ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലോബ്ട്രോട്ടര്‍ ഒരു ഇന്ത്യന്‍ വംശജയാണ്. അദിതി ത്രിപാഠി. വയസ് 10.  ഇതിനകം സന്ദര്‍ശിച്ച രാജ്യങ്ങളുടെ എണ്ണം 50. അപ്പോഴും അദിതി തന്‍റെ ക്ലാസുകള്‍ ഒന്ന് പോലും ഒഴിവാക്കിയിട്ടുമില്ല.  


യാത്രകള്‍ പോവുകയെന്നത് പലര്‍ക്കും ആവേശമുള്ള കാര്യമാണ്. അതിനായി നേരത്ത കാര്യങ്ങളെല്ലാം തയ്യാറാക്കി വയ്ക്കും പക്ഷേ.... സമയമാകുമ്പോള്‍, ജോലി തിരക്കോ മറ്റെന്തെങ്കിലും കാരണത്താല്ലോ യാത്ര പോകാന്‍ പറ്റാത്തവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ട്രാവല്‍ ബ്ലോഗര്‍മാര്‍ അങ്ങനെയല്ല. അവരില്‍ പലരും കൃത്യമായ ഇടവേളകളില്‍ യാത്രകള്‍ ചെയ്യുന്നവരാണ്. ഇത്തരം യാത്രകളിലൂടെ കാണുന്ന കാഴ്ചകളും മറ്റും എഴുതിയും പകര്‍ത്തിയുമാണ് അവര്‍ അടുത്ത യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നതും. ഇത്തരത്തില്‍ യാത്രകള്‍ ചെയ്ത് അതില്‍ നിന്നും വരുമാനം കണ്ടെത്തുന്നവരെ വിശേഷിപ്പിക്കുന്ന പേരാണ് 'ഗ്ലോബ്ട്രോട്ടര്‍' (globetrotter). ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലോബ്ട്രോട്ടര്‍ ഒരു ഇന്ത്യന്‍ വംശജയാണ്. അദിതി ത്രിപാഠി. വയസ് 10. ഇതിനകം സന്ദര്‍ശിച്ച രാജ്യങ്ങളുടെ എണ്ണം 50. അപ്പോഴും അദിതി തന്‍റെ ക്ലാസുകള്‍ ഒന്ന് പോലും ഒഴിവാക്കിയിട്ടുമില്ല. 

ജലാശയത്തില്‍ നിന്ന് ആകാശത്തോളം നീളുന്ന സ്വര്‍ണ്ണ ജലസ്തംഭത്തിന്‍റെ വീഡിയോ; അത്ഭുതപ്പെട്ട് നെറ്റിസണ്‍സ് !

ലണ്ടനിലെ ഗ്രീൻവിച്ചിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് അദിതി ത്രിപാഠി. അവളുടെ അച്ഛനുമമ്മയുമായ ദീപക്കും അവിലാഷയും കുട്ടി ജനിച്ചപ്പോള്‍ യാത്രകള്‍ ചെയ്യണമെന്ന തീരുമാനമെടുത്തു. ഇത്തരം യാത്രകള്‍ മകളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. സ്കൂൾ അവധികൾ, ബാങ്ക് അവധികൾ, മറ്റ് അവധി ദിവസങ്ങള്‍ എന്നീ അവധി ദിവസങ്ങളാണ് യാത്രകള്‍ക്കായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മകളുമൊത്തുള്ള ലോക സഞ്ചാരത്തിന് ഒരോ വര്‍ഷവും ആ മാതാപിതാക്കള്‍ ഏതാണ്ട് 21 ലക്ഷം രൂപവരെ ചെലവഴിച്ചു. ഇതിനായി മറ്റ് അനാവശ്യ ചെലവുകള്‍ അവര്‍ ഒഴിവാക്കി. സ്വന്തമായി ഒരു കാര്‍ അവര്‍ വാങ്ങിയില്ല. ഭക്ഷണം കഴിയുന്നതും വീട്ടില്‍ നിന്ന് മാത്രം. ജോലിയും വീട്ടിലിരുന്ന്. അത് പോലെ തന്നെ വീട്ടിലുള്ളപ്പോള്‍ അവര്‍ അനാവശ്യ യാത്രകളും ഒഴിവാക്കി. എല്ലാം മകളെ ലോക സംസ്കാരങ്ങള്‍ കാണിക്കാന്‍ വേണ്ടി മാത്രം. 

ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വയല്‍ ഉഴുത് മറിച്ച് കോണ്‍ഗ്രസ് എംഎല്‍എ, ഞാറ് നട്ട് ഭാര്യ !

“അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ, നഴ്സറി സ്കൂളിലായിരുന്നപ്പോഴാണ് ഞങ്ങൾ അവളോടൊപ്പം ആദ്യമായി യാത്ര ചെയ്യാൻ തുടങ്ങിയത്. അക്കാലത്ത് ആഴ്ചയിൽ രണ്ടര ദിവസം അവൾ സ്കൂളിൽ പോയി. ഇപ്പോൾ, വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അവളുടെ സ്കൂള്‍ സമയം കഴിഞ്ഞയുടന്‍ ഞങ്ങള്‍ യാത്ര പോകുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ തിരിച്ചെത്തും. ചിലപ്പോള്‍ തിങ്കളാഴ്ച രാവിലെ. അത്തരം സന്ദര്‍ഭങ്ങളില്‍ അവള്‍ എയര്‍പോട്ടില്‍ നിന്ന് നേരിട്ട് സ്കൂളിലേക്ക് പോകും. യാത്രകള്‍ അവള്‍ക്ക് ആത്മവിശ്വാസവും ഒപ്പം ലോകമെങ്ങും കൂടുതല്‍ സുഹൃത്തുക്കളെയും നല്‍കി.' ദീപക് പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ ഏറ്റവും ഉയരമുള്ള മൂന്ന് പർവതങ്ങളായ ബെൻ നെവിസ്, സ്‌കാഫെൽ പൈക്ക്, സ്‌നോഡൺ എന്നിവയും അച്ഛനമ്മമാരോടൊപ്പം അദിതിയും കീഴടക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക