പാതിരാത്രി വീടിനകത്തൊരു മുതല, ഭയന്നുവിറച്ച് വീട്ടുകാർ, സംഭവം യുപി -യിൽ

Published : Nov 03, 2022, 09:17 AM IST
പാതിരാത്രി വീടിനകത്തൊരു മുതല, ഭയന്നുവിറച്ച് വീട്ടുകാർ, സംഭവം യുപി -യിൽ

Synopsis

ഏതായാലും സംഭവം കാട്ടുതീ പോലെ പരന്നു. തുടർന്ന് വീട്ടിൽ നാട്ടുകാർ തടിച്ചുകൂടി. രാവിലെ ആറ് മണിയോടെ ഡോ. ത്രിപാഠിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഒരുറക്കം കഴിയുമ്പോൾ വിശക്കുന്ന പലരുമുണ്ട്. എന്തെങ്കിലും എടുത്ത് കഴിക്കാനായോ വെള്ളം കുടിക്കാനായോ ഒക്കെ പാതിരാത്രിക്ക് അടുക്കളയിലേക്ക് പോകുന്നവരും കുറവല്ല. എന്നാൽ, ഒന്നോർത്ത് നോക്കൂ, പാതിരാത്രി അടുക്കളയിൽ എത്തുമ്പോൾ അവിടെ ഒരു മുതലയെ കാണുന്നത്. 

ഉത്തർ പ്രദേശിലെ ഒരു ​ഗ്രാമത്തിൽ താമസിക്കുന്ന ഒരു കുടുംബമാണ് രാത്രി ഉണർന്നപ്പോൾ വീടിനകത്ത് ഒരു മുതലയെ കണ്ട് ഞെട്ടിയത്. എട്ടടി നീളമുണ്ടായിരുന്നു മുതലയ്ക്ക്. ​ഗുജറാത്തിലെ ജയ്തിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ ഹർണം സിങ് പറയുന്നത് അനുസരിച്ച് രാത്രി വീട്ടുകാരെല്ലാം ഉറക്കമായിരുന്നു. ആ സമയത്താണ് മുതല വീടിനകത്ത് കയറിയത്. ഭക്ഷണം തേടിയായിരിക്കാം മുതല വീടിനകത്തേക്ക് കേറിയത് എന്നാണ് ഹർണം സിങ്ങിന്റെ അനുമാനം. 

ഏതായാലും സംഭവം കാട്ടുതീ പോലെ പരന്നു. തുടർന്ന് വീട്ടിൽ നാട്ടുകാർ തടിച്ചുകൂടി. രാവിലെ ആറ് മണിയോടെ ഡോ. ത്രിപാഠിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസുകാരും വന്യജീവി വിദഗ്ധരും ചേർന്ന് ഒരു മണിക്കൂർ കൊണ്ടാണ് മുതലയെ കെണിയിലാക്കി സുരക്ഷിതമായി വീട്ടിൽ നിന്ന് പുറത്തെത്തിച്ചത്. തുടർന്ന് മുതലയെ വനംവകുപ്പിന് കൈമാറി.

'എങ്ങനെയാണ് മുതല വീടിനകത്ത് കയറിയത് എന്ന് അറിയില്ല. രാത്രിയിൽ ആടുകളുടെ കരച്ചിൽ കേട്ടു. എന്തോ പ്രശ്നമുണ്ടല്ലോ എന്ന് തോന്നി ചെന്ന് നോക്കിയപ്പോഴാണ് മുതലയെ കണ്ടത്. എന്റെ അമ്മ ഒച്ചയെടുക്കാൻ തുടങ്ങി. ആ സമയത്ത് മകൾ ഓടിച്ചെന്ന് വാതിൽ തുറന്നു. അപ്പോൾ മുതല റൂമിലേക്ക് കയറി' എന്ന് ​ഹർണം സിങ് പറയുന്നു. 

പരിസരവാസികളും നാട്ടുകാരും എല്ലാവരും കുടുംബത്തോടൊപ്പം രാത്രി മൊത്തം അവിടെ ഇരുന്നു. അധികൃതർ എത്തുന്നത് വരെ കുടുംബം സുരക്ഷിതമല്ലേ എന്ന് അവർ ഉറപ്പ് വരുത്തി. ഡോ. തൃപാഠി പറയുന്നത്. അത് ചെറിയ ഒരു മുതലയാണ്. വിശന്നപ്പോൾ ഭക്ഷണം തേടിത്തേടി എത്തിയതായിരിക്കും എന്നാണ്. ഒന്നരയോ രണ്ടോ 
വയസേ മുതലയ്ക്കുണ്ടാവൂ. മുതല ആക്രമിക്കുമോ എന്ന് ഭയന്ന് അധികൃതർ എത്തും വരെ നാട്ടുകാർ അധികം അതിനടുത്തേക്ക് പോകാതിരുന്നു എന്നും ത്രിപാഠി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ