200 വര്‍ഷം പഴക്കമുള്ള പൌരാണിക ക്ഷേത്രത്തില്‍ വിവാഹം; പിന്നാലെ സംഘര്‍ഷം, സംഭവം മധ്യപ്രദേശിൽ

Published : Jan 13, 2025, 03:47 PM IST
200 വര്‍ഷം പഴക്കമുള്ള പൌരാണിക ക്ഷേത്രത്തില്‍ വിവാഹം; പിന്നാലെ സംഘര്‍ഷം, സംഭവം മധ്യപ്രദേശിൽ

Synopsis

200 വര്‍ഷം പഴക്കമുള്ള പൌരാണിക ക്ഷേത്രത്തില്‍ വച്ച്, വിവാഹം നടത്താന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ചോദിച്ചായിരുന്നു പ്രദേശവാസികൾ സംഘര്‍ഷം സൃഷ്ടിച്ചത്. 


തിപുരാതനമായ ആരാധനാലയങ്ങള്‍ പലതും ഇന്ന് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തിന് കീഴിലാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പൌരാണിക ക്ഷേത്രങ്ങളിലും പലതിലും നിത്യപൂജകളോ പ്രാര്‍ത്ഥനകളോ നടത്താറില്ല. അതേസമയം അവയെ സംരക്ഷിത സ്മാരകങ്ങളായി നിലനിര്‍ത്തുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 200 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ. സംഭവം വിവാദമായതോടെ വിവാഹത്തെ കുറിച്ച് അന്വേഷിക്കാൻ അധികൃതര്‍ ഉത്തരവിട്ടു. 

ഇന്‍ഡോറിലെ രാജ്ബാദ പ്രദേശത്തെ 200 വര്‍ഷം പഴക്കമുള്ള ഗോപാൽ മന്ദിറിലാണ് കഴിഞ്ഞ ഞായറാഴ്ച വിവാഹം നടന്നത്. കേന്ദ്രത്തിന്‍റെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രം അടുത്തകാലത്താണ് നവീകരിച്ചത്. എന്നാല്‍, വിവാഹത്തിനായി ക്ഷേത്രവും പരിസരവും അലങ്കരിച്ചെന്നും വിവാഹത്തിനായുള്ള വൈദിക ചടങ്ങുകൾ നടന്നെന്നും ഒപ്പം അതിഥികള്‍ക്കായി ക്ഷേത്ര പരിസരത്ത് വച്ച് വിരുന്ന് സൽക്കാരം നടത്തിയെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകര്‍ക്ക് അസൌകര്യമുണ്ടായെന്നും പ്രദേശത്ത് ഗതാഗത തടസപ്പെട്ടതായും പ്രദേശവാസികൾ ആരോപിച്ചു. നഗരത്തിന്‍റെ പൈതൃകമായി കണക്കാക്കുന്ന ക്ഷേത്രത്തില്‍ ആരാണ് വിവാഹത്തിന് അനുമതി നല്‍കിയതെന്ന് ചോദിച്ചായിരുന്നു പ്രദേശവാസികൾ സംഘര്‍ഷം സൃഷ്ടിച്ചത്.  ഇതിന് പിന്നാലെ വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

മകന് നിശ്ചയിച്ച് ഉറപ്പിച്ച വധുവിനെ വിവാഹം കഴിച്ച് അച്ഛൻ, പിന്നാലെ സന്ന്യാസം സ്വീകരിച്ച് മകന്‍; സംഭവം നാസിക്കിൽ

'എത്ര പറഞ്ഞാലും പഠിക്കാത്തവർ'; റീൽസിനായി ഓടുന്ന ബൈക്കിൽ ദമ്പതികളുടെ പ്രണയചിത്രീകരണം; കേസെടുത്ത് പൊലീസ്, വീഡിയോ

ക്ഷേത്രത്തിന്‍റെ കാര്യങ്ങൾ നോക്കുന്ന സന്‍സ്ഥാന്‍ ശ്രീ ഗോപാൽ മന്ദിറിന് വിവാഹവുമായി ബന്ധപ്പെട്ട് രാജ് കുമാര്‍ അഗർവാൾ എന്നയാൾ  25,551 രൂപ നല്‍കിയതിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 2024 ജൂലൈ 29 -നാണ് ഇയാള്‍ വിവാഹ ചടങ്ങുകൾക്കായി പണം അടച്ചത്. അതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് (എഡിഎം) ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ ഹോൾക്കർ കാലഘട്ടത്തിലെ ഗോപാൽ മന്ദിർ 13 കോടി രൂപയ്ക്കാണ് സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നവീകരിച്ചതെന്ന് ഇൻഡോർ സ്മാർട്ട് സിറ്റി ഡെവലപ്മെന്‍റ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിവ്യാങ്ക് സിംഗ് പറഞ്ഞു. 1832 -ൽ രാജാവിന്‍റെ അമ്മ കൃഷ്ണ ഭായ് ഹോൾക്കർ അന്ന് 80,000 രൂപ ചെലവഴിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രകാരനായ സഫർ അൻസാരി പറയുന്നു. 

'അമ്മേ എന്നെ വിട്ടേക്കൂ...' കാട്ടുതീയിൽ മരിച്ച അന്ധനും സെറിബ്രൽ പാൾസി രോഗബാധിതനുമായ 32 കാരൻ മകനെ കുറിച്ച് അമ്മ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ