ജോലിക്കിടെ ക്ലൈറ്റ് 'ലവ് യു' പറഞ്ഞു, പിന്നാലെ കത്തും; യുവാവിന്‍റെ കുറിപ്പ് വൈറൽ

Published : Apr 29, 2025, 01:14 PM IST
ജോലിക്കിടെ ക്ലൈറ്റ് 'ലവ് യു' പറഞ്ഞു, പിന്നാലെ കത്തും; യുവാവിന്‍റെ കുറിപ്പ് വൈറൽ

Synopsis

ജോലി സംബന്ധിച്ച കോളിനിടെ ക്ലയന്റ് 'ലവ് യു' എന്ന് പറഞ്ഞതിനെക്കുറിച്ചും തുടർന്ന് ലഭിച്ച കത്തിനെക്കുറിച്ചും യുവാവ് സമൂഹമാധ്യമത്തിൽ കുറിച്ചത് വൈറലായി. ക്ലയന്റിന്റെ വാക്കുകളും കത്തിലെ ഉള്ളടക്കവും യുവാവിനെ സ്വാധീനിച്ചു.


ര്‍ത്തമാനകാലത്ത് ജോലിയെന്നത് ഏറെ സംഘര്‍ഷം നിറഞ്ഞ ഒന്നായിരിക്കുന്നു. പ്രത്യേകിച്ചും സ്വകാര്യമേഖലയില്‍. ഏത് നിമിഷവും പിരിച്ച് വിടല്‍ അടക്കമുള്ള സമ്മർദ്ദങ്ങളിലൂടെയാണ് ലോകത്തെ എല്ലാ തൊഴിലാളികളും ജോലി ചെയ്യുന്നത്. തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ ഇന്ത്യ പോലും പിന്‍വലിച്ച് കഴിഞ്ഞു. ഇതിനിടെയാണ് ഒരു ക്ലൈറ്റ്, ജോലി ആവശ്യത്തിനുള്ള കോളിന്‍റെ അവസാനം 'ലവ് യു' എന്ന് പറഞ്ഞെന്നും  പിന്നീട് അദ്ദേഹം ഇത് സംബന്ധിച്ച് എഴുതിയ കത്ത് തന്നെ ഏറെ സ്വാധീനിച്ചെന്നും യുവാവ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലെഴുതിയത്. യുവാവിന്‍റെ കുറിപ്പ് വൈറലായി. 

സംഭാഷണത്തിന്‍റെ അവസാനം അയാൾ 'ലവ് യു' എന്ന് പറയുന്നത് താന്‍ വ്യക്തമായും കേട്ടു. പക്ഷേ, താന്‍ ഫോണ്‍ ഉടന്‍ തന്നെ കട്ട് ചെയ്തെന്നും യുവാവ് കുറിച്ചു. എന്നാല്‍ തൊട്ട് അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന്‍റെ കത്ത് ഓണ്‍ലൈനില്‍ ലഭിച്ചുവെന്നും യുവാവ് തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ പങ്കുവച്ചു. 'ഹേയ്, ഞാന്‍ ലവ് യു എന്ന് പറഞ്ഞതിന് പിന്നാലെ നിങ്ങൾ ഫോണ്‍ കട്ട് ചെയ്ത് കൊണ്ട്, ഞാന്‍ നിങ്ങളെ കളിയാക്കാന്‍ വേണ്ടി അങ്ങനെ പറഞ്ഞതല്ലെന്ന് പറയാനാണ് ഈ എഴുത്ത്.' അദ്ദേഹം എഴുത്തില്‍ കുറിച്ചതായി യുവാവ് എഴുതി. ഞാന്‍ മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ട്. അത് സംഭവിക്കുമെന്ന് എനിക്കാറാമെന്നും ക്ലൈറ്റ് എഴുതി. 

Read More: 'കൈയില്‍ കാശുണ്ടോ എല്ലാം നിയമപരം'; കൈക്കൂലി നൽകി സ്വന്തം വീട്ടില്‍ 17 കോടിക്ക് മൃഗശാല പണിതു; കേസ്

Watch Video:  കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വേണം, സ്വന്തം കിഡ്നി വിറ്റ് കാമുകന്‍; വീഡിയോ വൈറല്‍

'നിങ്ങുടെ ജീവിതത്തില്‍ നിങ്ങൾക്ക് ആവശ്യത്തിന് സ്നേഹം ലഭിക്കുന്നെന്ന് അറിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. മറ്റെന്തിനേക്കാളും നിങ്ങൾക്ക് അതില്‍ അഭിമാനിക്കാം. നിങ്ങൾക്ക് ഏറ്റവും മഹത്തായ ഒരു വാരാന്ത്യം ആശംസിക്കുന്നു. നങ്ങൾ പറഞ്ഞത് പോലെ ബുധനാഴ്ച ക്രിസുമായുള്ള കോളിനെ കുറിച്ച് നമ്മൾ ചര്‍ച്ച ചെയ്യും.' ക്ലൈറ്റ് തന്‍റെ കത്ത് അവസാനിപ്പിച്ചു. യുവാവ് കത്തിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് റെഡ്ഡിറ്റില്‍ കുറിപ്പ് പങ്കുവച്ചത്. നിരവധി പേരാണ് യുവാവിന്‍റെ കുറിപ്പിന് മറുകുറിപ്പ് എഴുതാനെത്തിയത്. ചിലര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോട് സമാനമായ വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നും അത് ജോലി സ്ഥലത്ത് ഒരു പരസ്പര ബഹുമാനവും സഹകരണവും ഉറപ്പ് വരുത്തുന്നെന്നും ചിലരെഴുതി. ഇത്തരം വാക്കുകൾ ആളുകളെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം വൈകാരികമായി ബുദ്ധിമാനാണെന്നും മറ്റ് ചിലരെഴുതി. 

Watch Video:  'ഇതല്ല ഇന്ത്യൻ സംസ്കാരം'; എയർപോർട്ടിൽ പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നടനെതിരെ രൂക്ഷവിമർശനം


 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ