കിടപ്പറയിലും ക്യാമറകള്‍, സമ്പത്ത് കൈക്കലാക്കി, പിതാവിന്റെ ഭരണത്തില്‍നിന്നും ഗായികയ്ക്ക് മോചനം

By Web TeamFirst Published Sep 30, 2021, 1:45 PM IST
Highlights

13 വര്‍ഷം നീണ്ട  പോരാട്ടത്തിനൊടുവില്‍ പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ് പിതാവിന്റെ ഉടമസ്ഥാവകാശത്തില്‍നിന്നും മോചിതയായി. ഗായികയുടെ രക്ഷാകര്‍തൃ ചുമതലയില്‍ നിന്ന് പിതാവിനെ നീക്കിയതായി ലോസ് ആഞ്ചലസ് ജഡ്ജി ബ്രെന്ദ പെന്നി ഉത്തരവിട്ടു

13 വര്‍ഷം നീണ്ട  യാതനകള്‍ക്കൊടുവില്‍ പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ് (BritneySpears ) പിതാവിന്റെ ഉടമസ്ഥാവകാശത്തില്‍നിന്നും മോചിതയായി. ഗായികയുടെ രക്ഷാകര്‍തൃ ചുമതലയില്‍ നിന്ന് പിതാവിനെ നീക്കിയതായി ലോസ് ആഞ്ചലസ് (Los Angeles Superior Court )   ജഡ്ജി ബ്രെന്ദ പെന്നി ഉത്തരവിട്ടു. ബ്രിട്‌നി സ്പിയേഴ്‌സിന്റെ സ്വത്തില്‍ ഒരവകാശവും പിതാവ് ജെയ്മി സ്പിയേഴ്‌സിന് ഉണ്ടാവില്ലെന്നും കോടതി ഉത്തരവിട്ടു. പിതാവിനെ ഉടന്‍തന്നെ രക്ഷാകര്‍തൃസ്ഥാനത്തുനിന്നും നീക്കം ചെയ്യാനാണ് ഉത്തരവ്. 

പിതാവിന്റെ ഉടമസ്ഥതയില്‍നിന്നും മോചനം തേടി പോപ്പ് താരം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 
13 വര്‍ഷമായി ബ്രിട്‌നി സ്പിയേഴ്‌സിന്റ സമ്പത്തും ജീവിതവും സംഗീത പരിപാടികളും നിയന്ത്രിച്ചിരുന്നത് പിതാവായിരുന്നു. 39 വയസ്സായിട്ടും സ്വയം തീരുമാനം എടുക്കാന്‍ തനിക്ക് അവകാശമില്ലെന്നാണ് ഗായിക പരാതിയില്‍ പറഞ്ഞത്. പിതാവിന്റെ ഭരണം തന്നെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നാതായും അവര്‍ കോടതിയില്‍ വ്യക്തമാക്കി. 

ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ  ഫോണ്‍കോളുകള്‍ വരെ പിതാവ് ചോര്‍ത്തിയിരുന്നു. ഇക്കാര്യം ഈയടുത്താണ് പുറത്തുവന്നത്. ഗായികയുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണം പിതാവ് ബ്രിട്‌നിയുടെ കിടപ്പറയില്‍ സ്ഥാപിച ്‌വിവരവും പുറത്തുവന്നിരുന്നു. ജയില്‍ വാസത്തിനു തുല്യമായിരുന്നു ഗായികയുടെ ജീവിതമെന്നാണ് അവരുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞത്. ബ്രിട്്‌നിയെ മോചിപ്പിക്കുന്നതിനായി ലോകവ്യാപകമായി കാമ്പെയിന്‍ നടന്നിരുന്നു. ഈ വിഷയത്തില്‍ ഡോകയുമെന്ററിയും പുറത്തിറങ്ങിയിരുന്നു.

ബ്രിട്‌നിയുടെ ഉടമസ്ഥന്‍ എന്ന നിലക്കാണ് ജെയ്മി പെരുമാറിയതെന്ന് ഗായികയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ബ്രിട്‌നിക്ക് ഏറെ മനപ്രയാസവും വേദനയും ഉണ്ടാക്കിയിരുന്നതായും അഭിഭാഷകന്‍ പറയുന്നു. സ്വന്തം സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് ജെയ്മി സ്പിയേഴസ് പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തമായി അഭിഭാഷകനെ വെക്കാന്‍ പോലും ഗായികയെ പിതാവ് അനുവദിച്ചിരുന്നില്ല. 

കോടതി വിധി അറിയുന്നതിനായി ഗായികയുടെ നിരവധി ആരാധകരാണ് കോടതിക്കു പുറത്ത് തടിച്ചുകൂടിയത്. 

click me!