കുട്ടികളുടെ ഭക്ഷണത്തിൽ വിഷപ്പെയിന്‍റ്! 200 -ലേറെ കുട്ടികൾക്ക് ലെഡ് വിഷബാധ; നഴ്സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്!

Published : Oct 19, 2026, 11:27 AM IST
kindergarten school

Synopsis

ചൈനയിലെ ഒരു കിന്റർഗാർട്ടനിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ആകർഷകത്വം കൂട്ടാൻ ലെഡ് അടങ്ങിയ വിഷപ്പെയിന്റ് കലർത്തിയതായി കണ്ടെത്തി. സംഭവത്തിൽ 200-ലേറെ വിദ്യാർത്ഥികൾക്ക് രോഗബാധയുണ്ടായി. കുറ്റക്കാരായ നഴ്സറി ഉടമയ്ക്ക് ജീവപര്യന്തവും മറ്റ് അഞ്ച് ജീവനക്കാർക്ക് തടവുശിക്ഷയും കോടതി വിധിച്ചു.

കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന് കൂടുതൽ ആകർഷകമായ നിറം നൽകാൻ ലെഡ് അടങ്ങിയ വിഷപ്പെയിന്‍റ് കലർത്തിയ സംഭവത്തിൽ ചൈനയിലെ നഴ്സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്. ഗാൻസു പ്രവിശ്യയിലെ ടിയാൻഷുയിയിലുള്ള ഹെഷി പെയ്‌സിൻ കിന്‍റർഗാർട്ടനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസിൽ കിന്‍റർഗാർട്ടൻ ഉടമ ലി ഹുഫാങിനും അഞ്ച് ജീവനക്കാർക്കുമെതിരെ കോടതി ശിക്ഷ വിധിച്ചു.

കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പെയിന്‍റ്!

2025 ജൂലൈയിൽ, ടിയാൻഷുവിലെ ഹെഷി പെയ്‌ക്സിൻ കിന്റർഗാർട്ടനിലെ കുട്ടികൾ സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് രോഗബാധിതരായി. പിന്നാലെ നടത്തിയ ലാബ് പരിശോധനാ ഫലങ്ങളിൽ, കുട്ടികളുടെ രക്തത്തിൽ അസാധാരണമാംവിധം ഉയർന്ന അളവിൽ ലെഡ് (ഈയം) അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ആകെ 200 -ലേറെ വിദ്യാർത്ഥികളും 20 -ലേറെ ജീവനക്കാരും രോഗബാധിതരായെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത പെയിന്‍റ് പിഗ്മെന്‍റുകൾ കലർത്തിയതായി പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അനുവദനീയമായ അളവിലും വളരെ കൂടുതൽ

ഭക്ഷണത്തിന്റെ "ഭംഗി കൂട്ടാനും" കുട്ടികൾക്ക് കൂടുതൽ ആകർഷകമായി തോന്നാനും വേണ്ടിയാണ്, നഴ്സറിയിലെ പാചകക്കാർ ഭക്ഷണത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത പെയിന്‍റ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. സ്റ്റീംഡ് റെഡ് ഡേറ്റ് കേക്കുകൾ, സോസേജ് കോൺ ബൺസ് തുടങ്ങിയ ഭക്ഷണങ്ങളിലാണ് ഉയർന്ന അളവിൽ ലെഡിന്‍റെ അംശം കണ്ടെത്തിയത്. റെഡ് ഡേറ്റ് കേക്കിൽ കിലോഗ്രാമിന് 1,052 മില്ലിഗ്രാമും സോസേജ് കോൺ ബൺസിൽ 1,340 മില്ലിഗ്രാമും ലെഡ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൈനയിലെ അനുവദനീയമായ ഭക്ഷ്യസുരക്ഷാ പരിധിയായ 0.5 മില്ലിഗ്രാമിനേക്കാൾ പലമടങ്ങ് കൂടുതലാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

തടവ്, സ്വത്ത് കണ്ടുകെട്ടി

നഴ്സറിയുടെ എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ ഷു ജിങ്‌ലിന് 15 വർഷം തടവും നാല് അടുക്കള ജീവനക്കാർക്ക് ആറ് മുതൽ എട്ട് വർഷം വരെ തടവുമാണ് കോടതി വിധിച്ചത്. ലിയുടെ 5,00,000 യുവാൻ മൂല്യമുള്ള (ഏകദേശം 71,03,000 ഇന്ത്യൻ രൂപ) സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കുട്ടികളുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കാവുന്ന ലെഡ് വിഷബാധയെക്കുറിച്ച് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ആശങ്കയാണ് ഉയർത്തിയത്.

PREV
Read more Articles on
click me!

Recommended Stories

യുക്രെയ്ൻ യുദ്ധത്തിന് പുതിയ നീക്കം! ട്രംപിനെയും ഷി ജിൻപിങ്ങിനെയും ഒരുമിച്ചിരുത്താൻ പുടിൻ; ആശങ്കയോടെ യുക്രെയ്ൻ
കാമുകിയെ കാണാൻ സമ്പാദ്യമെല്ലാം വിറ്റ് 1,900 കിലോമീറ്റർ യാത്ര! ഒടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന യാഥാർത്ഥ്യം!