
ചൈനയിൽ, പ്രശസ്ത അമേരിക്കൻ ക്രൈം സീരീസായ ‘ബ്രേക്കിങ് ബാഡി’നെ ഓർമിപ്പിക്കുന്ന മയക്കുമരുന്ന് നിർമാണ കടത്ത് ശൃംഖല തകർത്ത് പൊലീസ്. വിരമിച്ച രസതന്ത്ര പ്രൊഫസറും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള മറ്റൊരാളും ചേർന്നായിരുന്നു ഈ അന്തർദേശീയ മയക്കുമരുന്ന സംഘത്തെ നിയന്ത്രിച്ചിരുന്നത്. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലായിരുന്നു ഇവരുടെ പ്രാദേശിയ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പോലീസ് പരിശോധയും അറസ്റ്റും കഴിഞ്ഞതിന് പിന്നാലെ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ‘ചൈനയുടെ ബ്രേക്കിങ് ബാഡ്’ എന്ന വിശേഷണം കേസ് നേടിയെടുത്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
2024 -ൽ ഷാൻഡോങ് പ്രവിശ്യയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ടെക്നോളജി കമ്പനിയിൽ പോലീസ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് കേസിന്‍റെ നിർണായക സൂചന ലഭിച്ചത്. 'എറ്റോമിഡേറ്റ്' എന്ന മയക്കുമരുന്നിന്‍റെ നിർമാണത്തിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളായ ആറ് രാസവസ്തുക്കൾ കമ്പനി അസാധാരണമായ അളവിൽ വാങ്ങിക്കൂട്ടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെയാണ് കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് പോലീസ് രഹസ്യമായ അതേസമയം വിശദമായ ഒരന്വേഷണം തന്നെ ആരംഭിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. 'സോംബി വേപ്സ്' (zombie vapes) എന്നറിയപ്പെടുന്ന ഇ-സിഗരറ്റുകളിൽ ദുരുപയോഗിക്കപ്പെടുന്ന ഒരു ലഹരിമരുന്നാണ് എറ്റോമിഡേറ്റ്. ഉയർന്ന അളവിൽ ഇത് ദീർഘകാലം ഉപയോഗിക്കുന്നത് മരണകാരണമായേക്കാം. 2023 -ൽ ചൈന ഈ ലഹരിയെ നിയന്ത്രണവിധേയമാക്കിയിരുന്നു.
🧪 Breaking Bad เมืองจีน! อดีตอาจารย์เคมีผันตัวเป็น "ไฮisenberg" ตั้งแล็บผลิตยาบิ๊กแบง ตรงสาย-ฉลาดเป็นกรดแต่ใช้ทางที่ผิด!
โลกความจริงยิ่งกว่าซีรีส์ดาร์กคอมเมดี้ เมื่อเจ้าหน้าที่ตำรวจจีนบุกทลายห้องปฏิบัติการผลิตยาเสพติดรายใหญ่ และต้องผงะเมื่อพบว่าผู้อยู่เบื้องหลังหัวสมองใสในการปรุงยาคือกูรูตัวจริงอย่าง "อดีตอาจารย์สอนวิชาเคมี" ที่ใช้ความรู้ความสามารถระดับเชี่ยวชาญมาคิดค้นสูตรและตั้งแล็บผลิตยาเสพติดเองกับมือ สมฉายาชีวิตจริง Breaking Bad แบบไม่ต้องสืบ!
— toonee😇 (@Toonee8008) October 10, 2026
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഹുവാങ്' എന്ന കുടുംബപ്പേരുള്ളയാൾ ഹംഷെൻഷെനിൽ വർഷങ്ങളോളം ഇ-സിഗരറ്റുകൾ വിറ്റിരുന്നു. പിന്നീട് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലിക്ക് ചേർന്നെങ്കിലും മൂന്ന് മാസത്തിനുള്ളിൽ ഉപേക്ഷിച്ചു. ഹുവാങ് എറ്റോമിഡേറ്റ് അമിത അളവിൽ വാങ്ങിക്കൂട്ടുകയും പ്രാദേശിക കോളേജിലെ റിട്ടേർഡ് രസതന്ത്ര പ്രൊഫസറായ വുവിനൊപ്പം പുതിയൊരു കമ്പനി തുടങ്ങാൻ പദ്ധതിയിട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. വു മയക്കുമരുന്ന് നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക കാര്യങ്ങൾ ആസൂത്രണം ചെയ്തതായും ഇരുവരും ചേർന്ന് ചൈനയിലെ അഞ്ച് നഗരങ്ങളിൽ അനധികൃത ലാബുകൾ പ്രവർത്തിപ്പിക്കാൻ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
രസതന്ത്രത്തിൽ ഉയർന്ന യോഗ്യതയുള്ളവരുടെ അറിവും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ചാണ് ശൃംഖല പ്രവർത്തിച്ചതെന്ന കണ്ടെത്തൽ പോലീസിനെ പോലും അമ്പരപ്പിച്ചു. കേസിന്‍റെ വ്യാപ്തി ചൈനയ്ക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാനായി എറ്റോമിഡേറ്റ് നിർമ്മാണത്തിനാവശ്യമായ പ്രാഥമിക രാസവസ്തുക്കൾ മാത്രം ചൈനയിൽ ഉൽപ്പാദിപ്പിക്കുകയും പിന്നീട് അത് വിയറ്റ്‌നാം, തായ്‌ലൻഡ്, കംബോഡിയ എന്നിവിടങ്ങളിലേക്ക് കടത്തി, അവിടെ വച്ച് എറ്റോമിഡേറ്റ് ഉത്പാദനവുമാണ് നടന്നിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇ-സിഗരറ്റ് വിൽപ്പനക്കാരനും അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ബിസിനസ് ഉടമയുമായ വാങ് ലഹരി വസ്തു വില്ക്കാനും നിർമ്മാണത്തിനാവശ്യമായ യന്ത്രങ്ങൾ എത്തിച്ചു കൊണ്ടുക്കാനും സഹായങ്ങൾ നൽകി. ലഹരി മരുന്ന് നിർമ്മാണം ചൈനയ്ക്ക് പുറത്തായിരുന്നതിനാൽ കുറ്റവാളികളെ പഴുതടച്ച് പിടികൂടാനായി വിയറ്റ്‌നാം, തായ്‌ലൻഡ് പോലീസ് വകുപ്പുകളുമായി ചേർന്ന് ചൈനീസ് പോലീസ് രണ്ട് വർഷത്തോളം നിരീക്ഷണം ശക്തമാക്കി. ഒടുവിൽ മതിയായ തെളിവുകൾ ശേഖരിച്ച ശേഷം വിയറ്റ്‌നാം, തായ്‌ലൻഡ് പോലീസിന്‍റെ സഹായത്തോടെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കംബോഡിയ, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ഇവരുടെ ഏഴ് നിർമ്മാണ കേന്ദ്രങ്ങൾ പോലീസ് തകർത്തു. 71 പേരെ അറസ്റ്റ് ചെയ്തു.
2008 മുതൽ 2013 വരെ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത അമേരിക്കൻ പരമ്പരയായ ‘ബ്രേക്കിങ് ബാഡ്’ അധ്യാപകനായ വാൾട്ടർ വൈറ്റ് മയക്കുമരുന്ന് നിർമാണത്തിലേക്ക് തിരിയുന്ന കഥയാണ് പറയുന്നത്. ബ്രേക്കിങ് ബാഡ് ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരമ്പരയായിരുന്നു. ചൈനയിലെ ഏറ്റവും പ്രശസ്തമായ റേറ്റിംഗ് സൈറ്റിൽ, ബ്രേക്കിങ് ബാഡിന്‍റെ അഞ്ച് സീസണുകളും 10 -ൽ 9 -ൽ അധികം റേറ്റിംഗ് നേടിയിരുന്നു. രസതന്ത്ര പ്രൊഫസറുടെ അറസ്റ്റോടെ വിദ്യാഭ്യാസവും ശാസ്ത്രപരിജ്ഞാനവും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.