വഴിയരികില്‍ സൈഡ് സ്റ്റാന്‍റില്‍ വച്ചിരുന്ന സ്കൂട്ടറുമായി പോകുന്ന പശുവിന്‍റെ വീഡിയോ വൈറൽ.
ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നിന്നുള്ള അസാധാരണമായ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. വഴിയരികില്‍ സ്റ്റാന്‍റില്‍ വച്ചിരുന്ന ഒരു സ്കൂട്ടര്‍ അതുവഴി പോയ ഒരു പശു ഓടിച്ച് കൊണ്ട് പോകുന്ന കാഴ്ച. കേൾക്കുമ്പോൾ തന്നെ ഇതെന്ത് എന്ന ചോദ്യം മനസിലേക്ക് വന്നില്ലേ.. എങ്കില്‍ ഈ കാഴ്ചയൊന്ന് കണ്ട് നോക്കൂ. വീഡിയോ വൈറലായതിന് പിന്നാലെ അത് ടെസ്റ്റ് ഡ്രേവാണെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. വീഡിയോയില്‍ അതുവഴി അലഞ്ഞ് നടക്കുകയായിരുന്ന പശുവിനെ കാണാം.
റോഡിന്‍റെ ഒരു വശത്ത് ഒരു സ്കൂട്ടർ സ്റ്റാന്‍റില്‍ നിർത്തിയിട്ടിരിക്കുന്നു. പെട്ടെന്ന് പശു തിരിഞ്ഞ് നിന്ന് സ്കൂട്ടറിലേക്ക് മുന്‍കാലുകളെടുത്ത് വയ്ക്കുന്നത് കാണാം. പിന്നാലെ സ്കൂട്ടറിമായി പശു പോകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സത്യത്തില്‍ സ്കൂട്ടറിന് മുകളിലേക്ക് പശു തന്‍റെ മുന്‍കാലുകൾ എടുത്ത് വയ്ക്കുന്നതോടെ സൈഡ് സ്റ്റാന്‍റില്‍ വച്ചിരുന്ന സ്കൂട്ടര്‍ സ്റ്റാന്‍റില്‍ നിന്നും നേരെ നില്‍ക്കുന്നു. ഈ സമയം ബാലന്‍സിന് വേണ്ടി പശു പിന്‍കാലുകൾ മുന്നിലേക്ക് വയ്ക്കുമ്പോൾ സ്കൂട്ടര്‍ അല്പദൂരം നീങ്ങുന്നു.
Watch Video: പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില്‍ അമ്പത് തുന്നിക്കെട്ട് !
Read More: 'പോപ്പ് ട്രംപ്'; എഐ ചിത്രം പങ്കുവച്ച് ഡോണാൾഡ് ട്രംപ്; പാപ്പയെ കളിയാക്കുന്നെന്ന് വിമർശനം
അപ്രതീക്ഷിതമായി സ്കൂട്ടർ മുന്നോട്ട് നീങ്ങിയതോടെ പശു തന്‍റെ പിന്‍കാലുകൾ മുന്നോട്ട് വച്ച് കൊണ്ടേയിരുന്നു. ഇതോടെ പശുവും സ്കൂട്ടറും സിസിടിവി ദൃശ്യങ്ങൾക്ക് പുറത്തായി. രണ്ടാമത്തെ സിസിടിവി ദൃശ്യത്തില്‍ നാല്‍ക്കവലയിലെ മറ്റൊരു റോഡിന് സമീപത്തെ ഇരുമ്പ് ഗേറ്റില്‍ സ്കൂട്ടർ ഇടിച്ച് നിർത്തിയ പശു ഒന്നും അറിയാത്ത ഭാവത്തില്‍ നടന്ന് പോകുന്നതും കാണാം. വീഡിയോ വളരെ വേഗം വൈറലാവുകയും നിരവധി പേര്‍ കുറിപ്പുകളെഴുതുകയും ചെയ്തു. പശുവിന് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടോ, സിസിടിവി ഇല്ലായിരുന്നെങ്കില്‍ ഇത് ആര് വിശ്വസിക്കും?. അവിശ്വസനീയമായത് ഇന്ത്യയില്‍ മാത്രം തുടങ്ങിയ നിരവധി കുറിപ്പുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
Read More: 'അവനും നമ്മളോടൊപ്പം പറക്കും'; സ്വന്തമായി പാസ്പോർട്ടുള്ള ഫാൽക്കണിന്‍റെ വീഡിയോ വൈറല്‍


