ചാണക സൂപ്പ്! ശൈത്യകാലത്ത് ഈ രാജ്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം? 

Published : Jan 15, 2025, 02:26 PM IST
ചാണക സൂപ്പ്! ശൈത്യകാലത്ത് ഈ രാജ്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം? 

Synopsis

അല്പം കയ്പ്പു നിറഞ്ഞ രുചിയാണെങ്കിലും ഈ വിഭവത്തിൽ ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതിനാൽ അസുഖകരമായ മണവും രുചിയും ഇതിന് ഇല്ല എന്നാണ് വിഭവം രുചിച്ചു നോക്കിയ  സഞ്ചാരി വീഡിയോയിൽ പറയുന്നത്.

പല രാജ്യങ്ങളിലും മറ്റുള്ളവർക്ക് അസാധാരണമായി തോന്നിയേക്കാവുന്ന വിചിത്രവും വ്യത്യസ്തവുമായ നിരവധി ഭക്ഷണ വിഭവങ്ങൾ ഉണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള അത്തരമൊരു വിചിത്രമായ ശൈത്യകാല വിഭവം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി. ഫിലിപ്പീൻസ് സന്ദർശിക്കാനെത്തിയ ഒരാൾ വിഭവത്തിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഇങ്ങനെയും ഒരു വിഭവമുണ്ടോ എന്ന് ആളുകൾ അമ്പരപ്പോടെ ചോദിച്ചത്.

ഫിലിപ്പീൻസിലെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഈ വിഭവത്തിന്റെ പേര് ‘പപ്പൈതാൻ’  എന്നാണ്. പേരു കേൾക്കുമ്പോൾ ഏറെ ആകർഷണീയമായി തോന്നാമെങ്കിലും സൂപ്പ് ഇനത്തിൽപ്പെട്ട ഈ വിഭവം തയ്യാറാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാൽ ചിലപ്പോൾ നിങ്ങളും നെറ്റി ചുളിച്ചേക്കാം. കാരണം ഈ വിഭവം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവ പശുവിന്റെ ചാണകം ആണ്. അതോടൊപ്പം തന്നെ പശുവിൻറെ വയറിന്റെയും കരളിന്റെയും ഭാഗങ്ങളും ഇതിൽ ചേർക്കുന്നു. കൂടാതെ ഏതാനും പച്ചക്കറികളും ഇതിൽ ചേർക്കുന്നുണ്ട്.

ഫിലിപ്പീൻസ് സന്ദർശിച്ച ഒരു സഞ്ചാരിയാണ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ ഈ പ്രശസ്തമായ വിഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. ഒരു ഹോട്ടലിൽ നിന്ന് തനിക്കായി ‘പപ്പൈതാൻ’ ഓർഡർ ചെയ്ത ഇദ്ദേഹം അത് രുചിച്ചു നോക്കിയതിനുശേഷം ആണ് വിഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രസകരമായ മറ്റൊരു കാര്യം പശുവിന്റെ ചാണകം കൊണ്ട് മാത്രമല്ല ആടിന്റെ പിത്തരസത്തിൽ നിന്നും ഇവിടെ സൂപ്പ് ഉണ്ടാക്കാറുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. 

അല്പം കയ്പ്പു നിറഞ്ഞ രുചിയാണെങ്കിലും ഈ വിഭവത്തിൽ ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതിനാൽ അസുഖകരമായ മണവും രുചിയും ഇതിന് ഇല്ല എന്നാണ് വിഭവം രുചിച്ചു നോക്കിയ  സഞ്ചാരി വീഡിയോയിൽ പറയുന്നത്.

വീഡിയോ വൈറൽ ആയതോടെ വിഭവം മുമ്പ് കഴിച്ചിട്ടുള്ള നിരവധിപേർ  ഇതിനെ മികച്ച ശൈത്യകാല വിഭവമായി വിശേഷിപ്പിച്ചു. എന്നാൽ, സൂപ്പിനായി ഉപയോഗിക്കുന്നത് പശുവിന്റെയും ആടിന്റെയും വയറിനുള്ളിൽ നിന്നുള്ള പിത്തരസമാണെന്നും പുറത്തുവരുന്ന വിസർജ്യം ഉപയോഗിക്കുന്നില്ല എന്നുമാണ് പ്രദേശവാസികൾ പറയുന്നത്. 

എല്ലാം വിശ്വസിക്കരുത്, ​കൊറിയൻ ​ഗ്ലാസ് സ്കിന്നിന് പിന്നിലെ മറ്റൊരുസത്യം, വീഡിയോയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ