ഇയാളുടെ ബുദ്ധി കൊള്ളാം എന്ന് പലരും വീഡിയോ വൈറലായപ്പോൾ അഭിപ്രായപ്പെട്ടുവെങ്കിലും ഇങ്ങനെ ചെയ്യുന്നതിലെ അപകടം ചൂണ്ടിക്കാണിച്ചു കൊണ്ടും നിരവധിപ്പേർ രംഗത്തെത്തി.
വളരെ വിചിത്രങ്ങളായ ചില കാര്യങ്ങൾ ചെയ്യാൻ ഇന്ത്യക്കാരെ കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് പറയാറുണ്ട്. എല്ലാത്തിലും പുതിയതെങ്കിലും കണ്ടെത്തുക, വിചിത്രമായ പല കാര്യങ്ങളും ചെയ്യുക ഇങ്ങനെയുള്ള പല വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുകാണും. അതുപോലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അതോടെ യുവാവിനെ വിമർശിച്ചും അല്ലാതെയും നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ഇന്ന് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറി വരികയാണ്. അതുപോലെ ഒരു ഇലക്ട്രിക് കാറാണ് ഈ വീഡിയോയിലും കാണുന്നത്. ഇതിൽ കാണുന്നത് ഒരാൾ ഒരു ഇലക്ട്രിക് കാറിൽ നിന്നുള്ള ബാറ്ററി ഉപയോഗിച്ച് കച്ചോരി വറുത്തെടുക്കുന്നതാണ്. അതേ, അന്തംവിട്ടു പോകുമെങ്കിലും സത്യമാണ്. ഒരു ഇവി വാഹനം ഉള്ളതിന്റെ ഗുണം എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
വീഡിയോയിൽ ഒരാൾ തന്റെ ഇലക്ട്രിക് വാഹനത്തിന്റെ അടുത്തായി ഇരിക്കുന്നത് കാണാം. ഒരു ഇൻഡക്ഷൻ കുക്കറും അതിന്റെ സമീപത്തായി ഉണ്ട്. അതിന്റെ മുകളിൽ ഒരു പാത്രത്തിൽ എണ്ണയും കാണാം. അതിൽ നിന്നും യുവാവ് പാകം ചെയ്യുന്നതാണ് പിന്നീട് കാണുന്നത്. ഒരു കസേരയിൽ ഇരുന്നുകൊണ്ട് വളരെ കൂളായിട്ടാണ് യുവാവ് ഇത് ചെയ്യുന്നത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഇയാളുടെ ബുദ്ധി കൊള്ളാം എന്ന് പലരും വീഡിയോ വൈറലായപ്പോൾ അഭിപ്രായപ്പെട്ടുവെങ്കിലും ഇങ്ങനെ ചെയ്യുന്നതിലെ അപകടം ചൂണ്ടിക്കാണിച്ചു കൊണ്ടും നിരവധിപ്പേർ രംഗത്തെത്തി. ഹൈ കപ്പാസിറ്റി ബാറ്ററി ഉപയോഗിച്ച് പാകം ചെയ്യുന്നതിലെ അപകടവും പലരും ചൂണ്ടിക്കാട്ടി. എന്നാൽ, മറ്റ് ചിലർ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയത്.
എവിടെയെങ്കിലും പോയി ബാറ്ററി ഉപയോഗിച്ച് ഭക്ഷണമൊക്കെ പാകം ചെയ്ത് ആസ്വദിച്ച് തിരികെ വരാൻ നേരം ബാറ്ററി തീർന്നു പോവുന്ന അവസ്ഥ ഒന്നോർത്ത് നോക്കൂ എന്നാണ് ഒരാൾ കുറിച്ചത്.
നെഞ്ചിടിപ്പോടെയല്ലാതെ കാണാനാവില്ല, ഒടുവിലാര് ജയിക്കും, സീബ്രയും മുതലയും തമ്മിൽ പൊരിഞ്ഞ പോരാട്ടം
