മകൾ കല്യാണത്തിന് ക്ഷണിച്ചില്ല, പക്ഷേ സാമ്പത്തികസഹായം ചോദിച്ചു, പോസ്റ്റുമായി അച്ഛൻ

Published : Sep 01, 2023, 08:17 PM IST
മകൾ കല്യാണത്തിന് ക്ഷണിച്ചില്ല, പക്ഷേ സാമ്പത്തികസഹായം ചോദിച്ചു, പോസ്റ്റുമായി അച്ഛൻ

Synopsis

മകളുടെ കാര്യങ്ങൾക്കെല്ലാം താൻ സാമ്പത്തികമായി സഹായിച്ചിരുന്നു. പഠനാവശ്യത്തിനും അല്ലാതെയും പണം നൽകി സഹായിക്കാറുണ്ടായിരുന്നു. എന്നാൽ, വിവാഹമായപ്പോൾ അവളെന്നെ വിവാഹത്തിന് ക്ഷണിച്ചില്ല.

വിവാഹത്തിന് ഇന്ന് വലിയ ചെലവാണ്. പലപ്പോഴും പലരും തങ്ങളുടെ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി വിവാഹത്തിന്റെ ചടങ്ങുകൾ നടത്താറുണ്ട്. അതുപോലെ ഒരു മകൾ തന്റെ വിവാഹത്തിന് പണമെന്തെങ്കിലും നൽകാൻ അച്ഛനോട് ആവശ്യപ്പെട്ടു. ആ അച്ഛന്റെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. പോസ്റ്റിൽ അച്ഛൻ പറയുന്നത്, മകൾ തന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. വരനെ പരിചയപ്പെടുത്തിയില്ല. പക്ഷേ, അവളുടെ വിവാഹത്തിന് പണം നൽകാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ്. 

29 -കാരിയായ മകളും 55 -കാരനായ അച്ഛനും തമ്മിൽ വളരെ അടുത്ത ബന്ധമൊന്നും ഇല്ലായിരുന്നു. അച്ഛൻ റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത് ചെറുതായിരിക്കുമ്പോൾ ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ, പിന്നീട് അത് മാറി. താൻ അവളുടെ അമ്മയെ ചതിച്ചു. വിവാഹമോചനമായി. വിവാഹമോചനത്തിൽ മകൾക്ക് താല്പര്യമില്ലായിരുന്നു. അവളുടെ അമ്മ അവളുടെ കണ്ണിൽ ഏറ്റവും മികച്ച അമ്മ ആയിരിക്കാം. എന്നാൽ, അവൾ ഒരു മികച്ച ഭാര്യ ആയിരുന്നില്ല. അവളുടെ അമ്മയെ ചതിച്ചത് ന്യായീകരിക്കുകയല്ല. നേരത്തെ അവസരം കിട്ടുമായിരുന്നു എങ്കിലും താൻ അവളുടെ അമ്മയെ വിവാഹമോചനം ചെയ്യുമായിരുന്നു. 

മകളുടെ കാര്യങ്ങൾക്കെല്ലാം താൻ സാമ്പത്തികമായി സഹായിച്ചിരുന്നു. പഠനാവശ്യത്തിനും അല്ലാതെയും പണം നൽകി സഹായിക്കാറുണ്ടായിരുന്നു. എന്നാൽ, വിവാഹമായപ്പോൾ അവളെന്നെ വിവാഹത്തിന് ക്ഷണിച്ചില്ല. വരനെയും പരിചയപ്പെടുത്തിയില്ല. പക്ഷെ, സാമ്പത്തികമായി സഹായിക്കാമോ എന്ന് ചോദിച്ചു. താൻ അവളുടെ വാലറ്റ് മാത്രമാണ് എന്ന തോന്നലാണ് തനിക്ക്. 

അതിനാൽ തന്നെ താനവൾക്ക് വിവാഹത്തിന് പണം നൽകുന്നില്ല. ഇനിയങ്ങോട്ട് ഒന്നിനും സഹായിക്കുന്നില്ല. തനിക്ക് മടുത്തു. മരണശേഷം തന്റെ സമ്പാദ്യം മുഴുവനും മരുമക്കൾക്ക് നൽകാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നും റെഡ്ഡിറ്റ് യൂസർ എഴുതി. പലരും കുറിച്ചിരിക്കുന്നത്, ഇയാൾ ചെയ്തതിൽ യാതൊരു തെറ്റും തന്നെ ഇല്ല. മകളുടെ ഇയാളോടുള്ള പെരുമാറ്റം അത്തരത്തിലായിരുന്നു എന്നാണ്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ