ഭർത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിർബന്ധിക്കുന്നു, 87 -കാരിയായ കിടപ്പുരോ​ഗിയുടെ പരാതി

Published : Sep 12, 2022, 03:04 PM IST
ഭർത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിർബന്ധിക്കുന്നു, 87 -കാരിയായ കിടപ്പുരോ​ഗിയുടെ പരാതി

Synopsis

റിട്ട. എൻജിനീയറാണ് 89 -കാരനായ ഭർത്താവ്. ഒടുവിൽ ഇയാളുടെ ഉപദ്ര​വം സഹിക്ക വയ്യാതെ എന്തെങ്കിലും ചെയ്തേ തീരൂ എന്ന് 87 -കാരിക്കും വീട്ടുകാർക്കും തോന്നി. അങ്ങനെയാണ് അവർ അഭയം ഹെൽപ്‍ലൈനിൽ വിളിക്കാനും പരാതി പറയാനും തീരുമാനിക്കുന്നത്. 

അഭയം ഹെൽപ്‍ലൈനിലേക്ക് പല വിധത്തിലുള്ള കോളുകളും വരാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം വന്ന ഒരു കോൾ അവിടെയുണ്ടായിരുന്നവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സാധാരണയായി പെൺകുട്ടികളും യുവതികളും ഒക്കെയാണ് അഭയത്തിലേക്ക് വിളിക്കാറുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം പരാതി പറയാനുണ്ടായിരുന്നത് ഒരു 87 -കാരിയായ മുത്തശ്ശിക്കായിരുന്നു. 

വഡോദരക്കാരിയായിരുന്ന മുത്തശ്ശിയുടെ പരാതി എന്തായിരുന്നു എന്നല്ലേ? 89 -കാരനായ ഭർത്താവ് അവരെ നിരന്തരം ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നു. അതും 87 -കാരിയായ അവർ ഒരു കിടപ്പുരോ​ഗി കൂടിയാണ്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യ എന്നും എങ്ങനെ എങ്കിലും സഹായിക്കണം എന്നുമായിരുന്നു മുത്തശ്ശിയുടെ അപേക്ഷ. 

അവർക്ക് തനിയെ ഒന്നും ചെയ്യാൻ കൂടി വയ്യ. വർഷങ്ങളോളം അവരും ഭർത്താവും നല്ല ബന്ധത്തിലായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി അവർ അസുഖം ബാധിച്ച് കിടപ്പിലാണ്. കിടക്കയിൽ നിന്ന് ഒന്ന് എഴുന്നേൽക്കണമെങ്കിലോ നടക്കണമെങ്കിലോ ഒക്കെ മകന്റെയോ മരുമകളുടെയോ സഹായം തേടുകയാണ് അവർ ചെയ്യുന്നത്. എന്നാൽ, ഭർത്താവിനെ കൊണ്ട് ഒരു രക്ഷയും ഇല്ല. അയാൾ നിരന്തരം 87 -കാരിയായ ഭാര്യയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കും. അതിന് പറ്റില്ല എന്ന് പറയുമ്പോഴെല്ലാം അവരെ അയാൾ ഉപദ്രവിക്കുകയും ചെയ്യും. 

റിട്ട. എൻജിനീയറാണ് 89 -കാരനായ ഭർത്താവ്. ഒടുവിൽ ഇയാളുടെ ഉപദ്ര​വം സഹിക്ക വയ്യാതെ എന്തെങ്കിലും ചെയ്തേ തീരൂ എന്ന് 87 -കാരിക്കും വീട്ടുകാർക്കും തോന്നി. അങ്ങനെയാണ് അവർ അഭയം ഹെൽപ്‍ലൈനിൽ വിളിക്കാനും പരാതി പറയാനും തീരുമാനിക്കുന്നത്. 

ഏതായാലും പിന്നാലെ അഭയം ഹെൽപ്‍ലൈനിൽ ഉള്ളവർ ഇയാളുടെ വീട്ടിലെത്തി. ഇയാൾക്ക് കൗൺസിലിം​ഗ് നൽകി. ഇത് ഇനി ആവർത്തിക്കരുതെന്നും ഭാര്യക്ക് അത് ബുദ്ധിമുട്ടാണ് എന്നും അയാളെ പറഞ്ഞ് ബോധ്യപ്പെടുത്തി. വീട്ടുകാരോട് സെക്സോളജിസ്റ്റിനെ കാണാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം യോ​ഗയ്ക്ക് ചേരാനും സീനിയർ സിറ്റിസൺ ക്ലബ്ബിൽ ചേരാനും നിർദ്ദേശിക്കുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ