വീട്ടിലെ പൂച്ചകൾക്ക് പരസ്പരം പേരറിയുമോ? ഈ ​ഗവേഷകർ പറയുന്നത്...

Published : May 17, 2022, 01:47 PM IST
വീട്ടിലെ പൂച്ചകൾക്ക് പരസ്പരം പേരറിയുമോ? ഈ ​ഗവേഷകർ പറയുന്നത്...

Synopsis

എന്നാൽ, 19 പൂച്ചകൾ പേര് വിളിച്ച പൂച്ചയെ സ്ക്രീനിൽ കാണാത്തപ്പോൾ ഏറെനേരം അത് നോക്കിനിന്നു. പ്രത്യേക പരീക്ഷണത്തിൽ പൂച്ചകൾ അവരുടെ ഉടമയുടേയോ അല്ലെങ്കിൽ ഒപ്പം കഴിയുന്ന പൂച്ചകളുടേയോ പേര് വിളിക്കുകയും ചിത്രം കാണിച്ചു കൊടുക്കുകയും ചെയ്തപ്പോൾ അത് ശ്രദ്ധിച്ചു. 

വീട്ടിൽ വളർത്തുന്ന പെറ്റുകൾ മിക്കവാറും സുഹൃത്തുക്കളായിരിക്കും അല്ലേ? എന്നാൽ, അവയ്ക്ക് പരസ്പരം പേരറിയാൻ സാധിക്കുമോ? സാധിക്കുമെന്നാണ് ഇപ്പോൾ ചില പഠനങ്ങൾ പറയുന്നത്. പൂച്ചകൾ(Cats)ക്കാണത്രെ ഇത് സാധിക്കുക. വീട്ടിലുള്ള മറ്റ് പൂച്ചകളുടെ പേര് ഇവയ്ക്ക് അറിയാനാവും എന്നാണ് പഠനം പറയുന്നത്. 

ജാപ്പനീസ് ഗവേഷകർ (Japanese researchers) 48 പൂച്ചകളെ പഠനത്തിന്റെ ഭാ​ഗമായി പരിശോധിച്ചു. അവ കുറഞ്ഞത് രണ്ട് വളർത്തുമൃഗങ്ങളോടൊപ്പം താമസിക്കുന്നവയാണ്. അത് ഒരു വീട്ടിലോ കാറ്റ് കഫേയിലോ ആവാം. ഓരോ പൂച്ചയ്ക്കും ഓരോ റെക്കോർഡിം​ഗുകൾ കേൾപ്പിച്ചു കൊടുത്തു. അതിൽ ഉടമ അവയ്ക്കൊപ്പം കഴിയുന്ന മറ്റൊരു പൂച്ചയെ പേരെടുത്ത് വിളിക്കുകയാണ്. ഒപ്പം കംപ്യൂട്ടറിൽ മറ്റ് പൂച്ചകളുടെ ചിത്രങ്ങൾ കാണിച്ചു. 

എന്നാൽ, 19 പൂച്ചകൾ പേര് വിളിച്ച പൂച്ചയെ സ്ക്രീനിൽ കാണാത്തപ്പോൾ ഏറെനേരം അത് നോക്കിനിന്നു. പ്രത്യേക പരീക്ഷണത്തിൽ പൂച്ചകൾ അവരുടെ ഉടമയുടേയോ അല്ലെങ്കിൽ ഒപ്പം കഴിയുന്ന പൂച്ചകളുടേയോ പേര് വിളിക്കുകയും ചിത്രം കാണിച്ചു കൊടുക്കുകയും ചെയ്തപ്പോൾ അത് ശ്രദ്ധിച്ചു. സർവേയിൽ പങ്കെടുത്ത 26 പൂച്ചകൾ മൊത്തത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, ചില പൂച്ചകൾ പേരിന്റെ ഉടമയുടെ ചിത്രമല്ല കാണിക്കുന്നതെങ്കിൽ അവ ഏറെനേരം നോക്കിനിന്നു. 

പൂച്ചകൾക്ക് പരസ്പരം പേരുകൾ അറിയാമെന്നും അവയുടെ ഉടമസ്ഥരുടെ പേരുകളും ചിലപ്പോൾ അറിയാമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ക്യോട്ടോ സർവകലാശാലയിലെ പഠനത്തിന്റെ രചയിതാക്കൾ പറഞ്ഞു. ഇങ്ങനെ പേര് അറിഞ്ഞിരിക്കാൻ കാരണം ഉടമ ഒന്നിന്റെ പേര് വിളിച്ച് അതിനാവും ഭക്ഷണം നൽകുന്നത്. അല്ലാതെ മറ്റൊരു പൂച്ചയ്ക്കല്ല അതാവും എന്നും പഠനം നടത്തിയവർ പറയുന്നു. 

'സയന്റിഫിക് റിപ്പോർട്ട്സ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ