ഭാ​ഗ്യം വരാൻ വേണ്ടി പേരുമാറ്റി ബോസ്, ജീവനക്കാർക്കും പേര് മാറ്റാൻ നിർദേശം, ഇല്ലെങ്കിൽ പിരിച്ചുവിടുമെന്ന് ഭീഷണി

Published : Sep 01, 2023, 09:17 PM ISTUpdated : Sep 01, 2023, 09:19 PM IST
ഭാ​ഗ്യം വരാൻ വേണ്ടി പേരുമാറ്റി ബോസ്, ജീവനക്കാർക്കും പേര് മാറ്റാൻ നിർദേശം, ഇല്ലെങ്കിൽ പിരിച്ചുവിടുമെന്ന് ഭീഷണി

Synopsis

ബോസിന്റെ അന്ധവിശ്വാസം കൊണ്ട് തൊഴിലാളികളുടെ ജോലി തന്നെ അപകടത്തിലാവുന്നത് എന്തൊരു ദുരിതം പിടിച്ച അവസ്ഥ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഭാ​ഗ്യം വരാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന പലരേയും നാം കാണാറുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പലതരം തട്ടിപ്പുകളും നാം കാണാറുണ്ട്. ഭാ​ഗ്യം കൊണ്ടുവരും എന്നും പറഞ്ഞ് വൻ തട്ടിപ്പ് നടത്തി കാശുകാരാവുന്നവരും കുറവല്ല. ഏതായാലും ചൈനയിൽ നിന്നും ഭാ​ഗ്യത്തിന്റെ പേരിൽ വരുന്നത് വളരെ വ്യത്യസ്തമായ വാർത്തയാണ്. ഒരു കമ്പനിയിലെ ബോസ് ഭാ​ഗ്യം വരും എന്ന് കരുതി തന്റെ പേര് മാറ്റി. 

എന്നാൽ, ബോസിന്റെ ഇഷ്ടമല്ലേ അയാൾ തന്റെ പേര് മാറ്റുകയോ പുതിയ പേരിടുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ എന്ന് ചിന്തിക്കാൻ വരട്ടെ. ഓഫീസിലുള്ള ജീവനക്കാരെയും അയാൾ പേര് മാറ്റാൻ നിർബന്ധിച്ചു. നോക്കണേ, എല്ലാം ഭാ​ഗ്യം കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു. വളരെ പെട്ടെന്ന് തന്നെ വാർത്ത ചൈനയിൽ പടർന്നു. 

ബോസിന്റെ അന്ധവിശ്വാസം കൊണ്ട് തൊഴിലാളികളുടെ ജോലി തന്നെ അപകടത്തിലാവുന്നത് എന്തൊരു ദുരിതം പിടിച്ച അവസ്ഥ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചൈനയിലെ എൽവിഡിക്വാൻ ഗ്രൂപ്പിന്റെ ചെയർമാനായ ലിയു മിൻ ആണ് ആ ബോസ്. ഫെങ് ഷൂയി മാസ്റ്റേഴ്സിന്റെയും ഭാവി പ്രവചിക്കുന്നരുടേയും ഉപദേശപ്രകാരമാണ് മിൻ തന്റെ പേര് മാറ്റിയത്. ശേഷം തന്റെ സ്ഥാപനത്തിലെ പല ജീവനക്കാരെയും പേര് മാറ്റാൻ നിർബന്ധിക്കുകയും ചെയ്തു. 

ഇങ്ങനെ പേര് മാറ്റിയാൽ എന്തായാലും ഭാ​ഗ്യം വരും എന്നായിരുന്നു പ്രവചനം. അതുകൊണ്ട് തന്നെ പേര് മാറ്റിയില്ലെങ്കിൽ ജോലിയിൽ നിന്നു തന്നെ പിരിച്ചുവിടും എന്നായിരുന്നു മിൻ പറഞ്ഞത്. തന്റെ പുതിയ പേരിൽ തന്നെ വിളിച്ചാൽ മതി എന്നും നിലവിൽ തന്നെ കമ്പനിക്ക് ഭാ​ഗ്യം വന്ന് തുടങ്ങിയിട്ടുണ്ട് എന്നും ബോസ് പറയുകയും ചെയ്തത്രെ. ഏതായാലും ജീവനക്കാരും പേര് മാറ്റിയോ എന്ന കാര്യത്തിൽ നിശ്ചയമില്ല. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ