'ഇത് ഒരു തരം ആചാരമാണ്. എന്‍റെ മുത്തച്ഛനാണ് ഇത് തുടങ്ങിയത്. പിന്നെ അച്ഛന്‍, ഇപ്പോള്‍ ഞാന്‍... അച്ഛന്‍ എറിക് ബെര്‍തോ 1984 ല്‍ വീട് വിട്ട് മൂന്ന് വര്‍ഷത്തോളം ലോകം ചുറ്റി. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു.' സിറിള്‍ ഔട്ട് ലുക്കിനോട് പറഞ്ഞു. 


നുഷ്യര്‍ക്ക് എന്നും ഹരമുള്ള ഒന്നാണ് യാത്രകള്‍. മനുഷ്യ ചരിത്രത്തില്‍ തന്നെ പലായനങ്ങളുടെ നീണ്ട ചരിത്രമുണ്ട്. കാലം പുരോഗമിച്ചപ്പോള്‍ മനുഷ്യന്‍ യാത്രകളുടെ രീതികളും മാറ്റി. ചിലര്‍ കാറില്‍ ലോകം ചുറ്റുമ്പോള്‍ മറ്റ് ചിലര്‍ ബൈക്കിലും സൈക്കിളിലും ലോക സഞ്ചാരത്തിലാണ് മറ്റ് ചിലരാകട്ടെ വിശ്വാസത്തിന്‍റെ പേരില്‍ നടന്ന് യാത്ര ചെയ്യുന്നു. ഇതിനെല്ലാം അപ്പുറത്തേക്ക് ചിലര്‍ ചന്ദ്രനിലേക്കും ബഹിരാകാശത്തേക്കും കുതിക്കാനൊരുങ്ങുന്നു. ഇതിനിടെയാണ് ആറക്കമുള്ള തന്‍റെ ജോലി ഉപേക്ഷിച്ച് ഒരാള്‍ രാജ്യം മൊത്തം കുതിരപ്പുറത്ത് സഞ്ചരിക്കുന്നത്. 

യുഎസ് സ്വദേശിയായ സിറില്‍ ബര്‍ത്തോയാണ് കുതിരപ്പുറത്ത് 100 ദിവസം കൊണ്ട് ഏഴ് സംസ്ഥാനങ്ങളിലൂടെ വാഷിംഗ്ടണിലെ സിയാറ്റിലിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടത്. ഇതിനായി അദ്ദേഹം തന്‍റെ ആറക്ക ശമ്പളമുള്ള തന്‍റെ ജോലി ഉപേക്ഷിച്ചു. പിന്നാലെ 3,000 ഡോളറിന് (രണ്ടേമുക്കാല്‍ ലക്ഷം) ഒരു കുതിരയെ വാങ്ങി. തന്‍റെ പുതിയ കുതിരയായ ഷിയോക്കിനൊപ്പം ടെക്സാസിലെ ഓസ്റ്റിനിലുള്ള തന്‍റെ വീട് ഉപേക്ഷിച്ച് ഏപ്രിൽ 9-ന് അദ്ദേഹം തന്‍റെ യാത്ര ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങള്‍ കടന്ന് വാഷിംഗ്ടണിലെ സിയാറ്റിലിലേക്കുള്ള 3,200 ലധികം കിലോമീറ്റര്‍ ദൂരം പിന്നിടുകയാണ് ലക്ഷ്യം. ഈ യാത്ര തന്‍റെ കുടുംബ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 'ഇത് ഒരു തരം ആചാരമാണ്. എന്‍റെ മുത്തച്ഛനാണ് ഇത് തുടങ്ങിയത്. പിന്നെ അച്ഛന്‍, ഇപ്പോള്‍ ഞാന്‍... അച്ഛന്‍ എറിക് ബെര്‍തോ 1984 ല്‍ വീട് വിട്ട് മൂന്ന് വര്‍ഷത്തോളം ലോകം ചുറ്റി. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു.' സിറിള്‍ ഔട്ട് ലുക്കിനോട് പറഞ്ഞു. 

ഹൗറയിൽ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് ഭീമൻ മത്സ്യം; വില കേട്ടാൽ നിങ്ങൾ അമ്പരക്കും

'ആളുകൾ സർവ്വകലാശാലയിൽ പോകുന്നു, ഞാൻ ഇതിനെ ജീവിത സർവ്വകലാശാലയായി കണക്കാക്കുന്നു. ഞാൻ എന്നെത്തന്നെ കഠിനമായ സ്ഥലങ്ങളിലൂടെ കടത്തി വിടുന്നു. അതിനുശേഷം ഞാൻ ഒരു മികച്ച മനുഷ്യനാകുമെന്ന് കരുതുന്നു.' സിറിള്‍ കൂട്ടിച്ചേര്‍ത്തു. 100 ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൂടെയെല്ലാം കടന്ന് പോകുന്ന യാത്ര, ന്യൂ മെക്സിക്കോ, കൊളറാഡോ, വ്യോമിംഗ്, മൊണ്ടാന, ഐഡഹോ എന്നിവിടങ്ങളിലൂടെയും കടന്ന് പോകും. യാത്രയിലുടനീളം അത്യാവശ്യ സാധനങ്ങള്‍ മാത്രമാണ് കരുതുക. വാഷിംഗ്ടണില്‍ യാത്ര പൂർത്തിയാക്കിയ ശേഷം ഒരാഴ്ച അവിടെ താമസിക്കും പിന്നെ വീട്ടിലേക്ക് മടങ്ങുമെന്നും സിറില്‍ പറയുന്നു. യാത്രയ്ക്കിടെ, താമസത്തിനായി പണമൊന്നും ചെലവഴിക്കില്ല. സൗജന്യമായി താമസമൊരുക്കുന്നവരെ കണ്ടെത്തും. അതല്ലെങ്കില്‍ ടെന്‍റുകള്‍ കെട്ടും. സിറില്‍ തന്‍റെ യാത്ര മുഴുവനായും ടിക് ടോക്കില്‍ വീഡിയോകളായി പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഇതിനൂടെ ഏതാണ്ട് പതിനായിരത്തിലധികം ഫോളോവേഴ്സാണ് സിറിലിന്‍റെ കുതിരപ്പുറത്തുള്ള രാജ്യസഞ്ചാരത്തെ പിന്തുണച്ച് കൂടെയുള്ളത്. 

കൂബര്‍ പെഡി; രത്നം തേടിയ മനുഷ്യര്‍ ഭൂമിക്കടിയില്‍ തീര്‍ത്ത വാസയോഗ്യമായ നഗരം