
യുഎസിലെ സൗത്ത് കരോലിനയിലെ ഒരു ബർഗർ കിംഗ് ജീവനക്കാരി ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന കേടായ ഫ്രഞ്ച് ഫ്രൈസ് എടുത്ത് ഉപഭോക്താക്കൾക്ക് നൽകിയതിന് പിന്നാലെ പോലീസ് കേസെടുത്തു. ഡങ്കൻ ബൈപാസിൽ സ്ഥിതി ചെയ്യുന്ന ഫുഡ് ഔട്ട്‌ലെറ്റിൽ നിന്ന് ഫോണ്‍ വിളിച്ച് പറഞ്ഞ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പോലീസെത്തുമ്പോള്‍ സംഭവസ്ഥലത്ത് രണ്ട് സ്ത്രീകൾ ജീവനക്കാരുമായി തർക്കിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരോടും ജീവനക്കാരോടും ശാന്തരാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടരും ശാന്തരാകാന്‍ തയ്യാറായില്ലെന്ന് ഫോക്‌സ് ന്യൂസ് കരോലിന റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നായിരുന്നു പോലീസ് കേസെടുത്തത് അറസ്റ്റ് രേഖപ്പെടുത്തിയത്.
'സ്വീറ്റ് സിഎം'; ശരീരം പാതിതളര്‍ന്ന വിജയശ്രീയെ എഴുന്നേറ്റ് നിര്‍ത്തിയ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ !
ഔട്ട്‌ലെറ്റിൽ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുകയായിരുന്ന ജെയിം ക്രിസ്റ്റീൻ മേജർ (39) എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉപയോഗ ശൂന്യമായി ഉപേക്ഷിച്ച ഫ്രഞ്ച് ഫ്രൈസ് ശേഖരിക്കുകയും അവ വീണ്ടും ചൂടാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. മനുഷ്യര്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ഗുരുതരമായ രീതിയില്‍ കൃത്രിമത്വം കാണിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അന്വേഷണത്തോട് ഫ്രാഞ്ചൈസി ഉടമകള്‍ സഹകരിക്കുന്നുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിൽ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.
അദിതി ത്രിപാഠി, വയസ് 10; ഒരു സ്കൂള്‍ ദിനം പോലും നഷ്ടമാകാതെ ഇതിനകം സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍ !
“ഗുണമേന്മയുള്ള ഭക്ഷണത്തിനും സേവനത്തിനുമുള്ള ബ്രാന്‍റിന്‍റെ പ്രതിബദ്ധതയോടും അസാധാരണമായ അതിഥി അനുഭവം സൃഷ്ടിക്കുന്നതിനോടും ഈ ആരോപണങ്ങൾ യോജിക്കുന്നില്ല. ഈ റെസ്റ്റോറന്‍റിന്‍റെ ഫ്രാഞ്ചൈസി പോലീസുമായി സഹകരിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവയ്ക്കാൻ കഴിയില്ല," ബർഗർ കിംഗ് പ്രതിനിധി ന്യൂസ് വീക്കിനോട് പറഞ്ഞു. ജാമിയയെ ജൂലൈ 17 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 19 ന് ഇവരെ 16 ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക