കടിച്ച മൂർഖൻപാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് എട്ടുവയസുകാരൻ

Published : Nov 03, 2022, 10:28 AM IST
കടിച്ച മൂർഖൻപാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് എട്ടുവയസുകാരൻ

Synopsis

'ഞാൻ അതിനെ കുടഞ്ഞു മാറ്റാൻ ശ്രമിച്ചു. എന്നാൽ, അത് പോയില്ല. അപ്പോൾ ഞാൻ അതിനെ രണ്ട് തവണ കടിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു' എന്ന് ദീപക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ കടിച്ച പാമ്പിനെ ദേഷ്യം വന്ന് തിരികെ കടിക്കുന്ന നിരവധി വാർത്തകൾ ഇപ്പോൾ അടുത്തിടെ വരുന്നുണ്ട്. ഒരു എട്ട് വയസുകാരനും ഇപ്പോൾ അതുപോലെ ദേഷ്യം വന്ന് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു. കടിച്ചുവെന്ന് മാത്രം പറഞ്ഞാൽ പോരാ, കടിച്ച് കൊന്നു എന്ന് പറയണം. 

ഛത്തീസ്ഗഢിൽ നിന്നാണ് ഈ വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ് കൈയിൽ ചുറ്റിയതിനെത്തുടർന്നാണ് എട്ട് വയസ്സുള്ള കുട്ടി മൂർഖൻ പാമ്പിനെ കടിച്ചു കൊന്നത്. തിങ്കളാഴ്ച സ്വന്തം വീടിന്റെ പിൻവശത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ദീപക് എന്ന എട്ട് വയസുകാരൻ. അപ്പോഴാണ് ഒരു മൂർഖൻ അവനെ കടിച്ചത്. ദീപകിന്റെ കയ്യിൽ ചുറ്റിയ ശേഷമാണ് അത് അവനെ കടിച്ചത്. അവൻ ആ പാമ്പിനെ കുടഞ്ഞു മാറ്റാൻ കഴിയും പോലെ ശ്രമിച്ചു. പക്ഷേ, പാമ്പ് ചുറ്റിയിടത്തു നിന്നും അനങ്ങിയില്ല. 

'ഞാൻ അതിനെ കുടഞ്ഞു മാറ്റാൻ ശ്രമിച്ചു. എന്നാൽ, അത് പോയില്ല. അപ്പോൾ ഞാൻ അതിനെ രണ്ട് തവണ കടിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു' എന്ന് ദീപക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചു. 'അവന് പെട്ടെന്ന് തന്നെ ആന്റി സ്നേക് വെനം നൽകി. ആ ദിവസം മുഴുവൻ നിരീക്ഷണത്തിൽ നിർത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു' എന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജെംസ് മിഞ്ച് പറഞ്ഞു. 'പാമ്പ് കടിച്ചിരുന്നു എങ്കിലും വിഷം അകത്ത് ചെന്നിരുന്നില്ല. പാമ്പ് കടിച്ചതിന്റേതായ അസ്വസ്ഥതകളും വേദനകളും മാത്രമേ ദീപക്കിന് ഉള്ളൂ' എന്ന് പാമ്പ് വിദ​ഗ്ദ്ധനായ ഖൈസർ ഹുസൈനും പറഞ്ഞു. 

ഇതുപോലെ സമാനമായ ഒരു സംഭവം തുർക്കിയിലും ഉണ്ടായി. തന്റെ ചുണ്ടിൽ കടിച്ച ഇഴജന്തുവിനെ ഒരു രണ്ട് വയസുകാരി കടിച്ച് കൊല്ലുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്