ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശരിക്കും ഈ ഗ്ലാസ് സ്കിന്നിന് പിന്നിൽ ഇങ്ങനെയും ചില സത്യങ്ങളുണ്ട് എന്നാണ് അവൾ പറയുന്നത്.
കൊറിയൻ ഗ്ലാസ് സ്കിൻ, ഇന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരുടേയും ശ്രദ്ധ നേടുന്ന ഒരു സംഗതിയാണ്. നല്ല തിളങ്ങുന്ന, പതുപതുത്ത സ്കിന്നാണ് കൊറിയൻ ഗ്ലാസ് സ്കിൻ. അത്തരം സ്കിൻ കിട്ടാൻ എന്തെല്ലാം ചെയ്യണം, വീട്ടിലെന്തൊക്കെ ചെയ്യാം, ഏതൊക്കെ ഉത്പന്നങ്ങൾ ഉപയോഗിക്കാം തുടങ്ങിയ അനേകം വീഡിയോകളും പരസ്യങ്ങളും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ കാര്യങ്ങളും അങ്ങനെ അങ്ങ് വിശ്വസിക്കാൻ പറ്റില്ലല്ലോ?
ഏതായാലും, ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശരിക്കും ഈ ഗ്ലാസ് സ്കിന്നിന് പിന്നിൽ ഇങ്ങനെയും ചില സത്യങ്ങളുണ്ട് എന്നാണ് അവൾ പറയുന്നത്. വീഡിയോയിൽ കാണുന്നത് യുവതി വെളിച്ചത്തിൽ ക്യാമറയിൽ നിന്നും അല്പം മാറി നിൽക്കുന്നതാണ്. അവരുടെ വെളുത്ത്, തിളങ്ങുന്ന മുഖം കാണാം. എന്നാൽ, അവർ ക്യാമറ തൊട്ടരികിൽ പിടിക്കുന്നതോടെ ഇതിൽ നിന്നും തീർത്തും വിഭിന്നമായ ഒരു മുഖമാണ് കാണുന്നത്. അവരുടെ മുഖത്ത് നിറയെ സുഷിരങ്ങളും പാടുകളും ഒക്കെ കാണാം. നമ്മുടെ സങ്കല്പത്തിലുള്ള ഗ്ലാസ് സ്കിന്നുമായി ഇതിന് യാതൊരു ബന്ധവും ഇല്ല.
വളരെ പെട്ടെന്നാണ് ഈ വീഡിയോ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചത്. യുവതിയുടെ സത്യസന്ധതയെ പലരും അഭിനന്ദിച്ചു. എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ സാധിക്കില്ല എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. എന്നാൽ, മറ്റൊരാൾ കമന്റ് നൽകിയത്, 'അപ്പോൾ ഇത് മേക്കപ്പിന്റേതല്ല, ഫിൽറ്ററിന്റേതാണ് അല്ലേ' എന്നായിരുന്നു. 'വിശ്വസിക്കരുത്, ഇതാ, അത് തെളിയിച്ചിരിക്കുന്ന സ്ത്രീ, നിങ്ങൾക്ക് വേറെന്ത് വേണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
'5 വയസുകാരി മകൾ വരച്ച കുടുംബചിത്രത്തിൽ അമ്മയായ ഞാനില്ലായിരുന്നു, കാരണം', വൈറലായി യുവതിയുടെ പോസ്റ്റ്
