തന്നെത്തന്നെ വിവാഹം ചെയ്‍ത ബ്രസീലിയൻ മോഡൽ ഒടുവിൽ വിവാഹമോചനത്തിന്, വിശേഷപ്പെട്ട ഒരാളെ കണ്ടെത്തിയെന്ന്...

Published : Nov 29, 2021, 12:22 PM IST
തന്നെത്തന്നെ വിവാഹം ചെയ്‍ത ബ്രസീലിയൻ മോഡൽ ഒടുവിൽ വിവാഹമോചനത്തിന്, വിശേഷപ്പെട്ട ഒരാളെ കണ്ടെത്തിയെന്ന്...

Synopsis

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 191,000 -ത്തിലധികം ഫോളോവേഴ്‌സുള്ള ഗലേറ, നിരവധി ബന്ധങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. 

ഒരു ബ്രസീലിയന്‍ മോഡല്‍(Brazilian model) വിവാഹം കഴിഞ്ഞ് 90 ദിവസത്തിനുശേഷം വിവാഹമോചനം(divorce) നേടിയിരിക്കുകയാണ്. കാരണം അവള്‍ പുതിയൊരു പ്രണയം കണ്ടെത്തി. എന്നാല്‍, അതൊന്നുമല്ല ഇവിടെ പ്രത്യേകത. 90 ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ വിവാഹം കഴിച്ചത് അവളെ തന്നെയാണ്. ക്രിസ് ഗലേറ(Cris Galêra) എന്ന 33 -കാരി സപ്തംബറിൽ തന്നെത്തന്നെ വിവാഹം കഴിക്കുകയായിരുന്നു. 'സോളോഗമി'(sologamy) എന്നറിയപ്പെടുന്നതാണ് ഈ വിവാഹം. സ്വയം വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവള്‍ അന്ന് വാര്‍ത്തയായിരുന്നു. 

ഓൺലൈൻ ന്യൂസ് പോർട്ടലായ ഇൻഫോബേ പ്രകാരം മറ്റൊരു വ്യക്തിയെ കണ്ടെത്തിയതിനാൽ ഗലേറ ഇപ്പോൾ തന്റെ വിവാഹം അവസാനിപ്പിക്കുകയാണ്. എന്നാൽ, അവൾ തന്റെ പുതിയ പങ്കാളിയെ കുറിച്ച് വാചാലയായിയെങ്കിലും അവരുടെ പ്രണയത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. 'കൂടുതല്‍ വിശേഷപ്പെട്ട ഒരാളെ കണ്ടെത്തിയത് മുതല്‍ ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി' എന്ന് ഗലേറ പറയുന്നു. 

'ഞാൻ പക്വത പ്രാപിക്കുന്ന ഒരു ഘട്ടത്തിലെത്തി, ഞാൻ ശക്തയും നിശ്ചയദാർഢ്യവുമുള്ള സ്ത്രീയാണെന്ന് ഞാൻ മനസ്സിലാക്കി. തനിച്ചായിരിക്കാൻ ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു, പക്ഷേ, എന്നെക്കുറിച്ച് നല്ലതായി തോന്നാൻ ഞാൻ പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അത് സംഭവിച്ചപ്പോൾ ഞാൻ അത് ആഘോഷിക്കാൻ തീരുമാനിച്ചു' എന്നും അവള്‍ പറയുന്നു. 

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 191,000 -ത്തിലധികം ഫോളോവേഴ്‌സുള്ള ഗലേറ, നിരവധി ബന്ധങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. 'വിശ്വസ്തത പുലർത്തുന്നതിനോ ഒരു സ്ത്രീയുടെ കൂടെ നിൽക്കുന്നതിനോ പുരുഷന്മാർക്ക് ബുദ്ധിമുട്ടാണ്. അവർക്ക് ഒരേ സമയം നിരവധി (സ്ത്രീകൾ) വേണം' വിവാഹത്തിന് ശേഷം അവർ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞിരുന്നു. 

വിവാഹസമയത്ത്, അടിവസ്ത്രങ്ങളുടെ മോഡൽ കൂടിയായ ഗലേറ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 'സോളോഗാമി തരംഗത്തിൽ ചേരുകയും എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു' എന്ന് ഒരുദിവസം പ്രഖ്യാപിക്കുകയായിരുന്നു. 'ഞാൻ എന്റെ ആത്മസ്നേഹം ആഘോഷിക്കുകയാണ്, മറ്റ് സ്ത്രീകളെ അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കാൻ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! ഇങ്ങനെ ഒരു ട്രെൻഡ് ഉണ്ടാകും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?' എന്നും അവൾ കുറിച്ചിരുന്നു. 

എന്നാലിപ്പോൾ ഹണിമൂൺ ആഘോഷിക്കാനും പ്ലേബോയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് നടത്താനും ഡിസംബറിൽ ലണ്ടനിലേക്ക് പോകാനിരിക്കെ വിവാഹമോചനം ഔദ്യോഗികമാക്കാൻ ഗലേറ കാത്തിരിക്കുകയാണ്. 2022 -ൽ സാവോ പോളോയിൽ നടക്കുന്ന കാർണിവലിൽ ടോപ്‌ലെസ് ആയി പോകാനും അവൾ പദ്ധതിയിടുന്നു. കാര്‍ണിവലില്‍ പരേഡ് ചെയ്യുക എന്നത് തന്‍റെ ആഗ്രഹമാണ് എന്നും അവള്‍ പറയുന്നു. 

'വീണ്ടും സിംഗിളായിരിക്കുന്നതില്‍ ഞാൻ ആവേശത്തിലാണ്. നമ്മളെത്തന്നെ വിവാഹം കഴിക്കുന്നത് വ്യത്യസ്തമാണ്, അല്ലേ? അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു, നിങ്ങൾ പരസ്പരം സ്നേഹിക്കണം' എന്നും അവള്‍ പറഞ്ഞു. 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ