സമ്മാനങ്ങൾ വേണ്ട, പകരം ഹണിമൂണിനുള്ള പണം മതി, വെറൈറ്റി ക്ഷണക്കത്തുകൾ

Published : May 14, 2023, 08:46 AM IST
സമ്മാനങ്ങൾ വേണ്ട, പകരം ഹണിമൂണിനുള്ള പണം മതി, വെറൈറ്റി ക്ഷണക്കത്തുകൾ

Synopsis

ഏതായാലും അനേകം പേരാണ് പോസ്റ്റിനോടുള്ള തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. അതിഥികളിൽ നിന്നും സമ്മാനങ്ങൾക്ക് പകരം പണം തന്നാൽ മതി എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം, വെറുതെ എന്തിനാണ് കുറേ സമ്മാനങ്ങൾ എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിച്ചത്.

പലതരത്തിലുള്ള വിവാഹക്ഷണക്കത്തുകളും നാം കണ്ടിട്ടുണ്ട്. എന്നാൽ, വിവാഹത്തിന് സമ്മാനങ്ങൾ തരുന്നതിന് പകരം പണം തന്നാൽ മതി എന്ന് കുറിച്ചിരിക്കുന്ന ഏതെങ്കിലും വിവാഹ ക്ഷണക്കത്ത് നിങ്ങൾക്ക് കിട്ടിയിട്ടുണ്ടോ? Mumsnet -ലാണ് ഒരു സ്ത്രീ തനിക്ക് അത്തരത്തിലുള്ള വിവാഹ ക്ഷണക്കത്തുകൾ കിട്ടുന്നതിനെ കുറിച്ച് സൂചിപ്പിച്ചത്. ദമ്പതികൾ കല്യാണത്തിനെത്തുന്ന അതിഥികളോട് തങ്ങൾക്ക് ഹണിമൂണിന് പോകാനുള്ള പണം തന്നാൽ മതി എന്നാണ് കത്തിൽ പറയുന്നത്.

അതിൽ രണ്ടാമത്തെ കത്ത് തന്നെ കൂടുതൽ ദേഷ്യം കൊള്ളിച്ചു എന്നാണ് യഥാർത്ഥ പേര് വെളിപ്പെടുത്താത്ത സ്ത്രീ എഴുതിയിരിക്കുന്നത്. വിവാഹക്കത്തിൽ പറയുന്നത് സമ്മാനങ്ങൾക്ക് പകരം പണം തന്നാൽ മതി അത് തങ്ങളുടെ ഹണിമൂണിന് വേണ്ടി ഉപയോഗിക്കാം എന്നാണ്. എന്നാൽ, ഇതേ കുറിച്ച് എഴുതിയ സ്ത്രീ പറയുന്നത് വിവാഹിതരാവാൻ പോകുന്നവർ വളരെ കാലമായി ഒരുമിച്ച് താമസിക്കുന്നവരാണ്. അതിൽ കുട്ടികളും ഉണ്ട്. വളരെ വലിയ തുക സമ്പാദിക്കുന്നവരാണ്. വലിയ വീടും ഒക്കെയായി ആഡംബരത്തോടെ ജീവിക്കുന്നവരാണ്. ഇതൊന്നും പോരാാത്തതിന് രാജ്യത്തിന് അകത്തും പുറത്തുമായി അനേകം യാത്രകൾ ഇരുവരും ഒരുമിച്ച് നടത്തിയിട്ടുണ്ട്. പിന്നെന്തിനാണ് കല്യാണത്തിന് വരുന്ന അതിഥികളോട് ഹണിമൂണിന് വേണ്ടി പണം തരാൻ പറയുന്നത് എന്നാണ് സ്ത്രീയുടെ സംശയം.

ഏതായാലും അനേകം പേരാണ് പോസ്റ്റിനോടുള്ള തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. അതിഥികളിൽ നിന്നും സമ്മാനങ്ങൾക്ക് പകരം പണം തന്നാൽ മതി എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം, വെറുതെ എന്തിനാണ് കുറേ സമ്മാനങ്ങൾ എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിച്ചത്. അതേ സമയം അതിഥികളിൽ നിന്നും ഒന്നും വാങ്ങാതിരുന്നാൽ കുഴപ്പമില്ല. ഹണിമൂണിന് പോവാൻ പണം ചോദിച്ച് വാങ്ങുന്നത് മോശം തന്നെയാണ് എന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത്.
 

 

PREV
Read more Articles on
click me!

Recommended Stories

ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും
യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ