ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന കാര്‍ണിവെല്ലിനിടെ കള്ളന്‍ ഓടി നടന്ന് മോഷ്ടിക്കുകയായിരുന്നു. എല്ലാം വിലകൂടിയ മൊബൈല്‍ ഫോണുകൾ. വേഷപ്രച്ഛന്നരായ പോലീസ് അടുത്തെത്തിയപ്പോഴും സംശയം തോന്നിയില്ല. പക്ഷേ...


വേഷപ്രച്ഛന്നരായി എത്തിയ പോലീസ് സംഘം, കാർണിവലിനിടെ മോഷണം നടത്തുകയായിരുന്ന കള്ളനെ പിടികൂടി. സാവോ പോളോയിലെ ഇബിരാപുവേര പാർക്കിന് സമീപമാണ് സംഭവം നടന്നത്. വിപുലമായ വേഷവിധാനങ്ങളോടെ ആളുകൾ പങ്കെടുക്കുന്ന കാർണിവെലിലാണ് വേഷം മാറിയെത്തിയ പോലീസും പങ്കാളികളായത്. പോലീസ് ഉദ്യോഗസ്ഥർ കള്ളനെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.

കാർണിവെല്ലിന് ഇടയിൽ പ്രച്ഛന്നവേഷധാരിയായ എത്തിയ കള്ളൻ മോഷണം നടത്തുന്നതിനിടയിലാണ് പോലീസിന്‍റെ ഇടപെടൽ. സാവോ പോളോയുടെ ഗവർണർ ടാർസിയോ ഗോമസ് ഡി ഫ്രീറ്റാസ് പറയുന്നതനുസരിച്ച്, മോഷ്ടിച്ച ഏഴ് മൊബൈൽ ഫോണുകൾ പ്രതിയുടെ കൈയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഒപ്പം 15,000 യുഎസ് ഡോളരും. എക്സിൽ (മുമ്പ് ട്വിറ്റർ) വാർത്ത പങ്കിട്ടുകൊണ്ട്, 1990 -കളിലെ സൂപ്പർഹീറോ ഫ്രാഞ്ചൈസിയെ ഗവർണർ തമാശയായി പരാമർശിച്ചു. 'നമ്മുടെ സിവിൽ പോലീസിലെ പവർ റേഞ്ചർമാർ ഈ കാർണിവലിൽ മറ്റൊരു പ്രദർശനം നടത്തി! സദാ ജാഗരൂകരായിരുന്ന നമ്മുടെ നായകന്മാർ ആൾക്കൂട്ടത്തിനിടയിൽ സംശയാസ്പദമായ പെരുമാറ്റം നടത്തിയ ഒരു വ്യക്തിയെ കൈയ്യോടെ പിടികൂടുകയും ഇയാളുടെ കൈയ്യിൽ നിന്നും 7 മൊബൈൽ ഫോണുകൾ കണ്ടെടുക്കുകയും ചെയ്തെന്ന് ഗവര്‍ണര്‍ സമൂഹ മാധ്യമത്തിലെഴുതി. 

Viral Video: ഭയക്കാതെന്ത് ചെയ്യും; അറ്റ്ലാന്‍റിക് കടലിന് മുകളിൽ വച്ച് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിക്കുന്ന യാത്രക്കാൻ

Scroll to load tweet…

Read More:  ഒടുക്കത്തെ വിശപ്പ്, നായ തിന്നത് 24 സോക്സുകൾ; ഒടുവിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ

ചുവപ്പ്, നീല, മഞ്ഞ, പച്ച നിറങ്ങളിൽ ശരീരം മുഴുവൻ ലൈക്ര സ്യൂട്ടുകൾ ധരിച്ച്, പവർ റേഞ്ചർമാരുടെ വേഷത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ കാർണിവലിൽ പെട്രോളിംഗ് നടത്തുന്നതും തങ്ങൾ പിടികൂടിയ മൊബൈൽ ഫോണുകൾ ക്യാമറയ്ക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. മോഷണങ്ങളിലും കവർച്ചകളിലും വൈദഗ്ധ്യമുള്ള സംഘടിത സംഘങ്ങളാണ് കാർണിവൽ പരിപാടികളിൽ ജനങ്ങളെ ലക്ഷ്യമിടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇതുപോലുള്ള നൂതന തന്ത്രങ്ങൾ ആൾക്കൂട്ടങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളിലെ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ് വരുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു. കുറ്റവാളികളെ പിടികൂടാൻ നിയമപാലകർ പ്രച്ഛന്ന വേഷങ്ങൾ ഉപയോഗിക്കുന്ന ഒരേയൊരു രാജ്യം ബ്രസീൽ മാത്രമല്ല. വാലന്‍റൈന്‍സ് ദിനത്തിൽ, പെറുവിലെ ലിമയിൽ ഒരു ഉദ്യോഗസ്ഥൻ കാപ്പിബാര വേഷം ധരിച്ച് മയക്കുമരുന്ന് റെയ്ഡ് നടത്തി, 1,700 കിലോ കൊക്കെയ്നും കഞ്ചാവും പിടിച്ചെടുത്തിരുന്നു.

Read More: ചത്ത പൂച്ചയെ നെഞ്ചോട് ചേർത്ത് നടന്നത് രണ്ട് ദിവസം, ഒടുവില്‍, സങ്കടം സഹിക്കവയ്യാതെ 32 -കാരി ജീവനൊടുക്കി