അറുപതുകാരനെ നദിയിലേക്ക് കടിച്ചുവലിച്ച് മുതല, പോക്കറ്റുകത്തിയുമായി പോരാട്ടം, ഒടുവിൽ...

By Web TeamFirst Published Nov 10, 2021, 7:26 PM IST
Highlights

തുടർന്ന് അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് കുക്ക്ടൗൺ ഹോസ്പിറ്റലിലേക്ക് പോയി, അവിടെ നിന്ന് കെയർൻസിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം ഇപ്പോഴും പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. 

ഓസ്ട്രേലിയ(Australia)യില്‍ ഒരു അറുപതുകാരനെ മുതല വലിച്ചിഴച്ച് നദിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ഒരു ചെറിയ പോക്കറ്റ് കത്തിയുമായി അയാള്‍ അതിനോട് ധീരമായി പോരാടി തന്റെ ജീവൻ രക്ഷിച്ചു. നവംബർ മൂന്നിന് ഹോപ് വെയ്‌ലിന് സമീപമുള്ള മക്‌ഐവർ നദി(McIvor River, near Hope Vale)യുടെ തീരത്തുള്ള തന്റെ വസ്തുവിൽ 60- കാരൻ മീന്‍ പിടിക്കുകയായിരുന്നു എന്ന് ക്വീൻസ്‌ലൻഡ് പരിസ്ഥിതി ആന്റ് സയൻസ് വകുപ്പ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

താൻ മീൻ പിടിക്കാൻ ആഗ്രഹിച്ച കരയുടെ ഒരു ഭാഗത്ത് ഒരു കാള നിൽക്കുന്നത് കണ്ട് അയാൾ അതിനെ ഓടിച്ചുകളഞ്ഞു. എന്നാല്‍, പിന്നീട് ഒരു മുതല വെള്ളത്തിൽ നിന്ന് ചാടി അയാളെ തട്ടിയിടുകയായിരുന്നു. പിന്നീട്, മുതല അയാളുടെ ബൂട്ടുകളിൽ താടിയെല്ലുകൾ മുറുകെ പിടിച്ച് അയാളെ കരയിലേക്ക് വലിച്ചിടാൻ തുടങ്ങി. അയാള്‍ ഒരു കണ്ടൽക്കാടിന്റെ കൊമ്പിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പക്ഷേ, മുതല അയാളെ വെള്ളത്തിലേക്ക് വലിച്ചിട്ടു. 

തുടർന്ന് അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് കുക്ക്ടൗൺ ഹോസ്പിറ്റലിലേക്ക് പോയി, അവിടെ നിന്ന് കെയർൻസിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം ഇപ്പോഴും പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. എങ്കിലും എബിസി ഓസ്‌ട്രേലിയ പറയുന്നതനുസരിച്ച്, ഇയാളുടെ നില തൃപ്തികരമാണ്. പരിസ്ഥിതി ആന്റ് സയൻസ് ഡിപ്പാർട്ട്‌മെന്റ് വിദഗ്ധർ ചൊവ്വാഴ്ച ആശുപത്രിയിലെത്തി ആ മനുഷ്യനുമായി സംസാരിച്ചപ്പോൾ മുതലയുടെ ആക്രമണത്തിലുണ്ടായ മുറിവുകൾ കണ്ടെത്തി. 

കാളകളുള്ള സ്ഥലത്തേക്ക് മുതല ആകര്‍ഷിക്കപ്പെടുന്നു എന്ന് പറയുന്നു. വിദൂര സ്ഥലമായതിനാലും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാലും ആ മുതലയെ പിടിക്കാൻ ശ്രമിക്കില്ലെന്ന് വകുപ്പ് അറിയിച്ചു. 1971 -ൽ സംരക്ഷിത ഇനമായി പ്രഖ്യാപിച്ചതിന് ശേഷം ഓസ്‌ട്രേലിയയിലെ 'ക്രോക്ക് കൺട്രി'യിൽ അവയുടെ എണ്ണം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ അവയുടെ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്.


 

click me!