മൂന്ന് വയസുള്ള അനിയത്തിയോട് 'നീ സുന്ദരി'യാണെന്ന് പറയുന്ന ചേട്ടന്‍; ഒന്നരലക്ഷം ഫോളോവേഴ്സ്

Published : Apr 14, 2023, 03:20 PM ISTUpdated : Apr 14, 2023, 05:23 PM IST
മൂന്ന് വയസുള്ള അനിയത്തിയോട് 'നീ സുന്ദരി'യാണെന്ന് പറയുന്ന ചേട്ടന്‍; ഒന്നരലക്ഷം ഫോളോവേഴ്സ്

Synopsis

ഒഹായോയില്‍ നിന്നുള്ള കസീമിന്‍റെയും ഗ്രേസ് ഓള്‍ഡെലിനും ടിക്ടോക്ക് വീഡിയോയ്ക്ക് ഇപ്പോള്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്.  അമ്മ മിറാക്കിൾ മൊണെറ്റ് ഒലാഡെലെയാണ് മക്കളുടെ ഈ സ്നേഹപ്രകടനം ടിക്ടോക്കില്‍ പങ്കുവയ്ക്കുന്നത്.   

ചെറിയ കുട്ടികളുടെ കളികള്‍ കണ്ടിരുന്നാല്‍ മനസിന് ഒരു ശാന്തത കൈവരും. പ്രത്യേകിച്ചും നമ്മുടെ കുട്ടിക്കാലത്തിലൂടെ ഒരു തിരിച്ച് നടത്തുവും സാധ്യമായേക്കാം. കാര്യമെന്തായാലും കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹം മിക്കവരുടെയും ഹൃദയം കീഴടക്കുമെന്ന് ഉറപ്പ്. അത്തരത്തില്‍ രണ്ട് കുട്ടികളാണ് ഗ്രേസും കാസിനും, സഹോദരി സഹോദരന്മാര്‍. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാല്‍ അഞ്ച് വയസുകാരന്‍ കാസിം തന്‍റെ മൂന്ന് വയസുകാരിയായ അനിയത്തിയോട് അവള്‍ സുന്ദരിയാണെന്ന് പറയുന്നു. കൂടാതെ ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുന്നു. ഒഹായോയില്‍ നിന്നുള്ള കസീമിന്‍റെയും ഗ്രേസ് ഓള്‍ഡെലിനും ടിക്ടോക്ക് വീഡിയോയ്ക്ക് ഇപ്പോള്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്.  അമ്മ മിറാക്കിൾ മൊണെറ്റ് ഒലാഡെലെയാണ് മക്കളുടെ ഈ സ്നേഹപ്രകടനം ടിക്ടോക്കില്‍ പങ്കുവയ്ക്കുന്നത്. 

കഴിഞ്ഞ ബുധനാഴ്ച ഗുഡ് മോർണിംഗ് അമേരിക്ക എന്ന ടിവി ഷോയിലും ഇവരെത്തി. 'അവർ മികച്ച സുഹൃത്തുക്കളാണ് - എന്ന് അമ്മ മിറാക്കിൾ പറയുന്നു. ടിക് ടോക്കിൽ 13.4 ദശലക്ഷത്തിലധികം പേരാണ് ഈ സഹോദരങ്ങളുടെ പ്രഭാത അഭിവാദനത്തിന്‍റെ വീഡിയോ കണ്ടത്. വീഡിയേയില്‍ ഗ്രേസ് സഹോദരനോട് കിടക്കയില്‍ കിടന്ന് കൊണ്ട് 'ഗുഡ് മോണിങ്, കസീം,' എന്ന് പറയുമ്പോള്‍ 'ഗുഡ് മോണിങ്, ഗ്രേസ്,' എന്ന് അവന്‍ മറുപടി പറയുന്നു. ചേട്ടന്‍റെ കണ്ണ് ചുമന്നിരിക്കുന്നതില്‍ ഗ്രേസിന് ആശങ്കയുണ്ട്. എന്നാല്‍ അത് ഉറക്കച്ചടവിന്‍റെതാണെന്ന് അവന്‍ വിശദീകരിക്കുന്നു. കാസിം തന്‍റെ അനിയത്തിയെ ചേര്‍ത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. 'നീ സുന്ദരിയാണ്, ഗ്രേസ്' അതിന് മറുപടിയായി അവള്‍ നന്ദി പറയന്നു. 

 

കുതിരപ്പുറത്ത് 100 ദിവസം കൊണ്ട് രാജ്യം മൊത്തം കറങ്ങാന്‍ ആറക്ക ശമ്പളമുള്ള ജോലി രാജിവച്ച് യുവാവ് !

'പ്രഭാതത്തിൽ അവൾ സുന്ദരിയാണെന്ന് കസീം എപ്പോഴും ഗ്രേസിനോട് പറയാറുണ്ട്,' അവരുടെ അമ്മ അടിക്കുറിപ്പിൽ എഴുതി. 'അവർ ഏറ്റവും സുന്ദരിയാണ്'. 34 സെക്കൻഡ് ദൈർഘ്യമുള്ള ആ വീഡിയോയിലെ പ്രത്യേക അഭിനന്ദനം മതിയാകാതെ  52,000-ത്തിലധികം പേര്‍ എഴുതി. മറ്റൊരു ഹ്രസ്വ വീഡിയോയിൽ, കസീം തന്‍റെ അനുജത്തിയെ കെട്ടിപ്പിടിച്ച് അവൾക്ക് സുഖമില്ലാത്തതിനാൽ അവളെ ആശ്വസിപ്പിക്കാൻ ഒരു ഹൈ-ഫൈവ് നൽകുന്നത് കാണാം.

'എന്റെ സഹോദരി ദുഃഖിതയാണ്, അതിനാൽ ഞാൻ അവളെ പരിപാലിക്കാൻ വന്നതാണ്,' അവന്‍ വിശദീകരിച്ചു. സഹോദരങ്ങൾ പരസ്പരം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു, കസീം ഗ്രേസിന്‍റെ ചേട്ടനാണെന്നത് വളരെ ഗൗരവമായി കാണുന്നു.  മറ്റൊരു വീഡിയോയില്‍ ഒരു വിമാനത്തിൽ ഗ്രേസ് അവന്‍റെ അരികിൽ കിടന്നുറങ്ങുമ്പോൾ അവൻ അവളെ സ്നേഹത്തോടെ നോക്കുന്നത് കാണാം. അവൻ ക്ഷീണിതനാണെങ്കിലും, അവളെ പരിപാലിക്കാൻ അവൻ ഉണർന്നിരുന്നു,' അവരുടെ അമ്മ കുറിച്ചു. 'ഗ്രേസിനെ കുറിച്ച് ഞാൻ വളരെ വേവലാതിപ്പെടുന്നു,' ഡിസംബറിലെ ഒരു വീഡിയോയിൽ അവൻ തന്‍റെ അമ്മയോട് പറഞ്ഞു. എന്തുകൊണ്ടെന്ന് അമ്മ ചോദിക്കുമ്പോൾ, അവൻ വിശദീകരിക്കുന്നു, 'കാരണം ഞാൻ അവളെ ദിവസം മുഴുവൻ സ്നേഹിക്കുന്നു.' ഗ്രേസ് സുരക്ഷിതയാണെന്നും ഉറക്കമാണെന്നും അമ്മ അവനോട് പറയുന്നു. പക്ഷേ അനിയത്തിക്കൊപ്പം അവളെ കെട്ടിപ്പിടിച്ച് കിടക്കുണമെന്ന് അവന്‍ വാശിപിടിക്കുകയും. അവളുടെ കിടക്കയിലേക്ക് ചാടിക്കയറുകയും ചെയ്യുന്നു. അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങളുടെ വീഡിയോയിലെ നിര്‍മ്മമമായ സ്നേഹം കാഴ്ചക്കാടെ ഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. 

ഹൗറയിൽ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് ഭീമൻ മത്സ്യം; വില കേട്ടാൽ നിങ്ങൾ അമ്പരക്കും

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ