മുതലക്കുഞ്ഞിനേയും ചുമലിലേറ്റി നടക്കുന്ന ബാലൻ, അന്തംവിട്ട് കാഴ്ചക്കാർ!

Published : Feb 17, 2023, 12:54 PM IST
മുതലക്കുഞ്ഞിനേയും ചുമലിലേറ്റി നടക്കുന്ന ബാലൻ, അന്തംവിട്ട് കാഴ്ചക്കാർ!

Synopsis

ചിലരൊക്കെ ഈ സംഭവം വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നുണ്ട്. അതേ സമയം ഈ വീഡിയോ എവിടെ നിന്നുമാണ് പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല.

മുതല എല്ലാവർക്കും പേടിയുള്ള ജീവിയാണ്. അവയുടെ സാന്നിധ്യമറിയാതെ അടുത്തേക്ക് ചെന്നാൽ എപ്പോഴാണ് എങ്ങനെയാണ് അവ ആക്രമിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ‌ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് അവ ഇരയുമായി മുങ്ങും. ചിലപ്പോൾ മൃതദേഹം പോലും കിട്ടി എന്ന് വരില്ല. അങ്ങനെയുള്ള നിരവധി സംഭവങ്ങൾ ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

‌ഇതൊക്കെ കൊണ്ട് തന്നെ മുതലകൾ ഉള്ള സ്ഥലങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാൻ ബന്ധപ്പെട്ടവർ ജനങ്ങളോട് നിർദ്ദേശിക്കാറുണ്ട്. എന്നാൽ, അതേ സമയം അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. അതിൽ ഒരു ആൺകുട്ടി യാതൊരു കൂസലും ഇല്ലാതെ മുതലക്കുഞ്ഞിനെയും ചുമലിലേറ്റി നടന്നു പോവുകയാണ്. 

ഫെബ്രുവരി 16 -നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മുതലയുടെ ആത്മാഭിമാനം കുറഞ്ഞ് കാണും' എന്ന് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്. വീഡിയോയിൽ കുട്ടി മുതലയെ ചുമലിലേറ്റി വേ​ഗത്തിൽ നടന്നു പോവുകയാണ്. അതിന്റെ രണ്ട് മുൻകാലുകളും കുട്ടി പിടിച്ചിട്ടുണ്ട്. വഴിയരികിൽ ആളുകൾ അവനെ അന്തം വിട്ട് നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. 

ചിലരൊക്കെ ഈ സംഭവം വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നുണ്ട്. അതേ സമയം ഈ വീഡിയോ എവിടെ നിന്നുമാണ് പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. മത്സ്യബന്ധനവുമായി പ്രവർത്തിക്കുന്ന ഏതോ ​ഗ്രാമമാണ് വീഡിയോയിൽ എന്നാണ് കാണുമ്പോൾ മനസിലാവുന്നത്. 

ഏതായാലും രസകരമായ വീഡിയോയ്‍ക്ക് അതിലും രസകരമായ കമന്റുകളാണ് മിക്കവരും ഇട്ടിരിക്കുന്നത്. മുതലയുടെ ബോധം പോയിരിക്കാം എന്നും, മുതല ആകെ തളർന്നിരിക്കുന്നത് കൊണ്ടായിരിക്കും എടുത്തിട്ടുണ്ടാവുക എന്നും അടക്കമുള്ള അനേകം കമന്റുകളാണ് ആളുകൾ വീഡിയോയ്‍ക്ക് നൽകിയിരിക്കുന്നത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ