കൂട്ടിലുള്ളത് മുതലയുടെ പ്രതിമയാണെന്ന് കരുതിയാണ് യുവാവ് ഇറങ്ങിച്ചെന്നത്. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ മുതല ഉണർന്നു.  

ന്തോനേഷ്യയിലെ ഒരു വന്യജീവി പാർക്കിൽ അടുത്തിടെ നടന്ന സംഭവം വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒരു വിനോദ സഞ്ചാരി യഥാർത്ഥ മുതലയെ, പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് സെൽഫി എടുക്കാൻ നടത്തിയ ശ്രമമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജക്കാർത്തയിൽ നിന്നുള്ള 29 -കാരനാണ് ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയത്. കൂട്ടിനുള്ളിൽ കണ്ടത് മുതലയുടെ ശില്പമാണെന്ന് കരുതി ഇയാൾ കൂടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് സെൽഫി എടുക്കാൻ നടത്തിയ ശ്രമത്തിനിടയിൽ മുതലയുടെ ആക്രമണത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു. റിപ്പോർട്ടുകൾ പ്രകാരം തലനാരിഴക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടതെന്ന് പറയുന്നു. 

ഇയാൾ കൂടിനകത്ത് കയറി അരികിൽ എത്തുന്നത് വരെ മുതല അനങ്ങാതെ കിടന്നു. ശേഷം ഇയാൾ മുതലക്ക് അരികിലെത്തി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുതല ഇയാളുടെ കാലിൽ കടിക്കുകയായിരുന്നു. അപ്പോൾ മാത്രമാണ് താൻ അകപ്പെട്ടിരിക്കുന്ന കെണിയെകുറിച്ച് യുവാവിന് ബോധം വന്നത്. തുടർന്ന് ഇയാളുടെ നിലവിളി ശബ്ദം കേട്ടെത്തിയ മൃഗശാല ജീവനക്കാരാണ് അതി സാഹസികമായി മുതലയിൽ നിന്നും ഇയാളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 50 -ലധികം സ്റ്റിച്ചുകളുണ്ട് ഇയാളുടെ കാലിൽ. 

Watch Video:'അവനും നമ്മളോടൊപ്പം പറക്കും'; സ്വന്തമായി പാസ്പോർട്ടുള്ള ഫാൽക്കണിന്‍റെ വീഡിയോ വൈറല്‍

Scroll to load tweet…

Watch Video: റോഡരികിൽ ഭീതി പടർത്തി ഭീമൻ മുതല; ഒറ്റയ്ക്ക് കീഴ്പ്പെടുത്തി റെസ്ക്യൂ ടീം അംഗം, വൈറലായി വീഡിയോ

സംഭവം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടതോടെ നെറ്റിസൺസ് 'മണ്ടൻ' എന്നാണ് യുവാവിനെ വിശേഷിപ്പിച്ചത്. ജീവനുള്ള മുതലയും പ്രതിമയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പറ്റാത്തവനെ അങ്ങനെയല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കുമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു. അതേസമയം തന്നെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാത്തതിന്‍റെ പേരിൽ വന്യജീവി പാർക്കിനെതിരെ വിമർശനങ്ങൾ ഉയർന്നു. സന്ദർശകരിൽ ഒരാൾ മുതലയുടെ കൂട് തുറന്ന് അകത്ത് കയറിയിട്ടും ജീവനക്കാരാരും അറിയാതിരുന്നത് എന്തുകൊണ്ടാണെന്നും നെറ്റിസൺസ് ചോദിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മൃഗശാല അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

Watch Video: വധുവിനെ കൈയിലെടുത്ത് അഗ്നിക്ക് വലം വച്ച് വരൻ; ആശുപത്രിക്കല്യാണം കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ