കേസ് വാദിച്ച് ജയിലിലാക്കിയ അതേ ആളെത്തന്നെ വിവാഹം കഴിച്ച് കേസ് വർക്കർ

Published : Dec 06, 2022, 03:28 PM IST
കേസ് വാദിച്ച് ജയിലിലാക്കിയ അതേ ആളെത്തന്നെ വിവാഹം കഴിച്ച് കേസ് വർക്കർ

Synopsis

ഒരു വർഷം തടവ് അനുഭവിച്ച് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇരുവരും ബന്ധം തുടർന്നു. അപ്പോൾ വിവാഹിതയായിരുന്നു മാരിസാ തന്റെ ആദ്യ ഭർത്താവിനെ വിവാഹമോചനം ചെയ്ത് താൻ ജയിലിലേക്ക് അയച്ച പുരുഷനെ തന്നെ വിവാഹം കഴിച്ച് ഒരു പുതിയ ജീവിതം ആരംഭിച്ചു.

പലതരത്തിലുള്ള പ്രണയകഥകൾ കേട്ടിട്ടുണ്ട്. പക്ഷേ ഇത് ആദ്യം ആയിരിക്കും ഇങ്ങനെയൊന്ന് കേൾക്കുന്നത്. കാരണം ഈ കഥയിലെ നായിക ഒരു കേസ് വർക്കറും, നായകൻ ഒരു ജയിൽ പുള്ളിയുമാണ്. തീർന്നില്ല നായികയായ ഇതേ കേസ് വർക്കർ തന്നെയാണ് ഒരിക്കൽ കേസ് വാദിച്ച് നമ്മുടെ നായകനെ ജയിലിലാക്കിയതും. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ശത്രുക്കൾ ആകാനാണ് സാധ്യത കൂടുതൽ. എന്നാൽ, ഇവിടെ ആകട്ടെ ഇരുവരും തമ്മിൽ അഗാധമായ പ്രണയമാണ് മൊട്ടിട്ടത്.

മാരിസാ എന്നാണ് ഈ കഥയിലെ നായികയുടെ പേര്. ടിക് ടോക്കിലൂടെ  തന്റെ പ്രണയകഥയെക്കുറിച്ച് മാരിസ തന്നെയാണ് ഫോളോവേഴ്സുമായി പങ്കിട്ടത്. അന്ന് താൻ ഒരു കേസ് വർക്കർ ആയി ജോലി ചെയ്യുകയായിരുന്നുവെന്നും അന്നാണ് താൻ ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടുന്നതെന്നും മാരീസ പറയുന്നു. തന്റെ ജോലിയുടെ ഭാഗമായാണ് അന്ന് താൻ അദ്ദേഹത്തെ ഒരു വർഷത്തേക്ക് ജയിലിൽ അയച്ചതെന്നും ശിക്ഷിക്കപ്പെടുമ്പോൾ അവന് 17 വയസ്സും തനിക്ക്  24 വയസ്സായിരുന്നു പ്രായമെന്നും ഇവർ പറയുന്നു. കേസ് വർക്കർ ആയിരുന്നതിനാൽ, ജയിലിൽ ആയിരിക്കുമ്പോൾ നിരവധി തവണ രണ്ടുപേരും തമ്മിൽ കണ്ടുമുട്ടി. എന്നാൽ, ആ കണ്ടുമുട്ടലുകൾ പിന്നീട് സൗഹൃദമായും പ്രണയമായും വളർന്നു എന്നാണ് മാരിസ പറയുന്നത്.

ഒരു വർഷം തടവ് അനുഭവിച്ച് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇരുവരും ബന്ധം തുടർന്നു. അപ്പോൾ വിവാഹിതയായിരുന്നു മാരിസാ തന്റെ ആദ്യ ഭർത്താവിനെ വിവാഹമോചനം ചെയ്ത് താൻ ജയിലിലേക്ക് അയച്ച പുരുഷനെ തന്നെ വിവാഹം കഴിച്ച് ഒരു പുതിയ ജീവിതം ആരംഭിച്ചു. ഇപ്പോൾ ഒരു സലൂണിലെ ജീവനക്കാരിയാണ് മാരിസ.  

ഇപ്പോൾ തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും ഡിസംബർ അവസാനത്തോടെ കുഞ്ഞ് പിറക്കും എന്നുമാണ് മാരിസ വീഡിയോയിൽ പറയുന്നത്. തീർത്തും സന്തോഷകരമായ ജീവിതമാണ് താങ്കളുടെത് എങ്കിലും തൻറെ ഭർത്താവിനെ കണ്ടുമുട്ടിയ സാഹചര്യവും തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും കാരണം ഇപ്പോഴും നിരവധി ആളുകൾ തങ്ങളെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യാറുണ്ടെന്നും മാരിസ വീഡിയോയിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്