
വാടകയ്ക്ക് താമിസിക്കുന്ന വീട്ടിൽ അമിതമായി 'അധോവായു' വിടുന്നുവെന്ന് ആരോപിച്ച് വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ നീക്കം. കാനഡയിലെ ടൊറന്റോയിലാണ് ഈ വിചിത്രമായ പരാതി വാർത്തയായത്. ഇതുവെറുമൊരു പരാതിയല്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പരാതികൂടിയാണെന്ന് അറിയുക. വീടിനുള്ളിലെ വായുമലിനീകരണം സംബന്ധിച്ച സെൻസറിൽ ഉയർന്ന അളവിൽ രാസസംയുക്തങ്ങൾ രേഖപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതിന് കാരണം പുകവലിയല്ലെന്നും തങ്ങളുടെ ശരീരത്തിൽ നിന്നുള്ള വാതകങ്ങളാകാമെന്നുമാണ് ദമ്പതികളായ വാടകക്കാരുടെ വിശദീകരണം.
ഹാസ്യകലാകാരന്മാരായ എസ്ഇ ഗ്രമ്മറ്റും സാം ക്രൂഗറുമാണ് 'അധോവായു'വിന്റെ പേരിൽ വിവാദത്തിലെ വാടകക്കാർ. ഇവരുടെ താമസസ്ഥലത്തിന് മുകളിലാണ് വീട്ടുടമയുടെ താമസം. ഇരുവരും താമിസിച്ച വാടക വീടും വീട്ടുടമയുടെ വീടും ഒരേ വായുസഞ്ചാര സംവിധാനമാണ് പങ്കിട്ടിരുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗമുള്ള വീട്ടുടമ, തന്റെ എയർ ക്വാളിറ്റി മോണിറ്ററിൽ അസ്ഥിര ജൈവ സംയുക്തങ്ങളായ വിഒസിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. ഇതോടെ ദമ്പതികൾ വീടിനുള്ളിൽ പുകവലിക്കുന്നുണ്ടെന്ന് വീട്ടുടമ ആരോപിച്ചു.
Toronto theatre duo S.E. Grummett and Sam Kruger (Creepy Boys) launched a fundraiser to hire a legal tenant lawyer after receiving an eviction notice.
According to their page, their landlord accused them of smoking inside due to high VOC air quality readings, which experts confirmed were actually triggered by natural bodily functions like farting. They were facing court while on tour in Australia, so the couple raised funds to cover their legal fees and protect their home.
They've reached their fundraising goal and had a hearing. S.E. made an update today saying that they're still waiting for the LTB's decision on their case.
— HotTakes NobodyAskedFor (@HotTakesNobody) November 8, 2026
എന്നാൽ പുകവലിക്കുന്നില്ലെന്ന് ദമ്പതികൾ ആവർത്തിച്ചു. വീട്ടുപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ പരിശോധിച്ചിട്ടും പ്രശ്നത്തിന്റെ കാരണം കണ്ടെത്താനായില്ല. ഇതിനിടെ രാത്രികാലങ്ങളിൽ സെൻസറിലെ അളവ് വർധിക്കുന്നതും വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആരോഗ്യവിദഗ്ധരിൽനിന്നും ഉപകരണത്തിന്റെ നിർമാതാവിന്റെ വിവരങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശരീരത്തിൽനിന്നുള്ള വാതകങ്ങളും വിഒസി റീഡിങ്ങിനെ സ്വാധീനിക്കാമെന്ന് വീട്ടുടമസ്ഥൻ പറയുന്നു.
അതേസമയം വീട്ടുടമയുടെ ഈ വിചിത്രമായ നടപടി, വാടകക്കാരുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചതിനുള്ള പ്രതികാരമാണെന്നാണ് എസ്ഇ ഗ്രമ്മറ്റും സാം ക്രൂഗറും ആരോപിക്കുന്നത്. വ്യക്തിപരമായ ആവശ്യത്തിനായി വീട് തിരിച്ചെടുക്കാനാണ് ഉടമയുടെ ഈ പുതിയ നീക്കമെന്നും ഇവർ ആരോപിക്കുന്നു. നിലവിൽ ഒന്റാറിയോയിലെ ലാൻഡ്ലോർഡ് ആൻഡ് ടെനന്റ് ബോർഡിന് മുന്നിൽ കേസ് പരിഗണനയിലാണ്. നിയമസഹായത്തിനായി ആരംഭിച്ച ധനശേഖരണത്തിൽ ഏകദേശം 2,400 ഡോളർ ലഭിച്ചെന്ന് വാടകക്കാരായ ദമ്പതികൾ അറിയിച്ചു. കേസിൽ അന്തിമ തീരുമാനമായിട്ടില്ല.