ഓൺലൈനിൽ ആഭരണങ്ങൾ ഓർഡർ ചെയ്തു, കിട്ടിയത് ഒഴിഞ്ഞ കുപ്പി

Published : Jul 02, 2023, 02:04 PM IST
ഓൺലൈനിൽ ആഭരണങ്ങൾ ഓർഡർ ചെയ്തു, കിട്ടിയത് ഒഴിഞ്ഞ കുപ്പി

Synopsis

ഒരുപക്ഷേ താൻ ഓർഡർ ചെയ്ത ആഭരണം പാക്ക് ചെയ്ത വ്യക്തി അബദ്ധവശാൽ അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന ക്രീം കുപ്പി കവറിനുള്ളിൽ വച്ചതിനുശേഷം തൻറെ ആഭരണം എടുത്ത് അണിഞ്ഞതായിരിക്കാം എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഐശ്വര്യ പറയുന്നത്.

ഓൺലൈനിൽ ആഭരണങ്ങൾ ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് കാലിയായ ക്രീം കുപ്പി. സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായി അറിയപ്പെടുന്ന ഐശ്വര്യ ഖജൂരിയ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ബട്ടർഫ്ലൈ ബ്ലാക്ക് ബ്രേസ്‌ലെറ്റ് ആയിരുന്നു ഇവർ ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നത്. എന്നാൽ, ഡെലിവർ ചെയ്ത പാക്കേജ് തുറന്നു നോക്കിയപ്പോഴാണ് ഉപയോഗിച്ച് തീർന്ന ഒരു ക്രീം കുപ്പി കണ്ടത്. ഐശ്വര്യ തന്നെയാണ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചുള്ള വീഡിയോ തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. 

അമ്മായിയമ്മ പുകവലിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു; വിവാഹം വേണ്ടെന്നുവെച്ച് വരൻ

വളരെ രസകരമായാണ് സംഭവത്തെക്കുറിച്ച് ഐശ്വര്യ വീഡിയോയിൽ പറയുന്നത്. ഒരുപക്ഷേ താൻ ഓർഡർ ചെയ്ത ആഭരണം പാക്ക് ചെയ്ത വ്യക്തി അബദ്ധവശാൽ അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന ക്രീം കുപ്പി കവറിനുള്ളിൽ വച്ചതിനുശേഷം തൻറെ ആഭരണം എടുത്ത് അണിഞ്ഞതായിരിക്കാം എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഐശ്വര്യ പറയുന്നത്. ഏതായാലും തനിക്ക് കിട്ടിയ ക്രീം കുപ്പി താൻ ഉടമസ്ഥന് തിരികെ ഏൽപ്പിക്കാൻ തീരുമാനിച്ചു എന്നും അവർ പറയുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ഉപഭോക്താക്കളാണ് കമന്റുകളുമായി എത്തിയത്. ഏറെ രസകരമായ കമൻറുകൾ ആയിരുന്നു ഉപഭോക്താക്കളിൽ പലരും രേഖപ്പെടുത്തിയത്. കാലിക്കുപ്പി തിരികെ കൊടുക്കണ്ട, കൊടുത്താൽ അതും കൂടി നഷ്ടമാകും എന്നുമായിരുന്നു ഒരാൾ കുറിച്ചത്. കുപ്പി കളയണ്ട അടുക്കളയിൽ ജീരകം ഇടാൻ ഉപയോഗിക്കാം എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ കമൻറ്. ഓൺലൈൻ ഷോപ്പിങ്ങിലൂടെ സമാനമായ രീതിയിൽ തങ്ങൾക്ക് പറ്റിയ  ചതികളും വീഡിയോയ്ക്ക് താഴെ പലരും പങ്കു വച്ചു.ഓൺലൈൻ ഷോപ്പിംഗ് ആപ്പുകൾ വഴി വഞ്ചിതരാകുന്നവരുടെ നിരവധി അനുഭവങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ