മോഷണം പോയത് 1,300 അടി തീരപ്രദേശം, ഏതാണ്ട് 500 ഓളം ട്രക്ക് മണൽ; പക്ഷേ, 18 വർഷമായിട്ടും പ്രതികളെ കണ്ടെത്താനായില്ല!

Published : Jun 13, 2026, 02:48 PM IST
Coral Spring Beach, Trelawny

Synopsis

2008-ൽ ജമൈക്കയിലെ കോറൽ സ്പ്രിംഗ് ബീച്ചിൽ നിന്ന് 500 ട്രക്കുകളോളം മണൽ മോഷണം പോയി, ഒരു തീരം തന്നെ അപ്രത്യക്ഷമായി. വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഈ സംഭവത്തിൽ, വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികളെയോ നഷ്ടപ്പെട്ട മണലോ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

 

കേൾക്കുമ്പോൾ എന്താണിത് എന്നൊരു സംശയം തോന്നാം. എന്നാൽ, സംഭവിച്ചതാണ്. അങ്ങ് ജമൈക്കൻ തീരത്ത് നിന്നും കാണാതെ പോയത് നൂറു കണക്കിന് ട്രക്ക് മണൽ. 2008 ജൂലൈയിലായിരുന്നു സംഭവം. ജമൈക്കയിലെ പ്രശസ്തമായ ട്രെലാവ്‌നിയിലെ കോറൽ സ്പ്രിംഗ് ബീച്ചിന്‍റെ ഒരു പ്രധാന ഭാഗം പെട്ടെന്ന് അപ്രത്യക്ഷമായി. ഇതോടെ പ്രദേശവാസികളും അധികൃതരും അമ്പരന്നു. അതുവരെയുണ്ടായിരുന്ന കടൽ തീരം പെട്ടെന്ന് അപ്രത്യക്ഷമായി. കടൽ തീരത്ത് നിന്നും നൂറുകണക്കിന് മണൽ കാണാതായി. ശുദ്ധമായ മൃദുവായ വെളുത്ത മണലിന് പകരം തുറന്ന പാറകളും ചളിയും നിറഞ്ഞ കടൽത്തീരം. പരിസ്ഥിതി കുറ്റകൃത്യത്തിന്‍റെ വകുപ്പിൽ പെടുത്തിയ കേസിൽ ഏകദേശം 500 ട്രക്കുകളുടെ മണൽ മോഷ്ടിക്കപ്പെട്ടതായി കരുതപ്പെട്ടു.

നഷ്ടമായത് 1,300 അടി തീരപ്രദേശം, ഏതാണ്ട് 500 ട്രക്ക് മണൽ

ജമൈക്കയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ട് വികസന പദ്ധതി സ്ഥലത്തിന് സമീപത്ത് നിന്നാണ് മണൽ കാണാതായത്. ട്രക്കുകളും ഹെവി മെഷിനറികളും ഉപയോഗിച്ച് നിരവധി രാത്രികളിൽ മണൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നെ നിഗമനത്തിലെത്തി അന്വേഷണ ഉദ്യോഗസ്ഥർ. അതും ആരുടെയും കാര്യമായ ശ്രദ്ധ പതിയാത്ത രീതിയിൽ 500 ട്രക്കുകൾ മണലുമായി കടന്നു. ഏതാണ്ട് 1,3000 അടി തീരപ്രദേശത്ത് നിന്നുള്ള മണലാണ് മോഷണം പോയത്. സംഗതി ലോകമെമ്പാടും വാർത്താ പ്രധാന്യം നേടി. പക്ഷേ, അപ്പോഴും ഒരു കടൽത്തീരം മുഴുവനായും ഏങ്ങനെ അപ്രത്യക്ഷമായെന്ന ചോദ്യത്തിന് മാത്രം ഉത്തരം ലഭിച്ചില്ല.

 

 

പാരിസ്ഥിതിക മുന്നറിയിപ്പ്

സംഭവത്തെ കുറിച്ച് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. മണൽ മോഷ്ടിച്ച് ടൂറിസം, നിർമ്മാണ വികസന കമ്പനികൾക്ക് നിയമവിരുദ്ധമായി വിൽക്കാൻ സാധ്യതയുണ്ടെന്ന സംശയത്തിലായിരുന്നു പോലീസും. കരീബിയൻ ബീച്ചുകളിലെ ഉയർന്ന നിലവാരമുള്ള മണൽ ഹോട്ടലുകൾക്കും സ്വകാര്യ റിസോർട്ടുകൾക്കും കൃത്രിമ ബീച്ചുകൾ സൃഷ്ടിക്കുന്നതായി ഏറെ പ്രീയപ്പെട്ടതായിരുന്നു. മണൽ മോഷണം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി പരിസ്ഥിതി ശാസ്ത്രജ്ഞരും രംഗത്തെത്തി. കടൽത്തീരത്തെ മണൽ നഷ്ടം വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്നും കൊടുങ്കാറ്റ്, മണ്ണൊലിപ്പ്, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാണമാകുമെന്നും മുന്നറിയിപ്പുകൾ ഉണ്ടായി.

എന്നാലും ആ മണലെവിടെ?

500 -ഓളം ട്രക്കുകൾ ബീച്ചിലേക്ക് നിരന്തരം കയറി ഇറങ്ങാൻ വലിയൊരു സംഘാടനം തന്നെ വേണമെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്‍റെ ഭാഗമായി ചിലരെ പോലീസ് ചോദ്യം ചെയ്തു. പക്ഷേ, ആരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. ഒരു തീരം തന്നെ കാണാതായിട്ടും ഒരാളെ പോലും പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിയാതെ പോയത് നാട്ടുകാർക്കിടെയിൽ വലിയ പ്രതിഷേധത്തിനും കാരണമായി. ഉദ്യോഗസ്ഥർക്കും മണൽ - റിസോർട്ട് മാഫിയയ്ക്കുമെതിരെ ആരോപണങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ ജമൈക്കയുടെ തീരപ്രദേശത്ത് പരിസ്ഥിതി സംഘടനകൾ ജാഗ്രത പാലിക്കാൻ തുടങ്ങി. എന്നാൽ, 18 വർഷം കഴിഞ്ഞിട്ടും ഇന്നും ജമൈക്കൻ പോലീസിനോ അധികാരികൾക്കോ ഏതാണ്ട് 1,300 അടിയോളം തീരപ്രദേശത്തെ മണൽ എവിടെ പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നും ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി മോഷണ കേസായി ഇന്നും ഈ മണൽ മോഷണം കരുതപ്പെടുന്നു. മണലില്ലാത്ത തീരത്ത് അടിച്ച് കയറുന്ന കടലിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലാകുന്നു.

 

PREV
Read more Articles on
click me!

Recommended Stories

അഞ്ച് ദിവസത്തെ വർക്ക് ഫ്രം ഹോമിന് ശേഷം യുവതി കുറഞ്ഞ ശമ്പളമുള്ള ജോലി തെരഞ്ഞെടുത്ത് യുവതി; 'ശരിയായ തീരുമാന'മെന്ന് നെറ്റിസെൺസ്
15 ലക്ഷം രൂപ ശമ്പളമുള്ള ജോലിക്ക് പോവണ്ട, സർക്കാർ ജോലി വാങ്ങണമെന്ന് മകനോട് അച്ഛൻ; വൈറലായി പോസ്റ്റ്