കണ്ടാൽ വള്ളിച്ചെടി, പക്ഷേ മരങ്ങളിൽ തൂങ്ങിയാടി പാമ്പിൻകൂട്ടങ്ങൾ, വൈറലായ കാഴ്ച ഇവിടെ നിന്നും...

Published : Jul 20, 2023, 03:03 PM ISTUpdated : Jul 20, 2023, 03:05 PM IST
കണ്ടാൽ വള്ളിച്ചെടി, പക്ഷേ മരങ്ങളിൽ തൂങ്ങിയാടി പാമ്പിൻകൂട്ടങ്ങൾ, വൈറലായ കാഴ്ച ഇവിടെ നിന്നും...

Synopsis

ഫാമിലെ വിഷപ്പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച് മരുന്നുകള്‍ക്കും വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ ദിവസവും നമുക്കു മുൻപിൽ എത്തുന്നത് നൂറുകണക്കിന് ചിത്രങ്ങളും വീഡിയോകളും ആണ്. അവയിൽ പലതും വൈറലാകുന്നതും സാധാരണമാണ്. എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വിയറ്റ്‌നാമിലെ സ്നേക്ക് ഫാമിംഗ് ഗാർഡനിലെ ചിത്രങ്ങളിൽ നിന്ന് ഒരു ഭയത്തോടെ അല്ലാതെ നമുക്ക് കണ്ണുകൾ എടുക്കാൻ സാധിക്കില്ല. കാരണം പാമ്പുകളെ പേടിയുള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ആ ചിത്രം നിങ്ങളെ അസ്വസ്ഥപ്പെടുത്തും. ഒരു മരത്തിൽ വള്ളിക്കെട്ടുകൾ പടർന്നു പിടിച്ചിരിക്കുന്നത് പോലെ ചുറ്റി പിണഞ്ഞു കിടക്കുന്ന പാമ്പിൻ കൂട്ടമാണ് ചിത്രത്തിലുള്ളത്. വിയറ്റ്‌നാമിലെ ഡോങ് താം സ്നേക്ക് ഗാർഡനിലെ ചിത്രങ്ങളാണ് ഇത്.

പാമ്പ് സംരക്ഷണത്തിനും ശാസ്ത്രീയാവശ്യങ്ങള്‍ക്കും വേണ്ടി പാമ്പുകളെ വളർത്തി പരിപാലിക്കുന്ന ഫാമാണ് ഡോങ് താം ഫാം. വിയറ്റ്‌നാമിലെ തെയ്ന്‍ ഗിയാങ് പ്രവശ്യയിലുള്ള ചൗ താന്‍ഹ് ജില്ലയിലാണ് ഈ  സ്നേക്സ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ടിയെന്‍ നദിയുടെ കരയില്‍ 12 ഹെക്ടറിലുള്ള ഡോങ് താം ഫാം പാമ്പുകളുടെ പ്രജനനത്തിനും പരിപാലനത്തിനും വേണ്ടി മാത്രമുള്ളതാണ്.1977 -ല്‍ ആണ് ഈ സ്ഥാപിക്കപ്പെടുന്നത്. വിഷപ്പാമ്പുകളും അല്ലാത്തതുമായ നിരവധി ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഈ ഫാമിൽ സ്വൈര്യവിഹാരം നടത്തുന്നത്.

340 കിലോയുള്ള ഭീമൻ കടൽസിംഹത്തിന്റെ പിടിയിൽ അക്വേറിയം ജീവനക്കാരി, ഭീതിദമെന്നല്ലാതെ എന്ത് പറയും ഈ രം​ഗം

പാമ്പുകടിയേറ്റുള്ള വിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സകള്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ ഇവിടെ നടത്തിവരുന്നു. അതുകൊണ്ടുതന്നെ പാമ്പ് ഗവേഷണത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഫാം ആണിത്. ഫാമിലെ വിഷപ്പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച് മരുന്നുകള്‍ക്കും വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഇത് മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുമുണ്ട്. കൂടാതെ പ്രദേശത്ത് വിഷം ബാധിക്കുന്നവർക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. 

മുൻപ് ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമായി പാമ്പിനെ വളര്‍ത്തിയിരുന്ന ടോങ് താം പാര്‍ക്ക് ഇപ്പോള്‍ വിയറ്റ്‌നാമിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.  

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു