വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ച് മകൾ മരിച്ചു; 1.08 കോടി നഷ്ടപരിഹാരം വേണമെന്ന് മാതാപിതാക്കൾ; പക്ഷേ...

Published : Mar 05, 2025, 12:58 PM IST
വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ച് മകൾ മരിച്ചു; 1.08 കോടി നഷ്ടപരിഹാരം വേണമെന്ന് മാതാപിതാക്കൾ; പക്ഷേ...

Synopsis

ചൈനയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണാണ് മകൾ മരിച്ചത്. മൃതശരീരം കണ്ടെത്തിയത് 10 ദിവസം കഴിഞ്ഞ്. 


കിഴക്കൻ ചൈനയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് മകൾ വീണു മരിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിൽ. എന്നാൽ, മകൾ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രത്യേക സ്ഥലത്ത് പ്രവേശിക്കാനുള്ള പ്രവേശന പാസ് എടുത്തതിന്‍റെ തെളിവ് സമർപ്പിക്കാൻ കഴിയാതെ വന്നതോടെ മാതാപിതാക്കളുടെ ആവശ്യം കോടതി തള്ളി. 2021 ജൂലൈയിലാണ്  ജിയാങ്‌സി പ്രവിശ്യയിലെ ലുഷാൻ പർവ്വതത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ഗാവോ എന്ന യുവതിയെ കാണാതായത്.

മൂന്നാം വർഷ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരുന്നു ഗാവോ. കാണാതായി പത്ത് ദിവസത്തിന് ശേഷമാണ്, 50 മീറ്റർ ഉയരമുള്ള പാറയുടെ അടിത്തട്ടിൽ നിന്ന് പോലീസ് അവളുടെ ശരീരം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയായി മകളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന മാതാപിതാക്കളുടെ പരാതിയിലായിരുന്നു പോലീസ് അന്വേഷണം നടത്തിയതും ഒടുവില്‍ മൃതദേഹം കണ്ടെത്തിയതും. സംഭവ ശേഷം യുവതിയുടെ മാതാപിതാക്കൾ വിനോദ സഞ്ചാര കേന്ദ്രവുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. അത് പ്രകാരം യുവതി അപകടത്തിൽപ്പെട്ടതിന് നഷ്ടപരിഹാരമായി മാതാപിതാക്കൾക്ക് 40,000 യുവാൻ (₹4.6 ലക്ഷം) വിനോദ സഞ്ചാര കേന്ദ്രം വാഗ്ദാനം ചെയ്തു. എന്നാൽ പിന്നീട് മാതാപിതാക്കൾ ഈ ഒത്തുതീർപ്പിൽ നിന്നും പിന്മാറുകയും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിനോദസഞ്ചാര കേന്ദ്രം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് 9,50,000 യുവാൻ (1.08 കോടി രൂപ) നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുകയുമായിരുന്നു.

Viral Video: ആൾക്കൂട്ടത്തിനിടെ വേഷം മാറി പോലീസുകാർ; ഒടുവില്‍ ഏഴ് മൊബൈൽ ഫോണുകളുമായി കള്ളന്‍ പിടിയിൽ; സംഭവം സാവോപോളയില്‍

ഫെബ്രുവരിയിൽ പുറപ്പെടുവിച്ച അന്തിമ വിധിയിൽ, ഗാവോയുടെ മരണത്തിന് ടൂറിസം കേന്ദ്രം ഉത്തരവാദിയല്ലെന്ന് പ്രസ്താവിച്ച് കൊണ്ട് മാതാപിതാക്കളുടെ  അവകാശവാദം ജിയാങ്‌സി കോടതി തള്ളിക്കളഞ്ഞു. വിധിയിൽ മാതാപിതാക്കൾക്ക് തിരിച്ചടിയായത് പ്രസ്തുത സ്ഥലത്ത് സന്ദർശനം നടത്തിയപ്പോൾ ഗാവോ സന്ദർശന ടിക്കറ്റ് വാങ്ങിയില്ലെന്നതായിരുന്നു. ടിക്കറ്റ് സമ്പ്രദായം അനുസരിച്ച്, സന്ദർശകർ ബുക്ക് ചെയ്യുമ്പോൾ തിരിച്ചറിയൽ വിവരങ്ങൾ നൽകണം. 

Read More:  100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; കുറിപ്പ് വൈറല്‍

ഗാവോ പ്രവേശന പാസ് വാങ്ങാത്തതിനാൽ, യുവതിയുമായി ടൂറിസ്റ്റ് കേന്ദ്രം ഒരു സേവന കരാറും സ്ഥാപിച്ചിട്ടില്ലെന്ന് കോടതി നിർണ്ണയിച്ചു. അതിനാൽ, പാർക്കിന് അവളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ ബാധ്യതയില്ലന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രവേശന കവാടങ്ങളിലും മറ്റും മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രം മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.  ഗാവോ വീണ സ്ഥലം പതിവ് ടൂർ റൂട്ടിന് പുറത്താണെന്നും കോടതി വ്യക്തമാക്കി.  സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ, അപകടസാധ്യതകൾ വിലയിരുത്തുന്നതിന് ഗാവോ ഉത്തരവാദിയാണെന്നും കോടതി വിധിയിൽ ഊന്നിപ്പറയുന്നു. 

Read More: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്; സംഭവം യുപിയില്‍

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ