ചിന്തകളുടെ വീട്; മരണാനന്തരം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി 78 -കാരന്‍റെ വീട്

By Web TeamFirst Published Apr 27, 2024, 1:43 PM IST
Highlights

'ഹൗസ് ഓഫ് തോട്സ്' എന്ന പേരിൽ  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കുത്തി എഴുതിയ വീട്ട് ചുമരിന്‍റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. 


രണാനന്തര ജീവിതത്തെ കുറിച്ചുള്ള മനുഷ്യന്‍റെ അന്വേഷണങ്ങള്‍ ഇനിയും എവിടെയും എത്തിയിട്ടില്ല. എന്നാല്‍, സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്തും പലരും മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു. പല വിശ്വാസികളും മൃതദേഹം സംസ്കരിക്കുന്നത് ഈ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ്. മരണാനന്തര കര്‍മ്മകള്‍ ചെയ്തില്ലെങ്കില്‍ ആത്മാവ് ഭൂമി വിട്ട് പോകില്ലെന്ന വിശ്വാസത്തിന് ഇന്നും ഏറെ ആരാധകരുണ്ട്. അതേസമയം മരണശേഷം തന്‍റെ ഓർമ്മയ്ക്കായി പലതും ബാക്കി വച്ച് പോകുന്ന നിരവധി ആളുകളും നമ്മുക്കിടയിലുണ്ട്. അത്തരമൊരാളെ കുറിച്ചാണ് ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സെൻട്രൽ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഷാങ് ഫുക്കിംഗ് എന്ന് 78 കാരൻ മരിച്ചത്.  പിന്നാലെ അദ്ദേഹത്തിന്‍റെ വീടിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടം നേടുകയും വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. അതിന് കാരണമാകട്ടെ, മരിക്കുന്നതിന് മുമ്പ് ഷാങ് ഫുക്കിംഗ് തന്‍റെ ചിന്തകളെല്ലാം വീടിന്‍റെ ചുമരില്‍ എഴുതി വച്ചിരുന്നുവെന്നത് തന്നെ. തനിക്ക് പറയാനുള്ളതും തന്‍റെ ചിന്തകളും മുഴുവന്‍ അദ്ദേഹം ചുമരില്‍ എഴുതിവച്ചു.  അയാളുടെ മരണശേഷം വീട്ടിലെത്തിയ ആളുകളാണ് എഴുത്തുകൊണ്ട് നിറഞ്ഞ ചുവരുകളും വീട്ടുപകരണങ്ങളും കണ്ട് അമ്പരന്നത്. അവര്‍ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഷാങ് ഫുക്കിംഗ് സാമൂഹിക മാധ്യമത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞത്. 

ലോട്ടറി എടുക്കാന്‍ കാമുകന്‍ ഉപദേശിച്ചു; കാമുകിക്ക് അടിച്ചത് 41 ലക്ഷത്തിന്‍റെ ജാക്പോട്ട്

'ഹൗസ് ഓഫ് തോട്സ്' എന്ന പേരിൽ  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കുത്തിഎഴുതിയ വീട്ട് ചുമരിന്‍റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. സെൻട്രൽ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ തന്‍റെ വീട്ടിലാണ് ഷാങ് ഫുക്കിംഗ് എന്ന് 78 കാരൻ തൻറെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എഴുതിവെച്ചിരിക്കുന്നത്. ഇതിൽ അദ്ദേഹത്തിന്‍റെ ദൈനംദിന ദിനചര്യകൾ മുതൽ തന്‍റെ കുടുംബ ചരിത്രവും ലോകത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളും എല്ലാം ഉൾപ്പെടുന്നുണ്ട്. കൂടാതെ തന്‍റെ കുടുംബാംഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും അദ്ദേഹം എഴുതി വച്ചു. 

ഇണയ്ക്കായി നൃത്ത വേദിയൊരുക്കി നൃത്തം ചെയ്യും; മനുഷ്യരെ തോൽപ്പിക്കും ഈ കള്ളക്കാമുകൻ

അതിലൊന്ന് ഇങ്ങനെ ആണ്; 'എല്ലാ വർഷവും ആപ്രിക്കോട്ട് മരങ്ങളിൽ പൂക്കൾ ഉണ്ടാകുമ്പോൾ കീടനാശിനി തളിക്കണം.  വലിയ പഴം മധുരമുള്ളതാണ്.' മറ്റൊരു കുറിപ്പ് 2023-ൽ അദ്ദേഹം കേട്ട ഒരു വാർത്തയെക്കുറിച്ച് ആയിരുന്നു: "2026-ഓടെ സിൻജിയാങ്ങിലെ കഷ്ഗർ ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രങ്ങളിലൊന്നായി മാറും. 77-കാരനായ ഷാങ് ഫുക്കിംഗിന് ഇത് കാണാൻ അവസരം ലഭിക്കുമോ?"  എന്നായിരുന്നു. വീടിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് അദ്ദേഹത്തിന്‍റെ വേറിട്ട ആശയത്തെ പ്രശംസിച്ചത്. ഒരു മനുഷ്യന് തന്‍റെ പാരമ്പര്യവും ഓർമ്മയും ഇതിലും അധികമായി ബാക്കിയാക്കി പോകാൻ സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി

click me!