അമ്മായിയമ്മ പുകവലിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു; വിവാഹം വേണ്ടെന്നുവെച്ച് വരൻ

Published : Jul 02, 2023, 01:07 PM IST
അമ്മായിയമ്മ പുകവലിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു; വിവാഹം വേണ്ടെന്നുവെച്ച് വരൻ

Synopsis

വിവാഹ ദിവസത്തിലെ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ അമ്മ പുകവലിക്കുകയും ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു. ഇത് വരനെ വല്ലാതെ ചൊടിപ്പിച്ചു.

ഇന്ത്യൻ സംസ്കാരത്തിൽ വിവാഹ ചടങ്ങുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏറെ ആഘോഷകരമായും സന്തോഷകരമായും ആണ് വിവാഹ ചടങ്ങുകൾ നടത്താറ്. വിവാഹ ചടങ്ങുകൾക്കിടയിൽ തന്നെ വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയിൽ ഒരു വിവാഹം മുടങ്ങിപ്പോയതിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ആണ് സംഭവം. വിവാഹാഘോഷങ്ങൾക്കിടയിൽ അമ്മായിയമ്മ പുകവലിക്കുകയും ഡിജെ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നത് കണ്ട വരനാണ് വിവാഹം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടത്. 

ജൂൺ 27 -നായിരുന്നു സരയാട്രിനിൽ നിന്നുള്ള യുവാവും രാജ്‌പുരയിൽ നിന്നുള്ള പെൺകുട്ടിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനു മുന്നോടിയായി ഉള്ള എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. എന്നാൽ, വിവാഹ ദിവസത്തിലെ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ അമ്മ പുകവലിക്കുകയും ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു. ഇത് വരനെ വല്ലാതെ ചൊടിപ്പിച്ചു. ആഘോഷമായി വരനെ അതിഥികൾക്കൊപ്പം മണ്ഡപത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് വധുവിന്റെ അമ്മ സിഗരറ്റ് വലിച്ചു കൊണ്ട് ഡിജെ ഗാനത്തിനൊപ്പം നൃത്തം വെച്ചത്. ഇതിൽ അസംതൃപ്തനായ വരൻ ഉടൻതന്നെ വിവാഹ ചടങ്ങുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ തന്നെ താൻ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തു.

അപകടം പറ്റി ആശുപത്രിയിലായി, വിവാഹദിനത്തിൽ ആംബുലൻസിൽ വേദിയിലെത്തി വരൻ

തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. വിവാഹം നിർത്തി വെച്ച് വരനും കൂട്ടരും മടങ്ങുകയും ചെയ്തു. ഒടുവിൽ ഇരു വീട്ടുകാരും ചേർന്ന് പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തി. ശേഷം ഇരുവിഭാഗവും വിവാഹവുമായി മുൻപോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ