വൈകീട്ട് ഏഴ് മണിയോടെ യുവതിയുമായി ഉദ്യോഗസ്ഥൻ ടൂറിസം ഓഫീസില്‍; ഒന്നല്ല, പലതവണയെന്ന് സിസിടിവി, വിവാദം

Published : May 05, 2025, 12:09 PM IST
വൈകീട്ട് ഏഴ് മണിയോടെ യുവതിയുമായി ഉദ്യോഗസ്ഥൻ ടൂറിസം ഓഫീസില്‍; ഒന്നല്ല, പലതവണയെന്ന് സിസിടിവി, വിവാദം

Synopsis

വൈകീട്ട് ഏഴ് മണിയോടെ യുവതിയുമായി ബൈക്കിലെത്തിയ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് കയറി പോകുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞു. 


നങ്ങള്‍ക്കുള്ള സേവനങ്ങൾക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സംവിധാനങ്ങൾ പ്രവര്‍ത്തിക്കുന്ന്, എന്നാല്‍, പലപ്പോഴും പല സര്‍ക്കാര്‍ ഓഫീസുകളും ഉയർന്ന ഉദ്യോഗസ്ഥരുടെ സ്വകാര്യ സ്ഥലമെന്നത് പോലെയാണ് കണക്കാക്കപ്പെടുന്നത്. അവിടെ എത്തുന്ന സാധാരണക്കാരന് നീതി എന്നത് ഇതോടെ അപ്രാപ്യമായി മാറുന്നു. എന്നാല്‍, ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ആന്ധ്രയിലെ വിജയവാഡയിലെ ടൂറിസം ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി. ഓഫീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്‍ ജോലി സമയം കഴിഞ്ഞ് ഓഫീസ് പൂട്ടിപ്പോയതിന് ശേഷം തന്‍റെ സ്കൂട്ടറില്‍ യുവതികളുമായി ഓഫീസിലേക്ക് വരുന്നു. മണിക്കൂറുകൾക്ക് ശേഷം തിരിച്ച് പോകുന്നു. 

നിരന്തരം പരാതികൾ ലഭിച്ചതിന് പിന്നാലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ആദ്യം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെയാണ് വിവരം ഉന്നത ഉദ്യോഗസ്ഥരുടെ അടുത്തെത്തിയത്. സിസിടിവി ദൃശങ്ങളില്‍ പല ദിവസങ്ങളിലായി ഓഫീസ് സമയം അവസാനിച്ചതിന് ശേഷം പല സ്ത്രീകളോടൊപ്പം ടൂറിസം ഉദ്യോഗസ്ഥന്‍ തന്‍റെ ബൈക്കില്‍ ഓഫീസിലെക്ക് വരികയും പിന്നീട് മണിക്കൂറുകൾക്ക് ശേഷം തിരിച്ച് പോകുന്നതും കാണാമായിരുന്നു. അതേസമയം ഈ ഉയർന്ന ഉദ്യോഗസ്ഥന്‍റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

Watch Video: 'ടെസ്റ്റ് ഡ്രൈവാണ് സാറേ...'; വഴിയരികില്‍ നിർത്തിയിട്ട സ്ക്കൂട്ടർ 'മോഷ്ടിക്കുന്ന' പശുവിന്‍റെ വീഡിയോ വൈറൽ

Watch Video:  പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില്‍ അമ്പത് തുന്നിക്കെട്ട് !

ഓഫീസ് സമയം കഴിഞ്ഞ് വൈകീട്ട് ഏഴ് മണിക്ക് ശേഷമാണ് ഉദ്യോഗസ്ഥന്‍ ബൈക്കില്‍ സ്ത്രീകളുമായി ഓഫീസിലെത്തിയത്. വിഷയം ഒഫീസില്‍ ചര്‍ച്ചയാവുകയും പിന്നാലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥരും സിസിടിവി ദൃശ്യങ്ങൾ കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പുറയുന്നു. സര്‍ക്കാര്‍ ഓഫീസില്‍ അനാശാസ്യ പ്രവര്‍ത്തി നടത്തിയ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു. 

'പോപ്പ് ട്രംപ്'; എഐ ചിത്രം പങ്കുവച്ച് ഡോണാൾഡ് ട്രംപ്; പാപ്പയെ കളിയാക്കുന്നെന്ന് വിമർശനം

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി