ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി, പിന്നാലെ രക്തത്തിൽ കുളിച്ച് നഗ്നനൃത്തം, ബ്രീട്ടീഷ് അഡൽട്ട് സ്റ്റാര്‍ കുറ്റക്കാരനെന്ന് കോടതി

Published : Jul 23, 2025, 03:14 PM IST
Crime scene

Synopsis

ക്രൂരമായ കൊലപാതകമാണ് ഇയാൾ നടത്തിയെതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

 

2024 ജൂലൈയിൽ ആൽബർട്ട് അൽഫോൻസോ, പോൾ ലോങ്‌വർത്ത് എന്നീ ദമ്പതികളെ കൊലപ്പെടുത്തിയതിന് ഒരു വർഷത്തിന് ശേഷം ബ്രീട്ടീഷ് അഡൽട്ട് സിനിമാതാരം യോസ്റ്റിൻ ആൻഡ്രസ് മോസ്‌കേര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദമ്പതിമാരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്തത്തില്‍ കുളിച്ച് നഗ്ന നൃത്തം ചെയ്യുകയും അത് റിക്കോര്‍ട്ട് ചെയ്യുകയും ചെയ്തെന്നും കോടതി കണ്ടെത്തി.

കഴിഞ്ഞ വർഷം ദമ്പതികളുടെ ഫ്ലാറ്റിൽ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ആൽബർട്ട് അൽഫോൻസോയുമായി ഇയാൾക്കുള്ള അടുപ്പമായിരുന്നു കൊലപാതകത്തിലെത്തിച്ചതെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹങ്ങൾ ഒരു സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. വിചാരണയ്ക്ക് മുമ്പ് കുറ്റം സമ്മതിച്ച ഇയാൾ പിന്നീട് മാറ്റിപ്പറഞ്ഞെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

തന്‍റെ ഗേ സുഹൃത്തായിരുന്ന ആൽബർട്ടിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച യോസ്റ്റിൻ, പോൾ ലോങ്‌വർത്തിനെ കൊലപ്പെടുത്തിയത് ആൽബർട്ടാണെന്നായിരുന്നു വാദിച്ചത്. എന്നാല്‍ കൊലയ്ക്ക് ശേഷമുള്ള യോസ്റ്റിന്‍റെ പ്രവര്‍ത്തി, ഇരുകൊലപാതകങ്ങളും ചെയ്തത് യോസ്റ്റിനാണെന്ന നിഗമനത്തില്‍ കോടതിയെ കൊണ്ടെത്തിച്ചു. യോസ്റ്റിൻ ആൻഡ്രസ് മോസ്‌കേരയ്ക്ക് നേരത്തെയും മറ്റ് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നെന്ന് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

കൊലയ്ക്ക് ശേഷം ആൽബർട്ട് അൽഫോൻസോയുടെ അക്കൗണ്ടില്‍ നിന്നും ഇയാൾ തന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നതായും കോടതി കണ്ടെത്തി.  4000 ഡോളര്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും 900 ഡോളര്‍ മാത്രമാണ് ഇയാൾക്ക് പിന്‍വലിക്കാന്‍ സാധിച്ചതെന്നും കോടതി കണ്ടെത്തി. മൃതദേഹങ്ങൾ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴി പോയ ഒരു സൈക്കിൾ യാത്രക്കാരന്‍ ഇത് കാണുകയും യോസ്റ്റിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പിന്നീട് ഇയാൾ പോലീസിന്‍റെ പിടിയിലായെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

 

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ