റെസിഡൻഷ്യൽ ഫ്ലാറ്റുകളിൽ ചിതാഭസ്മം സൂക്ഷിക്കരുതെന്ന് ചൈനീസ് സർക്കാർ, ശ്മശാനങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കൂവെന്ന് ജനങ്ങൾ

Published : Apr 06, 2026, 12:03 PM IST
cemetery

Synopsis

ചൈനയിൽ റെസിഡൻഷ്യൽ ഫ്ലാറ്റുകളിൽ ചിതാഭസ്മം സൂക്ഷിക്കുന്നത് നിരോധിച്ച് സർക്കാർ. ശ്മശാനങ്ങളിലെ ഭീമമായ വിലക്കയറ്റം കാരണമാണ് ആളുകൾ ഫ്ലാറ്റുകൾ വാങ്ങി ചിതാഭസ്മം സൂക്ഷിക്കാൻ തുടങ്ങിയത്. പിന്നാലെയാണ് നടപടി.

ചൈനയിലെ റെസിഡൻഷ്യൽ ഫ്ലാറ്റുകളിൽ ചിതാഭസ്മം സൂക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. ശ്മശാനഭൂമിയുടെ അമിതമായ വിലക്കയറ്റത്തെത്തുടർന്നാണ് പല കുടുംബങ്ങളും ബദൽ മാർഗമെന്ന നിലയിൽ ഫ്ലാറ്റുകൾ വാങ്ങി അവിടെ ചിതാഭസ്മം സൂക്ഷിക്കാൻ തുടങ്ങിയത്. പിന്നാലെ സർക്കാർ ഇത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ ശ്മശാനത്തിൽ സ്ക്വയർ മീറ്ററിന് ഏതാണ്ട് 7.6 ലക്ഷം യുവാൻ വരെയാണ് വില. ഇത് അവിടുത്തെ ശരാശരി വീട്ടുവാടകയേക്കാളും സ്ഥലവിലയേക്കാളും എത്രയോ മടങ്ങ് കൂടുതലാണ്. ചൈനയിൽ ശ്മശാന പ്ലോട്ടുകൾ സാധാരണയായി 20 വർഷത്തെ ഉപയോഗത്തിന് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് 70 വർഷം വരെ കാലാവധി ലഭിക്കുമെന്നതും ഭാവിയിൽ മറിച്ചുവിൽക്കാമെന്നതും ആളുകളെ ഫ്ലാറ്റുകൾ വാങ്ങാൻ പ്രേരിപ്പിച്ചു.

എന്നാൽ, ചിങ് മിങ് പോലുള്ള ഫെസ്റ്റിവൽ സമയങ്ങളിൽ ഇത്തരം ഫ്ലാറ്റുകളിൽ നടത്തുന്ന ചടങ്ങുകളും ധൂപാർച്ചനയും മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ടിയാൻജിനിലെ സോങ്‌താങ് ടൗണിൽ ഒരു പ്രോജക്റ്റിന്റെ ഭാഗമായി ഒന്നിലധികം കെട്ടിടങ്ങൾ പതിനായിരക്കണക്കിന് ചിതാഭസ്മം സൂക്ഷിക്കുന്നതിനായി മാറ്റിയെടുത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ ഇതിനെതിരെ നടപടികൾക്ക് ഉത്തരവിട്ടു.

മാർച്ച് 30 -ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ നിയമമനുസരിച്ച്, ചിതാഭസ്മം സൂക്ഷിക്കാൻ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ തീരുമാനത്തിനെതിരെ ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ശ്മശാനങ്ങളിലെ അമിതവില കുറയ്ക്കാനാണ് സർക്കാർ ആദ്യം ശ്രമിക്കേണ്ടതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. താമസസ്ഥലങ്ങളുടെ വൃത്തിയും മറ്റും കാത്തുസൂക്ഷിക്കാൻ നിയമം അനിവാര്യമാണെന്നാണ് മറ്റൊരു വിഭാഗം കരുതുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിന്നുതിരിയാൻ പോലും ഇടമില്ലാത്ത കുടുസ്സുമുറികള്‍, വാടകയാണ് ഞെട്ടിക്കുന്നത്, 50,000 രൂപ! പോസ്റ്റ്
'ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് പറയും, എനിക്കത് രണ്ടുപേരാണ്'; കണ്ണ് നനയിക്കും ഈ കുറിപ്പ്