ബാങ്കിൽ കത്തി കാട്ടി പണം തട്ടാൻ വന്ന കള്ളനെ വിരട്ടിയോടിച്ച് വനിതാ ബാങ്ക് മാനേജർ

Published : Oct 18, 2022, 02:59 PM IST
ബാങ്കിൽ കത്തി കാട്ടി പണം തട്ടാൻ വന്ന കള്ളനെ വിരട്ടിയോടിച്ച് വനിതാ ബാങ്ക് മാനേജർ

Synopsis

ഏതായാലും ബാങ്ക് മാനേജർ പൂനം ഗുപ്തയുടെ ധീരമായ ഇടപെടലിൽ വലിയൊരു മോഷണ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം, സംഭവസമയത്ത്, 30 ലക്ഷം രൂപയാണ് ബാങ്കിൽ സൂക്ഷിച്ചിരുന്നത്.

രാജസ്ഥാനിൽ നടന്ന ഒരു ബാങ്ക് കവർച്ചാ ശ്രമത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ വന്ന മുഖംമൂടിധാരിയായ കള്ളനെ ഒറ്റയ്ക്ക് നേരിടുന്ന ബാങ്ക് ജീവനക്കാരിയാണ് ദൃശ്യങ്ങളിൽ.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ മരുധാര ഗ്രാമീൺ ബാങ്കിലാണ് കവർച്ചാശ്രമം നടന്നത്.  മുഖംമൂടി ധരിച്ച കള്ളൻ ബാങ്കിലെത്തി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ ആണ് ബാഗ് മാനേജർ പൂനം ഗുപ്ത തന്റെ ക്യാമ്പിനിൽ നിന്നും പുറത്തേക്ക് വരുന്നത്. ഈ സമയം കള്ളൻ ബാങ്ക് മാനേജർക്ക് നേരെ തിരിയുന്നു. എന്നാൽ ധൈര്യം കൈവിടാതെ അവർ തൻറെ ഫോൺ എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇത് തടയാൻ കള്ളൻ അവർക്കു നേരെ കത്തി വീശുന്നു. ആ സമയം കള്ളനെ ബാങ്കിലെ മറ്റു ജീവനക്കാർ പിടിക്കാൻ ശ്രമിക്കുകയാണ്. അപ്പോൾ കള്ളന്റെ പോക്കറ്റിൽ നിന്നാകണം നിലത്ത് വീണ പ്ലെയർ എടുത്ത് ബാങ്ക് മാനേജർ കള്ളന് നേരെ ആക്രമിക്കാനായി ചെല്ലുന്നു. ഒരു നിമിഷം പകച്ചുപോയ കള്ളനുമായി ബാങ്ക് മാനേജർ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നു. ഇതിനിടയിൽ കിട്ടിയ അവസരത്തിൽ കള്ളൻ ബാങ്കിൽ നിന്നും ഇറങ്ങിയോടുന്നു. ഉടൻതന്നെ ബാങ്ക് മാനേജർ ഫോൺ എടുത്ത് ആരെയോ വിളിക്കാൻ ശ്രമിക്കുന്നതും കാണാം.

ഏതായാലും ബാങ്ക് മാനേജർ പൂനം ഗുപ്തയുടെ ധീരമായ ഇടപെടലിൽ വലിയൊരു മോഷണ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം, സംഭവസമയത്ത്, 30 ലക്ഷം രൂപയാണ് ബാങ്കിൽ സൂക്ഷിച്ചിരുന്നത്.  ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.  ചൂടേറിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്റർനെറ്റ് ഉപയോക്താക്കൾ വനിതാ ബാങ്ക് മാനേജരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ്.  

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്