സൈന്യത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ യുക്രൈന്‍ സ്ത്രീകള്‍ നഗ്‌നചിത്രങ്ങള്‍ വില്‍ക്കുന്നു!

By Web TeamFirst Published Jun 27, 2022, 7:12 PM IST
Highlights

തുടര്‍ന്ന് സഹായിക്കുന്നവര്‍ക്ക് തന്റെ നഗ്‌ന ചിത്രം അയച്ചു തരാമെന്ന് കൂടി പാതി തമാശയ്ക്ക് അവര്‍ ട്വീറ്റ് ചെയ്തു. അഞ്ചു മിനിറ്റിനുള്ളില്‍ പത്തിലേറെ പേര്‍ ഇന്‍ബോക്‌സിലെത്തി. തുടര്‍ന്ന്, തന്റെ ബന്ധുവിനെ സുരക്ഷിതമായി ഖാര്‍കിവില്‍നിന്നും പുറത്തുകടത്തിയ ആള്‍ക്ക് അവര്‍ ആദ്യമായി തന്റെ നഗ്‌ന ചിത്രം അയച്ചുകൊടുത്തു. 

റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന സ്വന്തം സൈന്യത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് ഒരു സംഘം യുക്രൈന്‍ സ്ത്രീകള്‍ തങ്ങളുടെ നഗ്‌നചിത്രങ്ങള്‍ വില്‍ക്കുന്നു. മൂന്നു മാസത്തിനുള്ളില്‍  700,000 ഡോളര്‍ (54. കോടി രൂപ) ഇവര്‍ ഇങ്ങനെ സ്വരൂപിച്ച് സൈന്യത്തിന് നല്‍കിയതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. 

'ടെര്‍ ഓണ്‍ലി ഫാന്‍സ്' എന്നു പേരിട്ട ഒരു സൈറ്റിലൂടെയാണ് ഈ കാമ്പെയിന്‍ നടപ്പാക്കുന്നത്. ഈ പദ്ധതി മാര്‍ച്ചിലാണ് ആരംഭിച്ചത്. സ്വന്തം രാജ്യത്തെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിന് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതില്‍ അഭിമാനമുണ്ടെന്ന് ഇതിന് ചുക്കാന്‍ പിടിക്കുന്ന നടാഷിയ നാസ്‌കോ എന്ന സ്ത്രീ ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. Read Also:  പട്ടാള യൂണിഫോമില്‍ വധൂവരന്മാര്‍; കാരണമുണ്ട്...

യാദൃശ്ചികമായാണ് താനീ ആലോചനയില്‍ എത്തിയതെന്ന് നടാഷിയ പറയുന്നു. റഷ്യ അധിനിവേശം തുടങ്ങിയതിനു പിന്നാലെ താന്‍ ചെയ്ത ഒരു ട്വീറ്റില്‍നിന്നാണ് ഇത്തരമൊരു ആലോചന വന്നത്. റഷ്യന്‍ സൈന്യം ആദ്യം ഉപരോധിച്ച യുക്രൈനിയന്‍ നഗരമായ ഖാര്‍കിവില്‍നിന്ന് തന്റെ ഒരു ബന്ധുവിനെ പുറത്തുകടത്തുന്നതിന്, സ്വന്തം കാറുള്ള ആരെങ്കിലും സഹായിക്കുമോ എന്ന് അഭ്യര്‍ത്ഥിച്ച് ഫെബ്രുവരി അവസാനമാണ് ആ ട്വീറ്റ് ചെയ്തത്. അതിന് കാര്യമായി പ്രതികരണമാന്നുമുണ്ടായില്ല. തുടര്‍ന്ന് സഹായിക്കുന്നവര്‍ക്ക് തന്റെ നഗ്‌ന ചിത്രം അയച്ചു തരാമെന്ന് കൂടി പാതി തമാശയ്ക്ക് അവര്‍ ട്വീറ്റ് ചെയ്തു. അഞ്ചു മിനിറ്റിനുള്ളില്‍ പത്തിലേറെ പേര്‍ ഇന്‍ബോക്‌സിലെത്തി. തുടര്‍ന്ന്, തന്റെ ബന്ധുവിനെ സുരക്ഷിതമായി ഖാര്‍കിവില്‍നിന്നും പുറത്തുകടത്തിയ ആള്‍ക്ക് അവര്‍ ആദ്യമായി തന്റെ നഗ്‌ന ചിത്രം അയച്ചുകൊടുത്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anasty (@evrlstng_winter)

 നടാഷിയ

 

ഇതോടെയാണ് ഈ ആശയം വന്നത്. അങ്ങനെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാടിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തായ അനസ്‌തേസിയ കുച്‌മെന്റകോയുമായി ചേര്‍ന്ന് അവര്‍ 'ടെര്‍ ഓണ്‍ലി ഫാന്‍സ്' എന്ന കാമ്പയിന്‍ ആരംഭിച്ചു. നഗ്‌നചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്ത് കാശുണ്ടാക്കാന്‍ സഹായിക്കുന്ന ഓണ്‍ലി ഫാന്‍സ് സോഷ്യല്‍ മീഡിയാ അഡല്‍റ്റ് സൈറ്റിന്റെ മാതൃകയിലാണ് ഈ കാമ്പെയിന്‍ ആസൂത്രണം ചെയ്തത്. എന്നാല്‍, ഓണ്‍ലി ഫാന്‍സുമായി ഈ കാമ്പെയിന് ബന്ധം ഒന്നുമുണ്ടായിരുന്നില്ല.  ഇതിനായി അവര്‍ 'ടെര്‍ ഓണ്‍ലി ഫാന്‍സ്' എന്ന പേരില്‍ സ്വന്തമായി സൈറ്റ് ആരംഭിക്കുകയായിരുന്നു. ഇതിലൂടെ കാമ്പെയിനുമായി സഹകരിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ നഗ്‌ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനാവും. ഓണ്‍ലി ഫാന്‍സില്‍നിന്ന് വിഭിന്നമായി ഈ കാമ്പെയിനിലൂടെ ലഭിക്കുന്ന പണം നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തവര്‍ക്കല്ല, യുക്രൈന്‍ സൈന്യത്തിനാണ് പോവുക. കിട്ടുന്നതില്‍ കുറച്ചു പണം അയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കുന്നുണ്ട്. Read Also: യുക്രൈനിലെ കുട്ടികൾക്കുവേണ്ടി നൊബേൽ സമ്മാനം വിറ്റ് റഷ്യൻ പത്രപ്രവർത്തകൻ

വെബ്‌സൈറ്റ് ആരംഭിച്ചതോടെ 45 സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഈ കാമ്പെയിനില്‍ പങ്കാളികളായി. ഇതില്‍ പത്തു പേര്‍ക്ക് മാത്രമാണ് ഓണ്‍ലി ഫാന്‍സ് സൈറ്റില്‍ മുന്നനനുഭവമുണ്ടായിരുന്നത്. സ്വന്തം രാജ്യത്തെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മറ്റുള്ളവര്‍ ഈ കാമ്പെയിനില്‍ പങ്കാളികളായത്. നെതര്‍ലാന്റ്‌സ്, ഫ്രാന്‍സ്, യു കെ, തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് ഈ സൈറ്റിലെത്തിയത്. ഓണ്‍ലി ഫാന്‍സില്‍നിന്നും വ്യത്യസ്തമായി നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള അ്യര്‍ത്ഥനകള്‍ തങ്ങള്‍ സ്വീകരിക്കാറില്ല എന്ന് നടാഷിയ പറഞ്ഞു. ''ഞങ്ങള്‍ ലൈംഗിക തൊഴിലാളികളല്ല, യുദ്ധത്തിന്റെ ആവശ്യത്തിനു വേണ്ടി മാത്രമാണ് ഈ പണം സ്വരൂപിക്കുന്നത് എന്ന് ഞങ്ങള്‍ സൈറ്റിലൂടെ വ്യക്മായി തന്നെ പറഞ്ഞിട്ടുണ്ട്.''-നടാഷിയ പറയുന്നു. 

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ താമസിച്ചിരുന്ന നടാഷിയ യുദ്ധം തുടങ്ങിയ ശേഷം പോളണ്ടിലെ വാഴ്‌സയിലേക്ക് താമസം മാറി. ഇവിടെ ഒരു അപ്പാര്‍ട്ട്‌മെന്റ് എടുത്ത് താമസിക്കുന്ന ഇവര്‍ ഇതോടൊപ്പം സ്വന്തം ചെലവുകള്‍ക്കായി ഒരു കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി നോക്കുകയും ചെയ്യുന്നുണ്ട്. സുഹൃത്ത് അനാസ്‌തേസിയയുമായി ചേര്‍ന്ന് സൈറ്റിന്റെ കാര്യങ്ങള്‍ നോക്കുന്ന താന്‍ ഇതിലേക്ക് എത്തുന്ന പണത്തിന്റെ ആധികാരികത ഉറപ്പു വരുത്താറുണ്ടെന്നും ഇവര്‍ പറയുന്നു. 

ഈ സംരംഭം ഉടനെയൊന്നും അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടാഷിയ പറയുന്നു. ''പുടിന്‍ മരിക്കുകയും റഷ്യ അധിനിവേശം അവസാനിപ്പിക്കുകയും ചെയ്യുന്നതു വരെ ഈ കാമ്പെയിന്‍ തുടരാനാണ് തീരുമാനം.''-അവര്‍ ഇന്‍ഡൈറിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.   
 

click me!