
യുക്രൈനിലെ ഒഡേസ മൃഗശാല തങ്ങളുടെ 'കപ്പിൾ ഓഫ് ദ ഇയർ' മത്സരത്തിൽ അപ്രതീക്ഷിത വിജയികളെ പ്രഖ്യാപിച്ചു. ഒരു പൂച്ചയും ഒരു ആടുമാണ് ഈ വർഷത്തെ കപ്പിൾ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ലെമറുകൾ, കടുവകൾ, മുള്ളൻപന്നികൾ എന്നിവയുൾപ്പെടെ നിരവധി മൃഗ ജോഡികളെ പിന്തള്ളിയാണ് മസാജിക് എന്ന പൂച്ചയെയും ബാഗെൽ എന്ന കുഞ്ഞാടും ഈ വർഷത്തെ അഭിമാനകരമായ കിരീടനേട്ടം സ്വന്തമാക്കിയത്. ഈ ആഴ്ച ആദ്യം ഫൈനലിസ്റ്റുകളെ പരിചയപ്പെടുത്തിയ ഒരു യൂട്യൂബ് വീഡിയോ മൃഗശാലധികൃതർ പുറത്തുവിട്ടിരുന്നു. വാശിയേറിയ മത്സരത്തിന്‍റെ വിജയികളെ കാത്തിരുന്ന മൃഗസ്നേഹികൾക്ക് മുൻപിലേക്ക് കഴിഞ്ഞ ദിവസമാണ് മൃഗശാല അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ ഫലപ്രഖ്യാപനം നടത്തിയത്.
ഒഡേസ മൃഗശാലയുടെ സമൂഹ മാധ്യമ പോസ്റ്റ് ഇങ്ങനെയായിരുന്നു 'കപ്പിൾ ഓഫ് ദ ഇയർ - 2025' മത്സരം അവസാനിച്ചു. ഈ വർഷത്തെ വിജയികൾ ബാഗെൽ എന്ന ആട്ടിൻകുട്ടിയും മസാജിക് എന്ന പൂച്ചയുമാണ്. തികച്ചും വ്യത്യസ്‌തമായ മൃഗങ്ങളുടെ ഇത്തരം സൗഹൃദ ബന്ധങ്ങൾ ഒഡേസ മൃഗശാലയിൽ മാത്രമേ സാധ്യമാകൂ. വിജയികളെ കാണാനും അഭിനന്ദിക്കാനും ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു,"
Watch Video: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു, നേരെ ട്രാക്കിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടൽ വീഡിയോ
Watch Video: വിവാഹ ആഘോഷത്തിനിടെ സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത യുവാവിന്‍റെ മുഖത്ത് അടിച്ച് സഹോദരന്‍; വീഡിയോ വൈറൽ
Watch Video: നേപ്പാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ വിവാദ പരാമർശം നടത്തിയ അധ്യാപികമാർ മാപ്പ് പറഞ്ഞു; വീഡിയോ വൈറൽ
'മസാജ് തെറാപ്പിസ്റ്റ്' എന്ന രസകരമായ വിളിപ്പേരിലാണ് മസാജിക്, മൃഗശാലയിൽ അറിയപ്പെടുന്നത്. കാരണം ഈ പൂച്ച കുട്ടി എപ്പോഴും ബാഗേലിന്‍റെ പുറത്ത് തന്നെയായിരിക്കും ഇരിക്കുക. ഇത് മൃഗശാലയിലെ ജീവനക്കാരുടെയും ഇവിടുത്തെ സ്ഥിരം സന്ദർശകരുടെയും പരിചിത കാഴ്ചയാണ്. വാലന്‍റൈൻസ് ദിനത്തിൽ നടന്ന പൊതു ചടങ്ങിൽ ഇരുവർക്കും തങ്ങളുടെ ഔദ്യോഗിക കപ്പിൾ ഓഫ് ദ ഇയർ അവാർഡ് മൃഗശാല അധികൃതർ നൽകി. ഒഡേസ മൃഗശാലയിലെ ഈ രസകരമായ മത്സരം എല്ലാവർഷവും നടന്നുവരുന്നതാണ്. നിരവധി ആരാധകരാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയികൾ ഇണ ചേരുന്ന ഒരു ജോഡി ആടുകളായിരുന്നു.