റെയിൽവേ ഉദ്യോ​ഗസ്ഥന്റെ ടേബിളിൽ പത്തി വിടർത്തി ഒരു മൂർഖൻ പാമ്പ്!

Published : Jun 02, 2022, 10:21 AM IST
റെയിൽവേ ഉദ്യോ​ഗസ്ഥന്റെ ടേബിളിൽ പത്തി വിടർത്തി ഒരു മൂർഖൻ പാമ്പ്!

Synopsis

'പുതിയ ഒരു റെയിൽവേ ഉദ്യോ​ഗസ്ഥൻ' എന്നാണ് ട്വീറ്റ് റീട്വീറ്റ് ചെയ്‍തുകൊണ്ട് ഒരാൾ കുറിച്ചത്. എന്തായാലും മൂർഖന്റെ വരവ് ഇവിടെ ജോലികളെയൊന്നും ബാധിച്ചിട്ടില്ല. ദിവസേന നിരവധിക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനാണിത്. 

കോട്ട(Kota)ഡിവിഷനിലെ ഒരു റെയിൽവേ പാനൽ റൂമിൽ (railway panel room) ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയെ കണ്ട് ഉദ്യോ​ഗസ്ഥരും ജനങ്ങളും ഞെട്ടി. ഡൽഹി-മുംബൈ റെയിൽറോഡിലെ കോട്ട ഡിവിഷനിലെ റാവ്ത റോഡ് സ്റ്റേഷനിലെ സിഗ്നൽ പാനലിൽ പുലർച്ചെ 5 മണിയോടെ കണ്ടെത്തിയത് ആറടിനീളമുള്ള ഒരു മൂർഖനെ(cobra)യാണ്. ഇതിന്റെ ചിത്രമടങ്ങിയ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ ആളുകളെല്ലാം അന്തംവിട്ടിരിക്കയാണ്. 

സാധാരണയായി പാമ്പുകളെ കണ്ടാൽ തന്നെ ആളുകൾ ഭയപ്പെടും അല്ലേ? അപ്പോൾ ഇത്രയും വലിയൊരു മൂർഖനെ കണ്ടാലോ, എന്തായാലും പേടിക്കും. എന്നാൽ, ഈ റെയിൽവേ ഉദ്യോ​ഗസ്ഥൻ ശാന്തനായി പാനൽ മുറിയിലിരിക്കുന്നത് കാണാം. വളരെ പെട്ടെന്നാണ് ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയത്. അതോടെ ആളുകൾ രസകരമായ കമന്റുകളുമായി എത്തി എന്ന് പ്രത്യേകം പറയേണ്ടല്ലോ. 

'പുതിയ ഒരു റെയിൽവേ ഉദ്യോ​ഗസ്ഥൻ' എന്നാണ് ട്വീറ്റ് റീട്വീറ്റ് ചെയ്‍തുകൊണ്ട് ഒരാൾ കുറിച്ചത്. എന്തായാലും മൂർഖന്റെ വരവ് ഇവിടെ ജോലികളെയൊന്നും ബാധിച്ചിട്ടില്ല. ദിവസേന നിരവധിക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനാണിത്. 

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. നേരത്തെ വിവാഹത്തിന് ദമ്പതികൾ ഹാരത്തിന് പകരം പാമ്പുകളെ പരസ്പരം കഴുത്തിലിടുന്ന വീഡിയോയും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. 

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു വിദൂരഗ്രാമത്തിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത്. വിവാഹത്തിൽ വരനും വധുവും പാമ്പുമാലകൾ തെരഞ്ഞെടുത്തു. വെളുത്ത വസ്ത്രം ധരിച്ചെത്തിയ വധുവും വരനും പാമ്പുകളെ പരസ്പരം കഴുത്തിലണിയിക്കുന്ന കാഴ്ച കണ്ട് ആളുകൾ ഞെട്ടിപ്പോയി. എന്നാൽ യാതൊരു കൂസലും കൂടാതെയാണ് ഇരുവരും പാമ്പുകളെ കഴുത്തിലണിയിക്കുന്നത്. ആദ്യം വധു ഒരു പാമ്പിനെ വരന്റെ കഴുത്തിലണിയിച്ചു. വരൻ ഒരു വലിയ പെരുമ്പാമ്പിനെ വധുവിന്റെ കഴുത്തിലും അണിയിക്കുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?