സെക്‌സ് ടോയ്ക്കുള്ളില്‍ കാമുകന്റെ ചിതാഭസ്മം; എയര്‍പോര്‍ട്ടില്‍ പിടിയിലായ യുവതിയുടെ കഥ!

Published : Nov 11, 2022, 04:21 PM ISTUpdated : Mar 02, 2023, 02:09 PM IST
സെക്‌സ് ടോയ്ക്കുള്ളില്‍ കാമുകന്റെ ചിതാഭസ്മം;  എയര്‍പോര്‍ട്ടില്‍ പിടിയിലായ യുവതിയുടെ കഥ!

Synopsis

എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനയിലാണ്, സെക്‌സ് ടോയ്ക്കുള്ളിലെ ചിതാഭസ്മം പുറത്തായത്. 

മരിച്ചുപോയ കാമുകനോടുള്ള അടങ്ങാത്ത പ്രണയത്താല്‍ ഒരു യുവതി ചെയ്തു കൂട്ടിയ കാര്യങ്ങള്‍ കേട്ടാല്‍ ആരും അമ്പരക്കും. പ്രിയപ്പെട്ടവന്റെ ഓര്‍മ്മയില്‍ സദാസമയവും ജീവിക്കാന്‍ ഇവര്‍ കാമുകന്റെ ചിതാഭസ്മം എപ്പോഴും കൊണ്ടുനടക്കുകയാണ്. 

എവിടെയാണ് ചിതാഭസ്മം സൂക്ഷിച്ചതെന്നോ? തന്റെ സെക്‌സ് ടോയ്ക്കുള്ളില്‍!

ഓസ്‌ട്രേലിയയില്‍ നിയമവിദ്യാര്‍ത്ഥിയായ യുവതിയാണ് ശരീരത്തില്‍ ധരിക്കാവുന്ന സെക്‌സ് ടോയ്ക്കുള്ളില്‍ തന്റെ കാമുകന്റെ ചിതാഭസ്മം സൂക്ഷിച്ചത്. എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനയിലാണ്, സെക്‌സ് ടോയ്ക്കുള്ളിലെ ചിതാഭസ്മം പുറത്തായത്. 

23 -കാരിയായ സാറ ബട്ടണ്‍ ആണ് യുഎഇയില്‍ നിന്നും വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പായി പിടിക്കപ്പെട്ടത്. സെക്യൂരിറ്റി ഡോറിലൂടെ അകത്തേക്ക് കടക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ ദേഹ പരിശോധനയിലാണ് അസ്വാഭാവികമായ എന്തോ ഒന്ന് ഇവരുടെ ശരീരത്തില്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന അലാറം മുഴങ്ങിയത്.ഉടന്‍തന്നെ അവളെയും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെയും എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അവള്‍ താന്‍ ധരിച്ചിരിക്കുന്നത് സെക്‌സ് ടോയ് ആണെന്നും അതില്‍ നിറച്ചിരിക്കുന്നത് തന്റെ മരിച്ചുപോയ കാമുകന്റെ ചിതാഭസ്മം ആണ് എന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ അത് വിശ്വസിച്ചില്ല.

 

തുടര്‍ന്ന് സാറ ഓസ്‌ട്രേലിയയിലുള്ള തന്റെ അച്ഛനെ വിളിക്കുകയും അദ്ദേഹം ഓസ്‌ട്രേലിയന്‍ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തതിനുശേഷം ആണ് എയര്‍പോര്‍ട്ടില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചത്.

എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയ സാറാ തന്നെയാണ് എയര്‍പോര്‍ട്ടിനുള്ളില്‍ തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ സെക്‌സ് ടോയ് ഇവര്‍ക്ക് തിരികെ നല്‍കിയോ എന്ന കാര്യത്തെക്കുറിച്ച് വീഡിയോയില്‍ പറഞ്ഞിട്ടില്ല. 

മരിക്കുന്നതിനു മുമ്പ്  കാമുകന്‍ തനിക്ക് സമ്മാനിച്ചതാണ് ഈ സെക്‌സ് ടോയ് എന്നും തന്റെ പ്രിയപ്പെട്ടവന്‍ എപ്പോഴും തന്റെ കൂടെ വേണമെന്ന ആഗ്രഹത്താല്‍ ആണ് താന്‍ ഇത് ശരീരത്തില്‍ ധരിച്ചു നടക്കുന്നതെന്നും സാറാ പറയുന്നു. ഒരു പക്ഷേ കാമുകന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരുമിച്ചു പോകുമായിരുന്നു ഇടങ്ങളിലാണ് ഇപ്പോള്‍ താന്‍ തനിച്ച് യാത്ര ചെയ്യുന്നതെന്നും ആ സെക്‌സ് ടോയ് കൂടെ ഉള്ളപ്പോള്‍ കാമുകന്‍ കൂടെ ഉണ്ടെന്ന തോന്നല്‍ ആണെന്നും ഇവര്‍ പറയുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഇതെന്താ ഇസ്തിരിയിടുമ്പോൾ കരിഞ്ഞതോ? ഈ ഷർട്ടിന് വില ഒരുലക്ഷം! വൻ ട്രോൾ
എഐ യുഗത്തിലെ 'ഡിസ്പോസിബിൾ വർക്കർ'; ഇന്ത്യൻ യുവാക്കളുടെ തൊഴിൽ ആശങ്കകൾ