കഞ്ചാവ് വീട്ടുപടിക്കലെത്തിക്കാൻ ഊബർ ഈറ്റ്സ്; വിതരണത്തിന് തയ്യാറെടുക്കുന്നത് ഈ ന​ഗരത്തിൽ

Published : Oct 18, 2022, 01:01 PM IST
കഞ്ചാവ് വീട്ടുപടിക്കലെത്തിക്കാൻ ഊബർ ഈറ്റ്സ്; വിതരണത്തിന് തയ്യാറെടുക്കുന്നത് ഈ ന​ഗരത്തിൽ

Synopsis

ടൊറന്റോയിൽ കഞ്ചാവ് വേണം എന്ന് ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഊബർ ഈറ്റ്സ് ആപ്പ് തുറന്ന ശേഷം എവിടെ നിന്നുമാണ് വേണ്ടത് എന്നത് തെരഞ്ഞെടുക്കാം. എന്നാൽ, ഓർഡർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് 19 വയസ് എങ്കിലും പ്രായം ഉണ്ടാവണം.

കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുത്ത് ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്‍ലിയുമായി സഹകരിച്ച് കൊണ്ടാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുക. ടൊറന്റോ പ്രദേശത്തെ റീട്ടെയിലർമാരുമായി ഇതിനോടകം ചർച്ച നടന്നു കഴിഞ്ഞു. ഊബർ ഡ്രൈവർമാർക്ക് പകരം റീട്ടെയിലർമാരുടെ സ്റ്റാഫുകളായിരിക്കും കഞ്ചാവ് ആവശ്യക്കാരുടെ വീട്ടു പടിക്കൽ എത്തിക്കുക. 

ടൊറന്റോയിൽ കഞ്ചാവ് വേണം എന്ന് ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഊബർ ഈറ്റ്സ് ആപ്പ് തുറന്ന ശേഷം എവിടെ നിന്നുമാണ് വേണ്ടത് എന്നത് തെരഞ്ഞെടുക്കാം. എന്നാൽ, ഓർഡർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് 19 വയസ് എങ്കിലും പ്രായം ഉണ്ടാവണം. കാനഡയിലെ നിയമം അനുസരിച്ചാണ് ഇത്. 

'ഞങ്ങൾ വ്യാവസായിക നേതാക്കന്മാരായ ലീഫ്‍ലി പോലുള്ളവയുമായി സഹകരിച്ച് റീട്ടെയിലർമാരെ മികച്ച തരത്തിൽ കഞ്ചാവ് വിൽപനയ്ക്ക് സഹായിക്കുകയാണ്. ടൊറന്റോയിലെ ആളുകൾക്ക് അതുവഴി നിയമാനുസൃതമായി തന്നെ വീട്ടുപടിക്കൽ കഞ്ചാവ് എത്തും. അത് നിയമവിരുദ്ധമായ കഞ്ചാവ് വിൽപന പോലെയുള്ള പ്രവർത്തനങ്ങൾ തടയാനും സഹായിക്കും' എന്ന് കാനഡയിലെ ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കാസിം പറഞ്ഞു. 

ഏതായാലും, നവംബർ മുതലാണ് ഊബർ ഈറ്റ്സ് ഈ സേവനം തുടങ്ങുക. എന്നാൽ, ഇതുപോലെ കഞ്ചാവ് വാങ്ങുന്നതിനും നിയമപരമായ അനുമതി വാങ്ങേണ്ടതുണ്ട്. കഞ്ചാവ് വലിച്ച ശേഷം ആളുകൾ വാഹനമോടിച്ച് പോകുന്നത് പോലെയുള്ള അപകടങ്ങൾ ഒരു പരിധി വരെ ഇതുവഴി ഇല്ലാതെയാവും എന്നും ഊബർ ഈറ്റ്സും ലീഫ്‍ലിയും പ്രതീക്ഷിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചുണ്ടിലെ ചുവപ്പിൽ ഒളിപ്പിച്ച കഥകൾ ; 'കിസ് ഓഫ് ഡെത്ത്' മുതൽ 'ദി മാർക്ക് ഓഫ് സത്താൻ' വരെ
വിവാഹമോചനത്തിനായി കമ്പനി സിഇഒ ഭാര്യയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തെന്ന് ഭർത്താവിന്‍റെ പരാതി; സംഭവം യുഎസിൽ