'ഐന്‍സ്റ്റീന്‍റെത് പോലത്തെ ബ്രെയിന്‍' വേണോ? ഉത്പന്നം വെറും 12 രൂപയ്ക്ക് വില്പനയ്ക്ക് വച്ച് ചൈനീസ് കമ്പനി !

By Web TeamFirst Published Sep 7, 2023, 11:45 AM IST
Highlights

തങ്ങളുടെ ഉത്പന്നം വാങ്ങുന്നവർക്ക് ഐൻസ്റ്റീന്‍റേത് പോലെയുള്ള ബുദ്ധിശക്തി കൈവരിക്കാനാകുമെന്നതാണ് കമ്പനി അവകാശപ്പെടുന്നത്. 


ലോകത്ത് ഏറ്റവും കൂടുതല്‍ ഐക്യു ഉള്ള തലച്ചോറിന്‍റെ ഉടമ പ്രശസ്ത ശാസ്ത്രജ്ഞന്‍ ആൽബർട്ട് ഐന്‍സ്റ്റീന്‍നാണെന്നാണ് വിശ്വസിക്കപ്പെട്ടുന്നത്. പല പഠനങ്ങളും ഇത് ശരിവയ്ക്കുന്നുണ്ടത്രേ. ഐന്‍സ്റ്റീനെ സംബന്ധിച്ചുള്ള ഈയൊരു മിത്തിന് ലോകമെങ്ങും വലിയ പ്രചാരമുണ്ട്. സ്വാഭവികമായും 'ആ വിശ്വസ'ത്തിന്‍റെ മാര്‍ക്കറ്റ് തേടുകയാണ് ചൈനീസ്  ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ താവോബാവോ (Taobao). അവരുടെ ഏറ്റവും പുതിയ ഉത്പന്നം 'ഐന്‍സ്റ്റീന്‍റേത് പോലത്തെ ബ്രെയിന്‍' നല്‍കുന്നതാണ്. തങ്ങളുടെ ഉത്പന്നം വാങ്ങുന്നവർക്ക് ഐൻസ്റ്റീന്‍റേത് പോലെയുള്ള ബുദ്ധിശക്തി കൈവരിക്കാനാകുമെന്നതാണ് കമ്പനി അവകാശപ്പെടുന്നത്. 

ബുദ്ധി വികസിപ്പിക്കുന്ന ഈ ഉത്പന്നം ഒരു ഫാർമസ്യൂട്ടിക്കൽ ഉത്പന്നമാണെന്നോ അല്ലെങ്കിൽ മൈക്രോചിപ്പ് ആണെന്നോ തെറ്റിദ്ധരിക്കേണ്ട. ഇത് ഒരു വെർച്വൽ ഓഫറാണ്. 'ഞങ്ങളുടെ ഉൽപ്പന്നം വെർച്വൽ മേഖലയിലാണ്. നിങ്ങള്‍ പണം അടച്ച് കഴിഞ്ഞാല്‍, പിന്നെ നിങ്ങളുടെ ബുദ്ധി കുതിച്ചുയരുന്നത് വരെ കാത്തിരിക്കുക മാത്രമാണ് ശേഷിക്കുന്നത്. സാധാരണഗതിയിൽ, ഒരു രാത്രിയുടെ വിശ്രമത്തിന് ശേഷം, നിങ്ങളുടെ മനസ്സിൽ ഐൻ‌സ്റ്റീനെപ്പോലെ ഒരു മസ്തിഷ്കം ഉണ്ടായതായി നിങ്ങൾ കണ്ടെത്തും.'  പ്രശസ്ത ജർമ്മൻ ഭൗതികശാസ്ത്രജ്ഞന്‍റെ മുഖചിത്രം ആലേഖനം ചെയ്ത പാക്കേജില്‍ എഴുതിയിരിക്കുന്നു. 

മിത്തും യാഥാര്‍ത്ഥ്യവും; 'ഡൂഡില്‍ മുനി' പൊളിച്ചടുക്കിയ ഡയറ്റ് മിത്തുകള്‍ !

2021-ൽ ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന എട്ടാമത്തെ വെബ്‌സൈറ്റായി റാങ്ക് ചെയ്യപ്പെട്ട സൈറ്റാണ് താവോബാവോ. ആലിബാബ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള താവോബാവോയുടെ വിശ്വാസ്യതയില്‍ നിങ്ങള്‍ ആദ്യമൊന്ന് ശങ്കിച്ചേക്കാം. ചൈനയിലെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കൂടിയാണ് താവോബാവോ എന്നുമറിയുക. 'യാങ്‌സി സായാഹ്ന വാർത്ത' എന്ന പത്രത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍റര്‍നെറ്റിനെ ഇളക്കി മറിച്ചിരിക്കുകയാണ് പുതിയ ഉത്പന്നം. കാരണം ഉത്പന്നത്തിന്‍റെ തുച്ഛമായ വില തന്നെ. യൂണിറ്റിന് 0.1 മുതൽ ഒരു യുവാൻ (1 രൂപ മുതൽ 12 രൂപ വരെ) വരെയാണ് ഈ പുതിയ ഉത്പന്നത്തിന്‍റെ വില. ഇത്രയും വലിയ വിലക്കുറവില്‍ വിറ്റിട്ട് പോലും കമ്പനിക്ക് 2,20,000 രൂപ വരുമാനമുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാങ്ങിയവരില്‍ പലരും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഒബാമയോടൊത്ത് രണ്ട് തവണ ലൈംഗിക ബന്ധം പുലര്‍ത്തി, കൊക്കെയ്ൻ ഉപയോഗിച്ചു; വിവാദ വെളിപ്പെടുത്തല്‍ !

ഇതിനകം 20,000 ഉപഭോക്താക്കൾ താവോബാവോയുടെ പുതിയ ഉത്പന്നം വാങ്ങിക്കഴിഞ്ഞു. 'ഇത് വളരെ ഫലപ്രദമാണ്. അത് ഉപയോഗിച്ചതിന് ശേഷം ഞാൻ ഒരു പരീക്ഷ എഴുതിയപ്പോൾ എന്‍റെ കഴിവുകളിൽ കാര്യമായ വ്യത്യാസം ഞാൻ ശ്രദ്ധിച്ചു; എനിക്ക് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും' ഒരു ഉപയോക്താവ് കുറിച്ചു. 'ഇത് മാനസിക സുഖമോ സ്വയം വിശ്വാസമോ നൽകുന്നു' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. ഈ ഉത്പന്നത്തിന് രോഗിയുടെ തൃപ്‌തിക്ക് വേണ്ടി നല്‍കുന്ന സിദ്ധൗഷധത്തിന്‍റെ ഗുണം ലഭിക്കുമെന്ന് (placebo effect) ചിലര്‍ കുറിച്ചു. 

ഈ ഉൽപ്പന്നം പ്രാഥമികമായി വൈകാരികാവസ്ഥയ്ക്ക് ആശ്വാസം നല്‍കുന്നതിനായി നിര്‍മ്മിക്കപ്പെട്ടതാണെന്ന് തോന്നുന്നു. ഒരു റിലാക്‌സേഷൻ എയ്ഡ് അല്ലെങ്കിൽ മൂഡ് എൻഹാൻസ്‌സർ ആയി ഇതിനെ ഉപമിക്കാം. അതായത് സന്തോഷവും സന്തോഷവും അനുഭവിക്കാൻ കഴിയുന്നതരം മാനസികാവസ്ഥ ഇത് സൃഷ്ടിക്കുന്നുവെന്ന് ചോങ്‌കിംഗ് ആസ്ഥാനമായുള്ള സൈക്കോളജിക്കൽ കൺസൾട്ടന്‍റായ ചെൻ സിലിൻ പറയുന്നു. അതേസമയം ഉത്പന്നം ഉപയോഗിക്കുന്നത് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് സൂചനകളൊന്നുമില്ല. വൈജ്ഞാനിക ശക്തിയോ ബുദ്ധിശക്തിയോ വർദ്ധിപ്പിക്കുന്നതിൽ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട ഗുണങ്ങളൊന്നും തന്നെ ഈ ഉത്പന്നത്തിനില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!