Asianet News MalayalamAsianet News Malayalam

ലോട്ടറി എടുക്കാന്‍ കാമുകന്‍ ഉപദേശിച്ചു; കാമുകിക്ക് അടിച്ചത് 41 ലക്ഷത്തിന്‍റെ ജാക്പോട്ട്

ഇത്രയും വലിയൊരു സമ്മാനം തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നാണെന്നാണ്, തന്‍റെ വിജയത്തിന് ശേഷം മേരിലാൻഡിൽ നിന്നുള്ള യുവതി ലോട്ടറി ഏജന്‍സിയോട് പറഞ്ഞത്.  

Jackpot worth Rs 41 lakh hits girlfriend after Her boyfriend advised her to take the lottery
Author
First Published Apr 27, 2024, 12:55 PM IST


ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോട്ടറി ടിക്കറ്റുകളെടുക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍, ടിക്കറ്റ് എടുത്ത എല്ലാവരെയും ഭാഗ്യം കടാക്ഷിക്കണമെന്നില്ല. അതിന് അല്പം ഭാഗ്യം വേണം. പലപ്പോഴും അടിക്കില്ലെന്ന് ഉറപ്പിലെടുക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ക്ക് ഒന്നാം സമ്മാനം ലഭിച്ച വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സമാനമായ രീതിയില്‍ അതുവരെ അടിച്ച ലോട്ടറി ടിക്കറ്റുകളിലെ നമ്പറുകള്‍ നോക്കിവച്ച് അവയുടെ പ്രത്യേക പാറ്റേണിനെ കുറിച്ച് പഠിച്ച് അതിനനുസരിച്ച് ലോട്ടറി എടുത്ത് അവയ്ക്ക് സമ്മാനം നേടുന്ന അത്യപൂര്‍വ്വം പേരുടെ കഥകളും ഇതിന് മുമ്പ് വൈറലായിരുന്നു. കാമുകന്‍റെ ഉപദേശത്തെ തുടര്‍ന്ന് ലോട്ടറി ടിക്കറ്റെടുത്ത ഒരു യുഎസ് യുവതിക്ക് അടിച്ചത്, 41 ലക്ഷത്തിന്‍റെ ജാക്പോട്ട്.

ഇണയ്ക്കായി നൃത്ത വേദിയൊരുക്കി നൃത്തം ചെയ്യും; മനുഷ്യരെ തോൽപ്പിക്കും ഈ കള്ളക്കാമുകൻ

ഇത്രയും വലിയൊരു സമ്മാനം തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നാണെന്നാണ്, തന്‍റെ വിജയത്തിന് ശേഷം മേരിലാൻഡിൽ നിന്നുള്ള യുവതി ലോട്ടറി ഏജന്‍സിയോട് പറഞ്ഞത്.  ഓൾനി വിന്നർ എന്നറിയപ്പെടുന്ന യുവതിക്കാണ് മേരിലാന്‍റ് ലോട്ടറിയുടെ ജാക്പോട്ട് ലഭിച്ചത്. 50,000 ഡോളറായിരുന്നു  (ഏകദേശം 41,66977 രൂപ) സമ്മാന തുക. ലോറലിലെ വെയ്സ് മാർക്കറ്റിൽ നിന്ന് കാമുകന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ 10 ഡോളറിന്‍റെ ക്വിക്ക്-പിക്ക് ടിക്കറ്റ് വാങ്ങിയതെന്ന് അവര്‍ പറഞ്ഞു.

കൊച്ച് കുട്ടിയുടെ 'സിംഹ ഗര്‍ജ്ജ'നം; ഇതെന്താ സിംഹ കുട്ടിയോയെന്ന് സോഷ്യല്‍ മീഡിയ

'സമ്മാനം പ്രഖ്യാപിക്കപ്പെട്ട് ഏറെ കഴിഞ്ഞാണ് ലോട്ടറി എടുത്ത കാര്യം ഓര്‍ത്തത്. ഉടനെ ടിക്കറ്റുകൾ പരിശോധിച്ചു. എനിക്ക് സ്വയം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ എനിക്ക് പറ്റാവുന്ന ഉച്ചത്തില്‍ നിലവിളിച്ചു. അയല്‍ക്കാര്‍‌ ഓടിയെത്തുമെന്നായിരുന്നു കരുതിയത്.' ജാക്പോട്ട് ലഭിച്ച ശേഷം അവര്‍ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. ജാക്പോട്ട് തുക എങ്ങനെ ചെലവഴിക്കണമെന്ന് ഒരു നിശ്ചയവും ഇല്ല. നിലവില്‍ ഒരു ട്രക്ക് കൂടി വാങ്ങി ബിസിനസില്‍ പണം നിക്ഷേപിക്കാമെന്ന് കരുതുന്നതായി യുവതി കൂട്ടിച്ചേര്‍ത്തു. യുഎസ് ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ എട്ടാമത്തെ വിജയമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി

Latest Videos
Follow Us:
Download App:
  • android
  • ios