ഭയത്തിന്റെ നാളുകൾ; കാലിഫോർണിയയിലെ ആ സീരിയൽ കില്ലർ വീണ്ടും രംഗപ്രവേശം ചെയ്തോ?

Published : Oct 06, 2022, 06:33 PM IST
ഭയത്തിന്റെ നാളുകൾ; കാലിഫോർണിയയിലെ ആ സീരിയൽ കില്ലർ വീണ്ടും രംഗപ്രവേശം ചെയ്തോ?

Synopsis

2021 ഏപ്രിലിൽ ആയിരുന്നു ഓക്‌ലാൻഡിലെ ആദ്യത്തെ മാരകമായ വെടിവെപ്പ്. ദിവസങ്ങൾക്ക് ശേഷം സ്റ്റോക്ക്ടണിൽ വെച്ച് സ്ത്രീക്ക് പരിക്കേറ്റു. പിന്നീട്  തുടർച്ചയായി 5 കൊലപാതകങ്ങൾ കൂടി നടന്നു.

കഴിഞ്ഞ വർഷം കാലിഫോർണിയയിൽ ആളുകളെ തുടർച്ചയായി കൊലപ്പെടുത്തിയതിനു ശേഷം അപ്രത്യക്ഷനായ കൊലയാളി വീണ്ടും രംഗപ്രവേശം ചെയ്തതായി സംശയിക്കുന്നുവെന്ന് പൊലീസ്. കഴിഞ്ഞവർഷമാണ്  കാലിഫോർണിയയിൽ ആറു പുരുഷന്മാർ തുടർച്ചയായി ഒരേ രീതിയിൽ കൊല്ലപ്പെട്ടത്.

ഈ ആറു കുറ്റകൃത്യങ്ങളും ചെയ്ത കൊലയാളി ഒരാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇയാൾ ആരാണെന്ന് തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് സാധിച്ചിരുന്നില്ല. ഇയാളുടെ ആക്രമണത്തിൽ കഴിഞ്ഞവർഷം ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. തുടർച്ചയായി ആറു കൊലപാതകങ്ങൾ നടത്തിയ ശേഷം ഇയാൾ നിശബ്ദനാവുകയായിരുന്നു. എന്നാൽ, ഇപ്പോഴിതാ വീണ്ടും 400 ദിവസങ്ങൾക്ക് ശേഷം കാലിഫോർണിയായിൽ സമാനമായ രീതിയിലുള്ള കൊലപാതകങ്ങൾ വീണ്ടും  റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞവർഷം കൊലപാതകങ്ങൾ നടത്തിയ അതേ കൊലയാളി തന്നെയാകാം ഈ കൊലപാതകങ്ങൾക്കും പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്. 

തുടർച്ചയായി ഇത്തരത്തിൽ കൊലപാതകങ്ങൾ ചെയ്യുന്നതിന് പിന്നിലെ ഇയാളുടെ ലക്ഷ്യം എന്താണെന്ന് പൊലീസിന് ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ല.

2021 ഏപ്രിലിൽ ആയിരുന്നു ഓക്‌ലാൻഡിലെ ആദ്യത്തെ മാരകമായ വെടിവെപ്പ്. ദിവസങ്ങൾക്ക് ശേഷം സ്റ്റോക്ക്ടണിൽ വെച്ച് സ്ത്രീക്ക് പരിക്കേറ്റു. പിന്നീട്  തുടർച്ചയായി 5 കൊലപാതകങ്ങൾ കൂടി നടന്നു. ഇവയെല്ലാം നടന്നത് ജൂലൈ എട്ടിനും സെപ്റ്റംബർ 27 -നും ഇടയിലാണ്. മാത്രമല്ല ഇവയെല്ലാം നടന്നത് ഒരു നിശ്ചിത മൈൽ ചതുരശ്ര ചുറ്റളവിന് ഉള്ളിലാണ്.

ഈ കൊലപാതകങ്ങൾ എല്ലാം നടന്നിരിക്കുന്നത് ഒരു തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ ഉപയോഗിച്ചാണോ എന്ന കാര്യത്തിൽ പൊലീസ് കൃത്യമായ മറുപടി നൽകിയിട്ടില്ലെങ്കിലും എല്ലാ കൊലപാതകങ്ങളും നടത്തിയിരിക്കുന്നത് ഒറ്റത്തോക്ക് കൊണ്ട് തന്നെയാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. പക്ഷേ, എന്തുകൊണ്ടാണ് കൊലപാതകി ആദ്യഘട്ടത്തിലെ ആറ് കൊലപാതകങ്ങൾക്ക് ശേഷം 400 ദിവസത്തെ ഇടവേള എടുത്തത് എന്ന കാര്യം പൊലീസിന് ഇപ്പോഴും വ്യക്തമല്ല.

PREV
click me!

Recommended Stories

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
ഇല്ലാത്ത രോ​ഗത്തിന്റെ പേരില്‍ വനിതാ ഡോക്ടർമാർക്ക് മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, ഇന്ത്യൻ വംശജൻ കാനഡയിൽ കസ്റ്റഡിയിൽ