്, കടായി പനീറിന് 799 രൂപ, പനീർ ബട്ടർ മസാലയ്ക്ക് 799 രൂപയും, പുലാവിന് 699 രൂപയും, ഒരു ഗുലാബ് ജാമുൻ / രസഗുല്ലയ്ക്ക് 299 രൂപയുമാണ് മെനുവിൽ കാണുന്നത്.

ഭക്ഷണസാധനങ്ങൾക്ക് അമിതമായ വില ഈടാക്കുന്നത് ഒരു പുതിയ സംഭവമല്ല. നിരവധി റെസ്റ്റോറന്റുകൾ ഇത് ചെയ്യാറുണ്ട്. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

എക്‌സ് യൂസറായ ഉദിത് ഭണ്ഡാരിയാണ് ഷിംലയിൽ നിന്ന് രണ്ട് മണിക്കൂർ ദൂരത്തുള്ള നർക്കണ്ടയിൽ നിന്നുള്ള ഒരു ഹോട്ടൽ മെനുവിൻ്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. അതിൽ എത്രത്തോളം കൂടിയ വിലയാണ് ഭക്ഷണത്തിന് ഈടാക്കുന്നത് എന്ന് കാണാം. 

ചിത്രത്തിന്റെ കാപ്ഷനിൽ, ഷിംലയിൽ നിന്നും രണ്ട് മണിക്കൂർ‌ യാത്ര ചെയ്താലെത്തുന്ന നാർക്കണ്ടയിലെ ഒരു ഹോട്ടലിൻ്റെ മെനു ആണിത് എന്ന് പറയുന്നുണ്ട്. ഒപ്പം, ഇന്ത്യയിലെ ഹോട്ടൽ, റസ്‌റ്റോറൻ്റ് വിലകൾ വർധിച്ചു കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ വിനോദസഞ്ചാരികൾ വിദേശയാത്ര ഇഷ്ടപ്പെടുന്നതിൽ അതിശയിക്കാനില്ല എന്നും പറയുന്നുണ്ട്. 

ദാൽ മഖാനിക്ക് 750 രൂപയാണ്, കടായി പനീറിന് 799 രൂപ, പനീർ ബട്ടർ മസാലയ്ക്ക് 799 രൂപയും, പുലാവിന് 699 രൂപയും, ഒരു ഗുലാബ് ജാമുൻ / രസഗുല്ലയ്ക്ക് 299 രൂപയുമാണ് മെനുവിൽ കാണുന്നത്. ഇന്ത്യക്കാരായ യാത്രക്കാർക്ക് താങ്ങാൻ പറ്റാത്ത വിധത്തിലുള്ള വിലയാണ് ഇതുപോലെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ചില ഹോട്ടലുകൾ ഈടാക്കുന്നത് എന്ന വിമർശനമാണ് ഇതിന് പിന്നാലെ ഉയർന്നു വന്നത്. 

നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. ഒരാൾ ചോദിച്ചത് ഒരു ​ഗുലാബ് ജാമുന് 299 രൂപയോ? ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലും ഇത്രയും വില ഈടാക്കില്ലല്ലോ എന്നാണ്. ഇന്ത്യയിൽ താങ്ങാനാവുന്ന പൈസയ്ക്ക് യാത്ര ചെയ്യുക എന്നത് അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് മറ്റ് ചിലർ പറഞ്ഞത്. ഇതിലും ഭേദം ഏതെങ്കിലും വിദേശരാജ്യങ്ങളിൽ പോകുന്നതാണ് എന്ന് പറഞ്ഞവരും അനവധിയുണ്ട്. 

(ചിത്രം പ്രതീകാത്മകം)

എന്തെല്ലാം കണ്ടാലാണ് ഒരു ദിവസം തീരുക? ഇത് ബുദ്ധിയോ ബുദ്ധിമോശമോ? ഇവി കാർ ബാറ്ററി ഉപയോ​ഗിച്ച് പാചകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ