അവിവാഹിതനെന്ന് 51 -കാരൻ, പിന്നാലെ വിവാഹത്തിന് തയ്യാറായി രണ്ട് യുവതികൾ; പക്ഷേ, എല്ലാം പൊളിഞ്ഞത് മൂന്നാമത്തെ സ്ത്രീ വേദിയിലേക്ക് കയറിയതോടെ!

Published : Apr 11, 2026, 09:50 PM IST
Chinese match making

Synopsis

ചൈനയിലെ ഒരു പൊതു വിവാഹ നിശ്ചയ പരിപാടിയിൽ, അവിവാഹിതനാണെന്ന് അവകാശപ്പെട്ട 51 വയസ്സുള്ള ഒരാൾക്ക് മുന്നിലേക്ക് രണ്ട് സ്ത്രീകൾ വിവാഹ അഭ്യർത്ഥനയുമായി എത്തി. എന്നാൽ, ഇയാളുടെ മുൻ ഭാര്യ വേദിയിലെത്തി തങ്ങൾ വിവാഹമോചിതരാണെന്നും രണ്ട് കുട്ടികളുണ്ടെന്നും വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

ധ്യ ചൈനയിലെ ഒരു പൊതു വിവാഹ നിശ്ചയ പരിപാടിക്കിടെ 51 വയസുള്ള വിഭാര്യനായ ആൾ, താന്‍ അവിവാഹിതനാണെന്ന് അവകാശപ്പെടുകയും രണ്ട് സ്ത്രീകളെ വിവാഹം ആലോചിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അൻഹുയി പ്രവിശ്യയിലെ ബെങ്ബുവിൽ നടന്ന "വാങ്ങ് അമ്മായിയുടെ മാച്ച് മേക്കിംഗ്" എന്ന പരിപാടിക്കിടെയാണ് ഈ സംഭവം അരങ്ങേറിയത്. ചൈവീസ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായ ജനപ്രീതി നേടിയ ഈ വിവാഹ പൊരുത്ത പരിപാടിയിൽ ആപേക്ഷിച്ചവരെ വേദിയിലേക്ക് വിളിക്കുകയും തങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള ഇഷ്ടങ്ങൾ വിവരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. താത്പര്യമുള്ള വ്യക്തി മുന്നോട്ട് വന്നാൽ അപ്പോൾ തന്നെ വിവാഹം ഉറപ്പിക്കുന്നു.

അവിവാഹിതൻ, വധുവിനെ കുറിച്ച് സങ്കല്പങ്ങളുണ്ട്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, 51 വയസ്സുള്ള ഒരാൾ താൻ അവിവാഹിതനാണെന്ന് പരിചയപ്പെടുത്തി പരിപാടിയിൽ പങ്കെടുത്തു. ഒരു പ്രത്യേക സ്ത്രീയെ മനസ്സിൽ വെച്ചുകൊണ്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും ഇയാൾ വേദിയിൽ വച്ച് പറഞ്ഞു. "ഞാൻ വെറുമൊരു സാധാരണ ജോലിക്കാരനാണ്. ഷാങ്ഹായിൽ ഞാൻ വിജയിച്ചിരുന്നു, ഇപ്പോഴും വിജയിക്കുന്നു." അയാൾ സ്വയം പരിചയപ്പെടുത്തി. ഇയാളുടെ വിവരണം കേട്ട് ആദ്യം ഒരു സ്ത്രീയും പിന്നാലെ മറ്റൊരു സ്ത്രീയും വേദിയിലേക്ക് കയറിച്ചെന്നു. ഈ സമയം രണ്ട് പേരെയും വിവാഹം ചെയ്യാൻ താൻ തയ്യാറാണെന്ന് ഇയാൾ പറഞ്ഞു. പരിപാടിയുടെ അവതാരികയായ 'ആന്‍റി വാങ്' എന്നറിയപ്പെട്ടിരുന്ന ഷാവോ മെയ് ഇതൊരു ത്രികോണ പ്രണയം പോലെയാണെന്ന് പരിഹസിച്ചു.

മുൻ ഭർത്താവ്. രണ്ട് കുട്ടികളുടെ അച്ഛൻ

ഇതിനിടെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മൂന്നാമതൊരു സ്ത്രീ കൂടി വേദിയിലേക്ക് കയറി. മൂന്ന് ഭാര്യമാരോയെന്ന് സദസ് അമ്പരക്കുന്നതിനിടെ താൻ 51 -കാരൻറെ മുന്‍ ഭാര്യ ആയിരുന്നെന്ന് മൂന്നാമത്തെ സ്ത്രീ അവകാശപ്പെട്ടു. ഒപ്പം 2012 -ൽ വിവാഹമോചനം നേടിയെന്നും ഒരു മകനും മകളും തങ്ങൾക്ക് ഉണ്ടെന്നും അവകാശപ്പെട്ടു. അതുവരെ ആശ്ചര്യവും തമാശയും നിറഞ്ഞ് നിന്ന വേദി പെട്ടെന്ന് വലിയ ഗൗരവത്തിലായി. എന്നാൽ, തനിക്ക് മൂന്നാമത്തെ സ്ത്രീയെ വേണ്ടെന്നും അവളെ താൻ വിവാഹം കഴിച്ചിട്ടില്ലെന്നും 51 -കാരൻ വിളിച്ച് പറഞ്ഞു.

എന്നാൽ, പരിപാടിയുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ട ആന്‍റി വാങ് അയാളെ രൂക്ഷമായി വിമ‍ർശിച്ചു. "അവിവാഹിതർക്ക് മാത്രമേ വേദിയിൽ കയറാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഭാര്യ ഇപ്പോൾ ബാത്ത്റൂമിൽ പോയി, നിങ്ങൾ ഇങ്ങോട്ട് ഓടി വന്നു. നിങ്ങൾക്ക് ഒരു നിമിഷം പോലും അനങ്ങാതെ ഇരിക്കാൻ കഴിയില്ല," ആന്‍റി വാങ് അയാളെ പരിഹസിച്ചു. പിന്നാലെ വേദിയിൽ വച്ച് ചെറിയൊരു സംഘർഷം രൂപപ്പെട്ടു. 51 - കാരൻ തന്‍റെ മുൻ ഭാര്യയെ വേദിയിൽ വച്ച് തല്ലി. പിന്നാലെ സ്ത്രീ പോലീസിനെ വിളിച്ചു. സംഭവത്തിന്‍റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ പലരും അവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലർ അത് പരിപാടിയുടെ പബ്ലിസ്റ്റി സ്റ്റാണ്ടാണെന്ന് ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഒരു റീലിന് വേണ്ടി സ്വന്തം കുഞ്ഞിനെ അയാൾ...'; ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടാൻ മകനെ നിർബന്ധിച്ച് അച്ഛൻ, വീഡിയോ
സമാധാന ചർച്ചയെക്കെത്തി ജെഡി വാൻസ്, പാക് ട്രോൾ കണ്ട് ഭയന്നോടി; മീമുകൾ നിറഞ്ഞ് പാക് സോഷ്യൽ മീഡിയ