Girl Killed by Dog : വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു.

Web Desk   | Asianet News
Published : Mar 22, 2022, 06:30 PM IST
Girl Killed by Dog : വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍  17 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു.

Synopsis

ആക്രമണം നടത്തിയ ഈ നായയെ ഒരാഴ്ച മുമ്പാണ് വാങ്ങിയത് എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. Photo: Representational Image 

വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ഒരാഴ്ച മുമ്പ് വാങ്ങിയ പട്ടിയുടെ ആക്രമണത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്.  ബ്രിട്ടനിലെ സെന്റ് ഹെലനിലെ ബ്ലാക്ക്ബ്രൂക്കിലുള്ള ബിഡ്‌സ്റ്റന്‍ അവന്യൂവിലാണ് സംഭവം. ബെല്ല റേ ബിര്‍ച് എന്ന പിഞ്ചു കുഞ്ഞാണ് വളര്‍ത്ു നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

കുഞ്ഞ് വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെയാണ് നായ ആക്രമണം നടത്തിയതെന്ന് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി. ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. അതിനു ശേഷം, നായയെ പൊലീസ് വെടിവെച്ചു കൊന്നു. ഇതിനെ വളര്‍ത്തിയവരെക്കുറിച്ചും മറ്റും അന്വേഷിക്കുന്നതായി മെഴ്‌സിസൈഡ് പൊലീസ് അറിയിച്ചു. 

 

 

ഏത് ഇനത്തില്‍പ്പെട്ട പട്ടിയാണ് ആക്രമണം നടത്തിയത് എന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു ശേഷം കുട്ടിയുടെ കുടുംബം ആകെ തളര്‍ന്ന അവസ്ഥയിലാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
കുട്ടിയുടെ അമ്മ ഹിസ്റ്റീരിയ ബാധിച്ച അവസ്ഥയിലായെന്ന് അയല്‍ക്കാരെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ സഹായിക്കുന്നതിനും വേണ്ട സഹായം നല്‍കുന്നതിനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മെഴ്‌സി സൈഡ് പൊലീസ് അറിയിച്ചു. 

 

ആക്രമണം നടത്തിയ ഈ നായയെ ഒരാഴ്ച മുമ്പാണ് വാങ്ങിയത് എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നായ പരിചയമായി വരുന്നേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ്, 17 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരായ ആക്രമണം നടന്നത്.  ആക്രമണത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങളും അറിയിച്ചു. 

 

വീട്ടുകാരോ പൊലീസോ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

PREV
click me!

Recommended Stories

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
ഇല്ലാത്ത രോ​ഗത്തിന്റെ പേരില്‍ വനിതാ ഡോക്ടർമാർക്ക് മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, ഇന്ത്യൻ വംശജൻ കാനഡയിൽ കസ്റ്റഡിയിൽ