ലോകത്തെ കാത്തിരിക്കുന്ന അഞ്ച് ഭീഷണികൾ വെളിപ്പെടുത്തി ബാബ വാംഗയുടെ പ്രവചനം

Published : Apr 12, 2026, 10:09 AM IST
Baba Vanga

Synopsis

അന്ധയായ പ്രവാചക ബാബ വംഗയുടെ 2026-ലെ പ്രവചനങ്ങൾ ലോകമെമ്പാടും ചർച്ചയാവുന്നു. അന്യഗ്രഹജീവികളുടെ വരവ്, ലോകമഹായുദ്ധം, എഐയുടെ ആധിപത്യം, സാമ്പത്തിക തകർച്ച, റഷ്യയിൽ നിന്നൊരു പുതിയ ലോകനേതാവിൻ്റെ ഉദയം എന്നിവയാണ് പ്രധാന പ്രവചനങ്ങൾ.

 

ള്‍ഗേറിയയിലെ അതീന്ദ്രിയ ജ്ഞാനുള്ള ഒരാളാണ് അന്ധയായ ബാബ വംഗയെന്ന് വിശ്വസിക്കപ്പെടുന്നു. ഇവരുടെ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായെന്നാണ് ഇവരെ പിന്തുടരുന്നവര്‍ അവകാശപ്പെടുന്നത്. 1911 ല്‍ ജനിച്ച് 1996 -ല്‍ തന്‍റെ 84 മത്തെ വയസില്‍ മരിച്ചെങ്കിലും വരാനിരിക്കുന്ന ഒരോ വര്‍ഷങ്ങളിലും എന്ത് സംഭവിക്കുമെന്ന ബാബ വംഗയുടെ മുന്‍ പ്രവചനങ്ങള്‍ ഓരോ വര്‍ഷവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. 2026 -ൽ ലോകത്തിന്‍റെ അധികാരം യുഎസിൽ നിന്നും മാറുന്നത് മുതൽ അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുമെന്ന് വരെ ബാബ വാംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികൾ അവകാശപ്പെടുന്നു.

അന്യഗ്രഹ ജീവികൾ ഭൂമിയിൽ

2026 നവംബറിൽ അന്യഗ്രഹ ജീവികളുമായി മനുഷ്യൻ ആദ്യ സമ്പർക്കത്തിലേർപ്പെടുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഒരു വലിയ ബഹിരാകാശ പേടകത്തെ കുറിച്ചുള്ള വിവരണത്തിലാണ് ഇതിനെ കുറിച്ച് അവർ പറയുന്നത്. അതോടൊപ്പം 2026 -ൽ ലോക രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു ലോകമഹായുദ്ധത്തെ കുറിച്ചും ബാബ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ പശ്ചിമേഷ്യയിൽ യുഎസ് - ഇസ്രയേലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇസ്രയേൽ യുദ്ധവും ചൈന, തായ്‍വാന് നേരെ നടത്തുന്ന സായുധ കടന്ന് കയറ്റവും മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമോയെന്ന് ലോകം ഉറ്റ് നോക്കുന്ന കാലം കൂടിയാണിത്.

എഐയുടെ അധിപത്യം

2026 -ൽ മനുഷ്യജീവിതത്തിന്‍റെ എല്ലാ പ്രധാനമേഖലകളിലും എഐ ആധിപത്യം സ്ഥാപിക്കുമെന്നും ബാബ വാംഗ പ്രവചിക്കുന്നു. സഹായി എന്ന നിലവിട്ട് സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന എഐ ബോട്ടുകളുടെ വരവായിരിക്കും ഈ വർഷം. ഇത് വലിയ തോതിലുള്ള തൊഴിലില്ലായ്മയെയും സാങ്കേതികവിദ്യയിലെ ധാർമ്മിക പ്രതിസന്ധികളെയും കുറിച്ച് വലിയ ആശങ്കയാണ് ഉയർ‍ത്തുന്നത്.

കാലാവസ്ഥാ വ്യതിയാനം

2026-ൽ ശക്തമായ ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കടുത്ത വെള്ളപ്പൊക്കങ്ങൾ എന്നിങ്ങനെ ഭൂമിയിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നും ബാബ മുന്നറിയിപ്പ് നൽകുന്നു. ഭൂമിയുടെ കരഭാഗത്തിന്‍റെ 7–8 % വരെ ഇത് ബാധിക്കപ്പെടുമെന്നാണ് ചില വ്യാഖ്യാനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ താപനില വർദ്ധിക്കുകയാണെന്നും ഇത് വലിയ കാലാവസ്ഥാ വ്യാതിയാനങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകരും മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക തകർച്ച, കിഴക്കിന്‍റെ ഉദയം, ലോക നേതാവ്

നിലവിലെ ലോക അധികാരിയെന്ന പദവി യുഎസിന് നഷ്ടപ്പെടും. ആഗോള ശക്തിയായി ഏഷ്യയിൽ നിന്നും ചൈന ഉയ‍ർന്ന് വരും. ഇത് പുതിയൊരു ലോകക്രമം സൃഷ്ടിക്കും. ഇതോടെ പടിഞ്ഞാറൻ ആധിപത്യം അവസാനിക്കുകയും കിഴക്കിന്‍റെ ആധിപത്യത്തിന് തുടക്കം കുറിക്കുകയും ചെയ്യുമെന്നും ബാബ വാംഗ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, ഈ അധികാര മാറ്റം ലോകത്ത് വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ബാങ്കിംഗ്, കറന്‍സി, വിപണി എന്നിവയുടെ തകർച്ച ഏതാണ്ട് ഒരു വർഷത്തോളം സാമ്പത്തിക അനിശ്ചിതാവസ്ഥയിലാകും ലോകമെന്നും ബാബ മുന്നയിപ്പ് നൽകുന്നു. ഏറ്റവും ഒടുവിലായി 2026 -ൽ റഷ്യയിൽ നിന്നും ഒരു ലോക നേതാവ് ഉയർന്നുവരുമെന്നും ബാബ പ്രവചിക്കുന്നു. റഷ്യയിൽ നിന്നും ഒരു ശക്തനായ വ്യക്തി അഥവാ ലോക നേതാവ് ഉണ്ടാകുമെന്നും അദ്ദേഹം വലിയൊരു ആധിപത്യ ശക്തിയാകുമെന്നും ബാബ പ്രവചിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

അവിവാഹിതനെന്ന് 51 -കാരൻ, പിന്നാലെ വിവാഹത്തിന് തയ്യാറായി രണ്ട് യുവതികൾ; പക്ഷേ, എല്ലാം പൊളിഞ്ഞത് മൂന്നാമത്തെ സ്ത്രീ വേദിയിലേക്ക് കയറിയതോടെ!
'ഒരു റീലിന് വേണ്ടി സ്വന്തം കുഞ്ഞിനെ അയാൾ...'; ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടാൻ മകനെ നിർബന്ധിച്ച് അച്ഛൻ, വീഡിയോ