തോക്കിന്‍മുനയില്‍ 8 മോഡലുകളെ കൂട്ടബലാല്‍സംഗം ചെയ്തു; 81 പേര്‍ പിടിയില്‍

Published : Aug 02, 2022, 06:29 PM IST
തോക്കിന്‍മുനയില്‍ 8 മോഡലുകളെ  കൂട്ടബലാല്‍സംഗം ചെയ്തു; 81 പേര്‍ പിടിയില്‍

Synopsis

 തുരുതുരാ നിറയൊഴിച്ചശേഷം ആളുകളെ ഭയപ്പെടുത്തിയശേഷം അവര്‍ എട്ടു യുവ മോഡലുകളെയും ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു. എട്ടും പത്തും പേരാണ് ഓരോ സ്ത്രീയെയും ക്രൂരമായി ബലാല്‍സംഗം ചെയ്തത്. 

അവര്‍ 18 പേരുണ്ടായിരുന്നു. എട്ട് സ്ത്രീകള്‍, 10 പുരുഷന്‍മാര്‍. ഒരു സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് അവര്‍ ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ആ സ്വര്‍ണ്ണ ഖനിക്കരികിലെത്തിയത്. ചിത്രീകരണം നടക്കുന്നതിനിടെ, ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നും അവര്‍ക്കരികിലേക്ക് എത്തി. തുരുതുരാ നിറയൊഴിച്ചശേഷം ആളുകളെ ഭയപ്പെടുത്തിയശേഷം അവര്‍ എട്ടു യുവ മോഡലുകളെയും ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു. എട്ടും പത്തും പേരാണ് ഓരോ സ്ത്രീയെയും ക്രൂരമായി ബലാല്‍സംഗം ചെയ്തത്. അതിനുശേഷം, അവര്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കൈയിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണുകളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും പണവും തട്ടിയെടുത്തു. നാലു മണിക്കൂറോളം നീണ്ട ക്രൂരതയുടെ അവസാന ഘട്ടത്തില്‍ വിവരമറിഞ്ഞ് പൊലീസ് എത്തി. അവര്‍ സായുധ സംഘവുമായി ഏറ്റുമുട്ടുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂട്ട ബലാല്‍സംഗ കേസില്‍ 81 പേരെയാണ് അവര്‍ അറസ്റ്റ് ചെയത്ത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെയും പുരുഷന്‍മാരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. 

ജൊഹാനസ് ബര്‍ഗിന്റെ പ്രാന്തപ്രദേശമായ ക്രൂഗേഴ്‌സ് ഡ്രോപ്പിലുള്ള വെസ്റ്റ് ഗ്രാമത്തിലെ വിജനമായ സ്വര്‍ണ്ണഖനിക്കടുത്തുവെച്ചാണ് അതിക്രൂരമായ സംഭവം നടന്നത്. ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പ്രതികളെ വന്ധീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

1800 കാലത്ത് പ്രവര്‍ത്തിനമാരംഭിച്ച സ്വര്‍ണ്ണ ഖനിക്കടുത്തുവെച്ചാണ് സംഭവം നടന്നത്. ഈ ഖനി കുറേ കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇവിടെ സ്വര്‍ണ്ണം വല്ലതും ബാക്കിയുണ്ടോ എന്ന തിരച്ചിലിനായി എത്തിയ സമാ സമാ എന്നറിയപ്പെടുന്ന അനധികൃത കുടിയേറ്റക്കാരാണ് ഈ അതിക്രമം നടത്തിയതെന്നാണ് പ്രദേശവാസികളും പൊലീസും പറയുന്നത്. മറ്റ് രാജ്യങ്ങളില്‍നിന്നും യാതൊരു രേഖകളുമില്ലാതെ ഇവിടെയെത്തിയ ഈ അനധികൃത കുടിയേറ്റക്കാര്‍ ഉപേക്ഷിക്കപ്പെട്ട ഖനികളിലെവിടെയെങ്കിലും സ്വര്‍ണ്ണം ബാക്കി കിടക്കുന്നുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ ചെയ്യുന്നത്. വന്‍ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സംഘങ്ങള്‍ സമീപവാസികളുടെയും പേടി സ്വപ്‌നമാണ്. ഇവിടെയുള്ള സ്ത്രീകളെ സംഘം വ്യാപകമായി ബലാല്‍സംഗം ചെയ്യുന്നതായി നേരത്തെ മുതലേ പരാതികളുണ്ടായിരുന്നു. കാലങ്ങളായി തട്ടിപ്പറിയും മോഷണവുമായി വിലസുകയാണ് ഇവരെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആദ്യമായാണ് ഈ ക്രിമിനല്‍ സംഘങ്ങള്‍ക്കു നേരെ പൊലീസ് നടപടി ഉണ്ടായത്. 

ഒരു സംഗീത ആല്‍ബത്തിന്റെ ചിത്രീകരണത്തിനു വേണ്ടിയാണ് ജൊഹാനസ് ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീഡിയോ പ്രൊഡക്ഷന്‍ കമ്പനി ഇവിടെ എത്തിയത്. ജൊഹാനസ് ബര്‍ഗ് സ്വദേശികളായ എട്ട് യുവ മോഡലുകളാണ് ചിത്രീകരണത്തിന് ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ചിത്രീകരണം നടത്താനുള്ള സാങ്കേതിക വിദഗ്ധരുടെ സംഘവും ഉണ്ടായിരുന്നു. അതിനിടെയാണ് കുറ്റിക്കാടുകളില്‍നിന്നും പൊടുന്നനെ സായുധരായ സംഘം പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ കുറ്റിക്കാടുകളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സംഘം അവരെ പിടികൂടി. എതിര്‍ക്കാന്‍ ശ്രമിച്ച പുരുഷന്‍മാരെ ഇവര്‍ വെടിവെച്ചു വീഴ്ത്തി. അതിനു ശേഷമാണ് ഓരോ സ്ത്രീകളെയായി സംഘം നഗ്‌നരാക്കി നിലത്തു കിടത്തി ക്രൂരമായി  ബലാല്‍സംഗം ചെയ്തത്. പത്തും പതിനഞ്ചും തവണ ഈ സ്ത്രീകളെ സംഘത്തിലുള്ളവര്‍ ബലാല്‍സംഗം ചെയ്തു. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലിന് 19 വയസ്സാണുള്ളത്. മുതിര്‍ന്ന മോഡലിന് 37 വയസ്സ്. മുതിര്‍ന്ന മോഡലിനെ പതിനഞ്ച് തവണയിലേറെ ബലാല്‍സംഗം ചെയ്തതായാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നാലു മണിക്കൂര്‍ നീണ്ട അഴിഞ്ഞാട്ടത്തിനിടെയാണ് പ്രദേശവാസികള്‍ നല്‍കിയ വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയത്. 

പൊലീസും സായുധ സംഘവും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് അനധികൃത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതായി പൊലീസ് വകുപ്പ് അറിയിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ പലരും രക്ഷപ്പെട്ടുവെങ്കിലും പൊലീസ് പിന്നാലെ പോയി താവളങ്ങളില്‍ വെച്ച് ഇവരെ പിടികൂടുകയായിരുന്നു. ഇതുവരെ 81 പേരെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?